വേനൽക്കാല രോഗങ്ങൾ തടയാൻവളരെയധികം മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട സമയമാണ് വേനല്‍ക്കാലം.വൈറല്‍പ്പനി, ചര്‍മ്മ രോഗങ്ങള്‍ തുടങ്ങി പലതരം രോഗങ്ങളും വേനല്‍ക്കാലത്ത് കണ്ടുവരാറുണ്ട്.
അമിതമായി സൂര്യപ്രകാശം നേരിടുമ്ബോള്‍ പല തരത്തിലുളള രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങി വിവിധ തരത്തിലുളള രോഗാവസ്ഥകളാണ് ഇതില്‍ പ്രധാനമായും ഉണ്ടാകുന്നത്.
കണ്ണുരോഗങ്ങൾ
ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ ശ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു. ഇടയ്ക്കിടെ കൈകൾ ശുദ്ധമായ വെള്ളത്തിൽ കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.
ചിക്കൻ പോക്സ്, മീസിൽസ്
പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ അയാളുടെ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു. അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ സഹായം തേടുക, പഴങ്ങൾ, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുക. ദേഹശുദ്ധി ദിവസവും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
വയറിളക്ക രോഗങ്ങൾ
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്ക രോഗങ്ങൾ വരാം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ട് ഭക്ഷണത്തിൽ അണുബാധ ഉണ്ടാകുന്നു. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്നു തന്നെ ചീത്തയായി പോകാനും സാധ്യതയുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുക. പുറത്ത് നിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
സൂര്യാഘാതം
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിൽ എത്തിക്കുക. പകൽ പതിനൊന്ന് മണി മുതൽ നാലു മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി. വേനൽ കടുപ്പമേറുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കുക.
വേനല്‍ക്കാലത്ത് ശരീര തളര്‍ച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയ ലക്ഷണങ്ങളും തൊലിപ്പുറമേ പൊള്ളലേറ്റ തരത്തിലുളള പാടുകളും ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള ചില പ്രതിരോധ നടപടികള്‍ എന്തൊക്കെയാണെന്ന് നോക്കാം. വെയിലില്‍ നിന്ന് മാറി നടക്കുക, ധാരാളം വെളളം കുടിക്കുക, പുറത്ത് പോകുമ്ബോള്‍ കുട, തൊപ്പി, കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ വെയിലത്തുള്ള ജോലി ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ വേനല്‍ക്കാല രോഗങ്ങള്‍ ഒരു പരിധി വരെ തടയാം.
ദാഹിക്കുമ്പോൾ ശുദ്ധമായ പച്ചവെള്ളം ആണ് കുടിക്കേണ്ടത്. അതുപോലെ
കരിക്കിന്‍വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം തുടങ്ങിയവ കുടിക്കാം. ചര്‍മ്മരോഗങ്ങള്‍ തടയാന്‍ സണ്‍സ്‌ക്രീന്‍, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ എന്നിവയും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്തു നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്താതിരിക്കാനും ശ്രദ്ധിക്കണം.
വേനല്‍ക്കാലത്ത് നേത്രരോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വ!ഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇവ ഒഴിവാക്കാനായി ശുദ്ധജലത്തില്‍ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.