കോഴിക്കോട് സ്വദേശിനിക്ക് ന്യൂസിലന്‍ഡില്‍ നിന്ന് 50 ലക്ഷം രൂപയുടെ ഫെലോഷിപ്
കോഴിക്കോട്: ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിനിയായ യുവതിക്ക് യുവതിക്ക് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പോളിമര്‍ കെമിസ്ട്രിയില്‍ 50 ലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്. ബേപ്പൂര്‍ അരക്കിണറിലെ ഇല്ലിക്കല്‍ അഷ്‌റഫ് - ജമീല ദമ്പതികളുടെ മകളായ മലപ്പുറം എടവണ്ണ പത്തപ്പിരിയം ഫാത്തിമ ഗാര്‍ഡനില്‍ ജസ്‌ന അഷ്‌റഫാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
ഓക്ലന്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയതിനൊപ്പമാണ് നേട്ടം. പോളിമര്‍ പദാര്‍ഥങ്ങളോടുള്ള അര്‍ബുദ കോശങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ജസ്‌ന നടത്തിയ പഠനം മനുഷ്യശരീരത്തില്‍ അര്‍ബുദ കോശങ്ങളെ മുന്‍കൂട്ടി കണ്ടെത്താനുള്ള സാധ്യതകളെ സഹായിക്കുന്നതാണ്.
മേയ് നാലിന് നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാല ജസ്‌നക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.
തൊടുപുഴ എന്‍ജിനീയറിങ് കോളജില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്കും കോട്ടയം മഹാത്മ ഗാന്ധി സര്‍വകലാശാല കാമ്പസില്‍നിന്ന് പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജിയില്‍ എം.ടെകും നേടിയ ജസ്‌ന രണ്ടു വര്‍ഷം അബൂദബി ഖലീഫ സര്‍വ്വകലശാലയിലും ഖത്തര്‍ സര്‍വ്വകലാശാലയിലും കെമിക്കല്‍ എന്‍ജിനീയറിങ് വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു.
2018 ഡിസംബറിലാണ് സ്‌കോളര്‍ഷിപ് നേടി ഗവേഷണത്തിന് ന്യൂസിലന്‍ഡില്‍ എത്തുന്നത്. അഞ്ചു വര്‍ഷമായി ഭര്‍ത്താവ് പത്തപ്പിരിയം അമ്പാഴത്തിങ്ങല്‍ മുഹമ്മദ് നൈസാമിനൊപ്പം ന്യൂസിലന്‍ഡിലാണ്.