ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് വിറ്റാമിൻ ഇ കൂടുതലുള്ള ബദാം മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴം, ബദാം എന്നിവ പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ബദലാണ്. ബദാം,മുന്തിരി, അണ്ടിപ്പരിപ്പ്, പിസ്ത, അത്തിപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമായതു കൊണ്ട് തന്നെ ദഹനത്തിന് വളരെ നല്ലതാണു ഡ്രൈ ഫ്രൂട്‌സ്. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കാന്‍സര്‍, പ്രമേഹം, നാഡീരോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ഇതില്‍ വിറ്റാമിനുകളോടൊപ്പം തന്നെ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഉണക്കപ്പഴങ്ങള...