കറി പായസം
പിടി പ്പായസം, മണിപ്പായസം, കറി പ്പായസം,
മലബാര്‍ പായസം, കടലക്ക കറി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പായസം മലബാറിൽ ഏറെ പ്രചാരമുള്ള ഒന്നാണ്.മലബാറിൽ പല വിശേഷ ദിവസങ്ങളിലും പണ്ടുകാലം മുതൽക്കേ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറി പായസം.ഇത് തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
കടലപ്പരിപ്പ്: ഒരു കപ്പ്
അരിപ്പൊടി: അരക്കപ്പ്
തേങ്ങ: ഒന്ന്
പഞ്ചസാര: ആവശ്യത്തിന്
എലയ്ക്കാപ്പൊടി: അരടീസ്പൂണ്‍
കയമ അരി : (കുതിര്‍ത്തത്): ഒരു ടീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് വെള്ളത്തില്‍ നാലഞ്ചു മണിക്കൂര്‍ കുതിര്‍ത്തിടുക. തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ എന്നിവ എടുത്തുവയ്ക്കുക. അല്പം രണ്ടാം പാലില്‍ കുതിര്‍ത്തെടുത്ത കടലപ്പരിപ്പ് വേവിക്കുക.
അരിപ്പൊടിയില്‍ അല്പം ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്തു കുഴച്ച് ചെറിയ കടലമണിയുടെ രൂപത്തില്‍ ഉരുട്ടി ആവിയില്‍ വേവിച്ചെടുക്കുക.
തേങ്ങയുടെ ഒന്നാം പാലില്‍ കയമ അരി അരച്ചതും കടലപ്പരിപ്പ് വേവിച്ചതും അരി പിടിയും ചേര്‍ത്ത് അടുപ്പില്‍വെച്ച് ചെറുതായി തിളക്കുമ്പോള്‍ പഞ്ചസാരയും ഏലയ്ക്കാപൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കിവെയ്ക്കുക.
ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പും കിസ്മിസും ഉപയോഗിച്ച് നെയ്യില്‍ വറവിടാം.
വളരെ രുചികരമായ കറി പായസം ചൂടാറുന്നത് മുന്നേ തന്നെ കുടിച്ചു തുടങ്ങാം...