വിട്ടു വീഴ്ച ഒരു തോൽവിയല്ല ...
വിജയമാണ്.പരസ്പരം
വിട്ടുവീഴ്ച ചെയ്ത്
ബന്ധങ്ങൾ ദൃഢമാക്കൂ..
പിടിവാശി കൊണ്ട് നഷ്ടമേ ഉണ്ടാകൂ ..
വിട്ടുവീഴ്ച കൊണ്ട് നേട്ടവും.എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .എങ്കിലും
നമ്മുടെ ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്.
പരസ്പരം പോരായ്മകൾ കാര്യമാക്കാതെ, പരിഭവങ്ങൾ പ്രകടിപ്പിക്കാതെ , വിട്ടുവീഴ്ചയിലൂടെ എന്നും ഇണങ്ങി നിൽക്കാൻ കൊതിക്കുമ്പോൾ ആ ബന്ധങ്ങൾക്ക് നാം അറിയാതെ തന്നെ നമ്മുടെ മനസ്സിൽ വലിയൊരു സ്ഥാനം വന്നിട്ടുണ്ടാവും. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി നിറയെ സ്നേഹം നിറഞ്ഞുനിൽപ്പുണ്ടാകും അതിൽ.
പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല.
പക്ഷെ വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും
തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാൽ ക്ഷമ ചോദിക്കുക.അതിൽ അഭിമാനം നഷ്ടപ്പെടില്ല.
പകരം നല്ലൊരു വ്യക്തിത്വം രൂപപ്പെടും ..
നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല.
അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന
നിഷ്കളങ്കതയാണ് ...
ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്
ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു ക്ഷമ പോലും പറയാനൊ പിന്നീട് ജീവിതത്തിൽ അവസരം ലഭിച്ചെന്ന് വരില്ല .
എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല ..
എനിക്ക് നേടാനാകാതെ പോയത് മറ്റൊരാൾക്കെങ്കിലും ലഭിക്കട്ടെ എന്ന്
ചിന്തിക്കുന്നിടത്താണ് നാം
യഥാർത്ഥ മനുഷ്യരാകുന്നത് ..
✍🏻: അശോകൻ സി.ജി.