കമൻറടിച്ചതിനെ ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ടു.
കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മേൽപ്പുറം ജങ്ഷനിലാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഒരു മണിക്കൂറോളം ബന്ധനത്തിൽ കഴിഞ്ഞ യുവതിയെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. അക്രമികളെ ഭയന്ന് നാട്ടുകാർ ഇടപെട്ടില്ല. സംഭവത്തിൽ
പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വി ജയകാന്ത് (37) എന്നിവർ അറസ്റ്റിലായി.
മാർത്താണ്ഡത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയാണ് അവഹേളനത്തിനും പീഡനത്തിനും ഇരയായത്. ഈ ഓട്ടോ ഡ്രൈവർമാർ മുൻപും യുവതിയെ പരിഹസിച്ച സംഭവമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ യുവതി പോകുമ്പോഴും ഇത് ആവർത്തിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ കെട്ടിയിട്ടത്. സിസിടിവി ദൃശ്യത്തിൻ്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.