ഡിണ്ടിഗലിലെ തലപ്പാക്കട്ടി ബിരിയാണി ഭക്ഷണപ്രേമികൾക്കിടയിൽ സ്ഥാനം പിടിച്ച വിഭവമാണ്.
തമിഴ്നാട് സ്റ്റൈലിൽ തലപ്പാക്കട്ടി ബിരിയാണി ഉണ്ടാക്കി നോക്കാം
ചിക്കന്‍ - 1 kg
മുളകുപൊടി - 1/2 സ്പൂൺ
മഞ്ഞള്‍പ്പൊടി - 1/2 സ്പൂൺ
ഉപ്പ് - 1/2 സ്പൂൺ
ഇതെല്ലാം ചിക്കനില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക.
പച്ചമുളക് - 6
മല്ലിയില - 1/2 കപ്പ്
പുതിനയില - 1/2 കപ്പ്
പട്ട - 4
ഗ്രാമ്ബു - 10
ഏലക്ക - 10
അണ്ടിപരിപ്പ് -10
തക്കോലം - 2
പെരുംജീരകം - 1 സ്പൂൺ
കുരുമുളക് - 1 സ്പൂൺ
മുളകുപൊടി - 1 സ്പൂൺ
മല്ലിപ്പൊടി - 1 Sസ്പൂൺ p
ഇത്രയും പൊടിച്ചു വയ്ക്കുക .
ചെറിയ ഉള്ളി - 1/2 kg
വെളുത്തുള്ളി - 20
ഇഞ്ചി - 4 കഷ്ണം
ഇത്രയും ചതച്ച് വ്ക്കുക .
ബിരിയാണി അരി - 1 kg (4 ഗ്ലാസ് )
കഴുകി ,1/2 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
പാനില്‍
എണ്ണ - 1/2 കപ്പ്
നെയ്യ് - 3 സ്പൂൺ
ചൂടാക്കി ,ചതച്ചു വച്ച ഉള്ളി മിക്സ് ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് പൊടിച്ചു വച്ച മസാലയും ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്തിളക്കുക.
ഇതിലേക്ക്
വെള്ളം - 1 കപ്പ്
ഉപ്പ് - 1/2 സ്പൂൺ
നാരങ്ങാനീര് - 1സ്പൂൺ
തൈര് - 1 കപ്പ്
ചേര്‍ത്തിളക്കി ,മൂടിവച്ച് വേവിക്കുക .
തിളച്ച വെള്ളം - 6 ഗ്ലാസ്
കുതിര്‍ന്നു വച്ച അരി
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - 1/2 കപ്പ്
പുതിനയില - 1/2 കപ്പ്
ഇത്രയും ചേര്‍ത്തിളക്കി ,മൂടി വച്ച് വേവിക്കുക.
വെന്തതിനു ശേഷം
ഫ്ലയിം ഓഫ് ആക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക.