കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു
കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു
തൃശ്ശൂര്‍: കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന്‍റെ പേരില്‍ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തൃശ്ശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച യുവതിയെയാണ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചു എന്ന പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിനെയയും റീച്ചും വര്‍ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.