11-02-2023-ഇന്നത്തെ പ്രത്യേകതകൾ
ഇന്ന് 2023 ഫെബ്രുവരി 11,1198 മകരം 28,1444 റജബ് 19,ശനി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 11 വർഷത്തിലെ 42-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 323 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 324)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ലോക രോഗികളുടെ ദിനം
ആഗോള സിനിമാ ദിനം
സ്ത്രീകൾക്കും കുട്ടികൾക്കു. വേണ്ടിയുള്ള ശാസ്ത്രദിനം
കാമറൂൺ : യുവത ദിനം
റോമൻ കാത്തലിക്: ലോക ആതുര ദിനം
ദേശീയ ഡോണ്ട് ക്രൈ ഓവർ സ്‌പിൽഡ് മിൽക് ഡേ
മുത്തശ്ശി നേട്ടങ്ങളുടെ ദിനം
പ്രോമിസ് ഡേ
പ്രോ സ്പോർട്സ് വൈവ്സ് ഡേ
ദേശീയ ഷട്ട്-ഇൻ സന്ദർശന ദിനം
യുവജന ദിനം (കാമറൂൺ)
വെള്ള ഷർട്ട് ദിനം (യുഎസ്എ)
ദേശീയ സ്ഥാപക ദിനം (ജപ്പാൻ)
ദേശീയ ലാറ്റെ ദിനം (യുഎസ്എ)
സായുധ സേനാ ദിനം (ലൈബീരിയ)
റവന്യൂ സേവന ദിനം (അസർബൈജാൻ)
ലാറ്ററൻ ഉടമ്പടി ദിനം (വത്തിക്കാൻ സിറ്റി)
ദേശീയ പെപ്പർമിന്റ് പാറ്റി ദിനം (യുഎസ്എ)
ഫോറസ്റ്റ് അനിമൽ ഫീഡിംഗ് ദിനം (പോളണ്ട്)
ദേശീയ കണ്ടുപിടുത്തക്കാരുടെ ദിനം (യുഎസ്എ)
സിവിൽ രജിസ്ട്രേഷൻ ഓഫീസ് ജീവനക്കാരുടെ ദിനം (ഉക്രെയ്ൻ)
ചരിത്രസംഭവങ്ങൾ
1534 – ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത തലവനായി അംഗീകരിക്കപ്പെട്ടു.
1752 അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെൻസിൽവാനിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.
1778 ഭരണകൂടത്തെ വിമർശിച്ചതിന് നാടുകടത്തപ്പെട്ട ഫ്രഞ്ച് സാഹിത്യകാരനും തത്വചിന്തകനായ വോൾട്ടയർ 28 വർഷത്തിന് ശേഷം ജന്മ നാട്ടിൽ മടങ്ങിയെത്തി.
1826 – ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ യൂണിവേഴ്‌സിറ്റി ആയി സ്ഥാപിതമായി.
1852 ആദ്യമായി ബ്രിട്ടനിൽ പൊതു ഷീ ടോയ്‌ലറ്റ് തുറന്നു.
1916 സന്താന നിയന്ത്രണം എന്ന ആശയം പ്രചരിപ്പിച്ചതിനു എമ്മ ഗോൾഡൻ എന്ന നഴ്‌സിനെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു.
1917 പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു.
1919 – ഫ്രഡറിക് എബർട്ട് (SPD), ജർമ്മനിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1929 മുസ്സോളിനിയും ഗാസ്‌പാരിയും ഒപ്പിട്ട സന്ധിയെ തുടർന്ന് വത്തിക്കാൻ എന്ന നഗര രാഷ്ട്രം പിറന്നു.
1933 മഹാത്മജിയുടെ “ഹരിജൻ” ആഴ്ചപ്പതിപ്പ് ആദ്യ ലക്കം പുറത്തിറങ്ങി.
1942 പ്രജാ മണ്ഡലം കൊച്ചി രാജ്യത്ത് മോചന ദിനമായി ആചരിച്ചു.
1953 – ഇസ്രായേൽ-സോവിയറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു.
1953 ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ സോവ്യറ്റ് യൂണിയൻ വിച്ഛേദിച്ചു.
1964 തായ്‌വാൻ ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.
1970 – ജപ്പാൻ ഒഹ്സുമി വിക്ഷേപിച്ചു, സ്വന്തം ബൂസ്റ്റർ ഉപയോഗിച്ച് ഒരു വസ്തുവിനെ ഭ്രമണപഥത്തിൽ എത്തിക്കുന്ന നാലാമത്തെ രാജ്യമായി.
1990 – ദക്ഷിണാഫ്രിക്കയിലെ വിക്റ്റർ വെഴ്സ്റ്റെർ ജയിലിലെ 27 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനു ശേഷം നെത്സൻ മണ്ടേല ജയിൽമോചിതനായി.
1990 – മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.
2016 - സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരാളുടെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു.
2018 - റഷ്യയിലെ മോസ്കോയ്ക്ക്, സമീപം സരട്ടോവ് എയർലൈൻസ് വിമാനം 703 തകർന്നു ബോർഡിലുണ്ടായിരുന്ന 71 പേർ മരിച്ചു
1976 - കോൺഗ്രസ് മുഖപത്രമായി വീക്ഷണം പത്രം പ്രവർത്തനം ആരംഭിച്ച്
2006 - എറണാകുളത്ത് കേരള ഹൈക്കോടതിയുടെ പുതിയ ബഹുനില കെട്ടിടം ഉൽഘാടനം ചെയ്തു
2011 – അറബ് വസന്തം: ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ ആദ്യ തരംഗം ഹോസ്‌നി മുബാറക്കിന്റെ രാജിയിലും 17 ദിവസത്തെ പ്രതിഷേധങ്ങൾക്ക് ശേഷം സുപ്രീം മിലിട്ടറി കൗൺസിലിലേക്ക് അധികാരം കൈമാറുന്നതിലും കലാശിക്കുന്നു..
2018 അബുദാബിയിൽ ആദ്യത്തെ ഹിന്ദു ക്ഷേത്രനിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
2018 റഷ്യയിലെ മോസ്കോയ്ക്ക്, സമീപം സരട്ടോവ് എയർലൈൻസ് വിമാനം 703 തകർന്നു ബോർഡിലുണ്ടായിരുന്ന 71 പേർ മരിച്ചു.