പ്രതീക്ഷകൾ തെറ്റുമ്പോൾ മനുഷ്യൻ സ്വയം മാറുന്നു. അത് അവൻ്റെ അഹങ്കാരം കൊണ്ടല്ല. മറിച്ച്... വേദനിച്ച അവൻ്റെ ഹൃദയത്തിൻ്റെ തീരുമാനമാണ്.
അസൂയയും , വൈരാഗ്യവും ഇല്ലാതെ എല്ലാവരെയും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള നല്ല മനസ്സാണ് യഥാർത്ഥത്തിൽ മനുഷ്യരുടെ സൗന്ദര്യം എന്നത് .. ഒരിക്കലും സൗന്ദര്യത്തെ സ്നേഹിക്കരുത് നമ്മുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ നാം സ്നേഹിക്കുക.
ജീവിതത്തിൽ ഒരിക്കലും നാം അഴകിന് അമിത വില കല്പിക്കരുത് , സൗന്ദര്യം നോക്കി സ്നേഹിക്കയും ചെയ്യരുത്. ഓരോർത്തരേയും സ്നേഹിക്കേണ്ടത് മനസ്സിന്റെ നന്മ നോക്കിയാണ്. ചില വ്യക്തികളുടെ സൗന്ദര്യം എന്നത് നമ്മൾ മുഖത്ത് കാണുന്നതല്ല, മറിച്ച് അവരുമായി ഒന്ന് സംസാരിക്കുമ്പോൾ സൗന്ദര്യം അടുത്തറിയുന്നത്.
എന്നാൽ മിക്ക ആളുകളുടെയും കാഴ്ചപ്പാടിൽ സൗന്ദര്യം രൂപത്തിലാണ് , പുറമേ കാണുന്നതാണ്... ബാഹ്യമായ സൗന്ദര്യം എപ്പോൾ വേണമെങ്കിലും നശിക്കാം. നാം ഓരോർത്തരുടെയും ഉള്ളിൽ നിന്ന് വരുന്നതാണ് സൗന്ദര്യം.
സുന്ദരമല്ലാത്ത ഒരു ശീലയിൽ നിന്ന് സുന്ദരമായ ഒരു ശില്പം തീർക്കാൻ ഒരു ശില്പിക്ക് കഴിയുന്നതു പോലെ, സുന്ദരമല്ലാത്ത മനസ്സുകളെ സുന്ദരമാക്കുന്ന ശിൽപികൾ ആവണം നല്ല ബന്ധങ്ങൾ.
എല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് ഭംഗിയുള്ളവരായിട്ടാണ്.. ഓരോർത്തർക്കും ഓരോ വിധത്തിലുള്ള ഭംഗി ദൈവം കൊടുത്തിട്ടുണ്ട്.. കാണുന്നവന്റെ കണ്ണിലാണ് കാഴ്ചയുടെ സൗന്ദര്യം ..നല്ല കാഴ്ചകൾ നമ്മുടെ കണ്ണിനെ മാത്രമല്ല മനസ്സിനെയും സംതൃപ്തിപ്പെടുത്തും.
എപ്പോഴും നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം. വാക്കുകളെക്കാൾ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ പറയുന്നതാണ് നമ്മുടെ സൗന്ദര്യം. മറ്റുള്ളവരോട് നാം കാണിക്കുന്ന അനുകമ്പ, കരുണ, നല്ല സ്വഭാവം എന്നതിലൊക്കയാണ് നമ്മുടെ സൗന്ദര്യം കുടികൊള്ളുന്നത്. എന്തിലും ഏതിലും നാം ദർശിക്കേണ്ടതും ഹൃദയ സൗന്ദര്യം തന്നെയാണ്.
സൗന്ദര്യം മുഖത്തല്ല വേണ്ടത് അത് മനസ്സിനുള്ളിലെ വെളിച്ചമായിത്തീരണം. സൗന്ദര്യത്തിന്റെ കുറവ് നല്ല സ്വഭാവത്തിലൂടെ പരിഹരിക്കാൻ പറ്റും. എന്നാൽ സ്വഭാവത്തിന്റെ കുറവ് സൗന്ദര്യത്തിന് നികത്താനുമാകില്ല.
എല്ലാ കാഴ്ചകളും സുന്ദരമാകണമെന്നില്ല എന്നാൽ നമ്മൾ എങ്ങനെയാണ് ആ കാഴ്ച കാണാൻ ശ്രമിക്കുന്നത് അവിടെയാണ് അതിന്റെ മനോഹാരിത ദർശിക്കുന്നതും.
പരസ്പരം താങ്ങും തണലും പ്രചോദനവുമേകുന്ന ബന്ധങ്ങൾ തിരഞ്ഞെടുക്കാനും നിലനിർത്താനും സാധിക്കട്ടെ, ബന്ധങ്ങൾ കരുത്താവട്ടെ.