നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന മുരിങ്ങയിലയും മുരിങ്ങക്കായയുമൊക്കെ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നമ്മുടെ നാടുകളിൽ ഒരുപാട് കാലം മുന്നേ തന്നെ ഇത് ഭക്ഷണത്തിൽ ഉപയോഗിച്ചുവരുന്നു . നിരവധി ഗുണങ്ങൾ ഉള്ള മുരിങ്ങയുടെ ഇല ഉപയോഗിച്ച് എങ്ങനെയാണ് ചായ ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത്. മുരിങ്ങയില പൊടിച്ചെടുത്തിട്ടാണ് ഈ ചായ ഉണ്ടാക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാചകരീതികളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ് മുരിങ്ങ. ആരോഗ്യ ഗുണങ്ങളാല്‍ കൊണ്ടുതന്നെ ഇപ്പോള്‍ മുരിങ്ങ ഒരു സൂപ്പര്‍ ഫുഡാണ്. ഈ സൂപ്പര്‍ഫുഡില്‍ കണ്ടെത്തിയ ഒരു മികച്ച പാനീയമാണ് മുരിങ്ങ ചായ.പല പാശ്ചാത്യ രാജ്യങ്ങളിലും മുരിങ്ങയുടെ ഇലകളില്‍ നിന്ന് തയ്യാറാക്കിയ ചായ ഇപ്പോള്‍ പ്രസിദ്ധമാണ്. മാത്രമല്ല ഈ പാനീയം നിങ്ങള്‍ക്ക് മറ്റു ഹെര്‍ബല്‍ ടീകള്‍ നല്‍കുന്നതുപോലെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നും പറയപ്പെടുന്നു.
മുരിങ്ങ ചായ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കൊഴുപ്പ് കുറക്കുന്നു:
മുരിങ്ങയില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരം സംഭരിച്ചുവയ്ക്കുന്ന വിസറല്‍ കൊഴുപ്പ് നീക്കാന്‍ ഇത് സഹായിക്കുന്നു. മുരിങ്ങ ചായയില്‍ പോളിഫെനോള്‍ അല്ലെങ്കില്‍ സസ്യ സംയുക്തങ്ങളായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങ ചായക്ക് ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് നുട്രീഷ്യനിസ്റ്റുകള്‍ തന്നെ ശരിവയ്ക്കുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു:
മുരിങ്ങ ഇലകളില്‍ നിന്നും തയ്യാറാക്കുന്ന മുരിങ്ങ ടീ രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറയപ്പെടുന്ന ക്വെര്‍സെറ്റിന്റെ സാന്നിധ്യം മുരിങ്ങയിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളും ബി.പി രോഗികള്‍ക്ക് വീക്കം നേരിടാന്‍ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു:
മുരിങ്ങ ഇലകള്‍ പ്രമേഹ രോഗികളെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ, വിറ്റാമിന്‍ സിയും മുരിങ്ങ ചായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയും രക്തസമ്മര്‍ദ്ദവും കുറയ്ക്കാൻ സഹായിക്കും.
സൗന്ദര്യ ഗുണങ്ങള്‍:
ശരീരത്തിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയ്‌ക്കെതിരെ പോരാടുന്നതിലൂടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താന്‍ മുരിങ്ങ ചായ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ വിഷവസ്തുക്കളെ അകറ്റി നിര്‍ത്താനും ചര്‍മ്മത്തെ പ്രശ്‌നങ്ങളെ കുറക്കാനും മുരിങ്ങ ചായ സഹായിക്കുന്നു.
മുരിങ്ങ ചായ എങ്ങനെ തയാറാക്കാം:
നിങ്ങള്‍ ചെയ്യേണ്ടത് മുരിങ്ങ ഇലകൾ പറിച്ച് കഴുകി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി നിങ്ങള്‍ക്ക് ചായയുണ്ടാക്കാന്‍ ഉപയോഗിക്കാം. തിളക്കുന്ന വെള്ളത്തില്‍ ആവശ്യത്തിന് മുരിങ്ങ പൊടി ചേര്‍ത്ത് അല്‍പനേരം വയ്ക്കുക. അതിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. മധുരത്തിനായി പഞ്ചസാരയോ തേനോ ചേര്‍ക്കാവുന്നതാണ്. രുചി വര്‍ദ്ധിപ്പിക്കാനായി ഇഞ്ചിക്കഷ്ണമോ നാരങ്ങാ നീരോ നിങ്ങളുടെ ആവശ്യാനുസരണം ചേര്‍ക്കാം.മുരിങ്ങ പൊടി ഇപ്പോള്‍ ഓണ്‍ലൈനിലും കടകളിലും വ്യാപകമായി ലഭ്യമാണ്. എങ്കിലും നിങ്ങള്‍ക്കിത് വീട്ടില്‍ തന്നെ തയാറാക്കിയെടുക്കുന്നതാണ് നല്ലത്.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.