ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ...
നമ്മളെല്ലാവരും സൗന്ദര്യസംരക്ഷണത്തിൽ വളരെ പ്രാധാന്യം നൽകുന്നവരാണ്. സൗന്ദര്യ കാര്യത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല ചുവന്നു തുടുത്ത നിറമുള്ള ചുണ്ടുകൾ. നമ്മളിൽ പലരും ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വേണ്ടി കടകളിൽനിന്നും ചില കോസ്മെറ്റിക് ഐറ്റംസ് ഉപയോഗിക്കും. എന്നാൽ ഇതുകൊണ്ട് താൽക്കാലികമായി നിറം കിട്ടുമെങ്കിലും പൂർണ്ണമായും ഒരു മാറ്റം ഉണ്ടാവുകയില്ല. അത് മാത്രമല്ല നമ്മൾ ഇത് ഉപയോഗിക്കുന്നത് നിർത്തിയാൽ ചുണ്ടുകൾ കൂടുതൽ കറുപ്പുനിറത്തിൽലാകാൻ തുടങ്ങും.
സ്ഥിരമായി പുകവലിക്കുന്നവരിലും.ചില സൗന്ദര്യ വർധക വസ്തുക്കളുടെ അലർജി മൂലവും ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകുന്നു. അതുപോലെതന്നെ ചുണ്ടുകളിലെ ബ്ലഡ് സർക്കുലേഷൻ കുറയുന്നത് ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകുന്നു. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം കൊണ്ടും ചുണ്ടുകളുടെ നിറം മങ്ങാം. തണുപ്പുകാലം ആകുമ്പോൾ പലരുടെയും ചുണ്ടുകൾ വരണ്ട് പൊട്ടാൻ തുടങ്ങും. ഇങ്ങനെയും ചുണ്ടുകളുടെ നിറം മങ്ങാം.
കാണാനഴകുള്ള ചുവന്നു തുടുത്ത ചുണ്ടുകൾ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. മാത്രമല്ല സൗന്ദര്യത്തിൻ്റെ ലക്ഷണം കൂടിയാണ്.ചുവന്ന ചുണ്ടുകൾ പ്രത്യേകിച്ചും സ്ത്രീ സൗന്ദര്യത്തിൽ ചുണ്ടുകൾക്ക് വളരെ പ്രാധാന്യമാനുള്ളത് . ആളുകൾ കൂടുതലും ഇഷ്ടപ്പെടുന്നത് ചുവന്ന ചുണ്ടുകൾ തന്നെയാണ്.
അതി മനോഹരമായ ചുവന്നു തുടുത്ത അധരങ്ങൾ, ചെന്തൊണ്ടിപ്പഴം പോലെയുള്ളവ, ആപ്പിൾ പോലെ തുടുത്ത ചുണ്ടുകൾ, തുടങ്ങി മനോഹരിയായ ഒരു സ്ത്രീയുടെ ചുണ്ടുകൾക്ക് വിശേഷണങ്ങൾ ഏറെയാണ്.
ലിപ്സ്റ്റിക് ഇട്ടു ചുമപ്പിച്ചു നടക്കാൻ പുറമേ ബുദ്ധിമുട്ട് പലർക്കും ഉള്ളതുകൊണ്ട് പരമാവധി മറ്റു മാർഗ്ഗങ്ങളിൽ കൂടി എങ്ങനെ ചുണ്ടുകൾ ആകർഷകമാക്കാം എന്ന് നാം അന്വേഷിക്കുകയും ചെയ്യും. പക്ഷേ നല്ല ചുമപ്പൻ ചുണ്ടുകാരെ കണ്ടു അസൂയപ്പെടാൻ മാത്രമാണ് പലപ്പോഴും വിധി. എന്നാൽ മലയാളികൾക്ക് പൊതുവേ റോസ് നിറത്തിലുള്ള ചുണ്ടുകളാണ് കൂടുതലും.
എന്നാൽ ചുവന്നുതുടുത്ത തൊണ്ടിപ്പഴം പോലെയുള്ള ചുണ്ടുകൾ സ്വന്തമാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് ഏറ്റവും മികച്ച പരിഹാരമാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കും
റോസാപ്പൂ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തേനും ചേർത്ത് പതിവായി ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകൾക്ക് ചുവന്ന നിറം കിട്ടാൻ സഹായിക്കും
പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നറിയാമോ? ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടിൽ ഉരസുക. ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴും ഇത് ചെയ്തു കൊണ്ടേയിരിക്കാം. അധരങ്ങൾക്ക് ആകർഷകത്വം കൂടാനും നിറം വർദ്ധിയ്ക്കാനും ഈ വിദ്യ നല്ലതാണ്.
ആപ്പിൾ മുറിച്ച് മൃദുവായി ദിവസവും ചുണ്ടിൽ ഉരയ്ക്കുകയോ ദിവസവും ഒരു ആപ്പിൾ കടിച്ച തിന്നുകയോ ചെയ്താൽ ചുണ്ട് ചുമക്കാൻ വളരെ ഫലപ്രദമാണ്
ബദാം ഓയിൽ മികച്ച അധര സംരക്ഷിണിയാണു. ഇത് ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം. അധരങ്ങൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ ഇത് സഹായിക്കും.
കുങ്കുമപ്പൂവിൽ ഒന്നോ രണ്ടോ തുള്ളി തേനും സ്വല്പം പാലം ചേർത്തു ചാലിച്ച് കുറച്ച് സമയം വെച്ചതിനുശേഷം ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ടുകൾക്ക് ചുവന്ന നിറം കിട്ടാൻ സഹായിക്കും
നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക .നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. ഇത് ഒരു ദിവസം രണ്ടു നേരം ചെയ്യാം
നാരങ്ങ മുറിച്ച് കിടക്കുന്നതിനു മുമ്പ് കുറച്ചുനേരം ചുണ്ടുകളിൽ മൃദുവായി ഉരസുക രാവിലെ കഴുകിക്കളയാം ഇങ്ങനെ പതിവായി കുറച്ചുദിവസം ചെയ്യുന്നത് ചുണ്ടുകൾക്ക് നിറം കിട്ടാൻ സഹായിക്കും
ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ പ്രധാനമായും കഴിക്കേണ്ട ആഹാരങ്ങൾ
ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ വേണ്ടി നമ്മൾ പ്രധാനമായും കഴിക്കേണ്ട ഒരു പഴവർഗമാണ് സ്‌ട്രോബെറി . കൂടാതെ പപ്പായ. ധാരാളം ഇലക്കറികൾ. എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശ്രദ്ധിക്കുക :അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.