ബിരിയാണി..
ബിരിയാണിയുടെ പേരും പെരുമയും ഉയര്‍ത്തിയ സ്ഥലനാമങ്ങള്‍ ചില്ലറയല്ല.അല്ലെങ്കില്‍ തിരിച്ച്- ബിരിയാണി വഴി പേരും പ്രശസ്തിയും നേടിയ സ്ഥലങ്ങള്‍...
ബിരിയാണി ആണലോ ഇപ്പോഴത്തെ ട്രെന്‍ഡിങ് വിഷയം.പക്ഷെ കേരളത്തിലെ മിക്കവര്‍ക്കും ബിരിയാണി എന്നാല്‍ എന്തെന്ന് പോലും അറിയില്ല എന്നതാണ് വാസ്തവം.നെയ്‌ച്ചോറില്‍ ഇറച്ചി പൂഴ്ത്തി വെച്ചു ബിരിയാണി ആണെന്ന് പറഞ്ഞു ആത്മ നിര്‍വൃതി അടയുന്ന ടീമുകള്‍ ആണ് ശരിക്കും ബിരിയാണികളെ വെറുപ്പിച്ച് 'ബെറുപ്പാണി'കളാക്കുന്നത്.
എന്താണ് ബിരിയാണി.. ?
വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള "ബെറ്യാന്‍" എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് "ബിരിയാണി" എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും.15-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെ മുഗളരുടെ ഭരണകാലത്ത് ഇന്ത്യ വികസിപ്പിച്ചെടുത്തതാണ് 'മുഗളൈ' പാചകരീതി.'ബിരിയാണി', 'പിലാഫ്', 'കബാബു'കള്‍ തുടങ്ങി നിരവധി പാചകക്കുറിപ്പുകള്‍ അവരാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.പുരാതന ദില്ലി സാമ്രാജ്യത്തെ മുസ്ലിം രാജവംശമായ മുഗളന്മാര്‍, ലഖ്നൗ ചക്രവര്‍ത്തിമാര്‍ എന്നിവരാണ് ഇന്ത്യയില്‍ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ചില ചരിത്രകാരന്മാരുടെ വാദം.
എന്നാല്‍, ടിമൂറിന്റെ കടന്നുകയറ്റ സമയത്താണ് ബിരിയാണി ഇന്ത്യയില്‍ എത്തിയതെന്നാണ് മറ്റൊരു വാദം. ഹൈദരാബാദില്‍ നിസാമിന്റെ ഭരണകാലത്താണ് ബിരിയാണിയുടെ ഉത്ഭവം എന്നാണ് ചരിത്രരേഖകളില്‍ പറയുന്നത്.എന്നാല്‍, മറ്റുചില ചരിത്രകാരന്മാരുടെ അഭിപ്രായം പേര്‍ഷ്യയില്‍ ഉണ്ടായിരുന്ന 'പുലാവ്' എന്ന ഭക്ഷണം മുഗളന്‍മാര്‍ മാറ്റംവരുത്തി ബിരിയാണി ആക്കിയതാണെന്നാണ്.
അതെന്തൊക്കെ ആയിരുന്നാലും ആരെന്തൊക്കെ പറഞ്ഞാലും ബിരിയാണി പോലെ പ്രിയപ്പെട്ട ഒരു ഡിഷും ഇന്ന് നമുക്കില്ല. ബിരിയാണി എന്നാല്‍ പകുതി വേവിച്ച ഇറച്ചിയും, അരിയും മസാല ചേര്‍ത്ത് 40 മുതല്‍ 45 മിനിട്ട് വരെ ചെറിയ തീയില്‍ ദം ഇട്ടു വേവിച്ചെടുക്കുന്ന രീതിയാണ്.അല്ലാണ്ട് നെയ്ചോറില്‍ ഇറച്ചി ഇട്ട് ഇളക്കിയാല്‍ ബിരിയാണി ആവില്ല എന്ന് സാരം..
ഹൈ ദരാബാദ്,തലപ്പാക്കട്ടി,ചെട്ടി നാട്,അമ്ബൂര്‍,തലശ്ശേരി,മലബാര്‍.....
ഭാരതത്തില്‍ പ്രചാരമുള്ള ബിരിയാണികളെല്ലാം തന്നെ ചില പ്രദേശങ്ങളുടെ പേര് ചേര്‍ത്താണ് അറിയപ്പെടുന്നത്. ഇവ പണ്ടുകാലം മുതല്‍ക്കുതന്നെ അവിടത്തെ പാരമ്ബര്യമായ പാചകരീതിയിലുടെയും രുചിക്കൂട്ടുകളുടെ മികവിലൂടെയും പ്രസിദ്ധമായവയാണ്.