പറയാൻ നമുക്ക് ഏറെ വിഷയങ്ങൾ ഉണ്ടായിട്ടും അത് കേൾക്കാൻ
ആരുമില്ലാതാകുമ്പോൾ ഏകാന്തത
ഒരു അനുഗ്രഹം തന്നെയാണ് . ആരോ എവിടെയോ നമ്മളെ കേൾക്കാൻ എന്നെങ്കിലും ഉണ്ടാകുമെന്ന് ഒരു പ്രതീക്ഷ ജനിപ്പിക്കാൻ ഏകാന്തതയ്ക്ക് കഴിയും .
മറ്റാരോടും പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ നമ്മൾ നമ്മളോട് തന്നെ മിണ്ടാനും പറയാനുമായി കണ്ടെത്തുന്ന മറ്റൊരു ലോകമാണ് ഏകാന്തത.
ഏകാന്തത എന്നത് ഒരു ഒറ്റപ്പെടലല്ല.പലപ്പോഴും
നമ്മളൊറ്റക്കാകുമ്പോൾ ചേർത്തു നിർത്താൻ ഓർമ്മകളുടെ
ഒരു കൂട്ട് തന്നെ വേണ്ടി വരും.
നമ്മളിൽ നിന്ന് ഒറ്റപ്പെട്ട് പോയവർ ആയിരിക്കണം ഏകാന്തതയെ
ആദ്യമായ് പ്രണയിച്ചത്.
ആസ്വദിക്കാൻ മനസ്സും കഴിവും ഉണ്ടെങ്കിൽ ജീവിതത്തിലെ ഏറ്റവും
മനോഹരമായ പ്രണയം
ഏകാന്തതയായിരിക്കും.
സ്വന്തം സുഖം തേടി നമ്മളെ ഒറ്റക്കാക്കി പോയവർക്ക് ഒരാളേയും ആന്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല.
ആന്മാർത്ഥ സ്നേഹം കാംക്ഷിക്കുന്നവർ ഒന്നിനെ ഉപേക്ഷിച്ച് മറ്റൊന്ന് ആഗ്രഹിക്കുകയില്ല.
നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത് ആരാണെന്നല്ലേ?
അത് നിങ്ങൾ തന്നെയാണ്.
നിങ്ങൾ മാത്രം.
ഒരു പക്ഷേ അത് ബോദ്ധ്യപ്പെടുന്നതിന്
ഈ ഏകാന്തതയും ഒറ്റപ്പെടലും നിങ്ങളെ സഹായിച്ചേക്കും.
✍️: അശോകൻ.സി.ജി.