വളരെ കുറച്ചു പേരെ മാത്രം പ്രചോദിപ്പിക്കുന്നവരും , ഒരു സമൂഹത്തെ മുഴുവനായും പ്രചോദിപ്പിക്കുന്നവരും ഉണ്ട് . രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവർ വളരെ വിരളമാണ് . എന്നാൽ അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോക്ടർ എ പി ജെ അബ്ദുൽ കലാം രണ്ടാമത്തെ ഗണത്തിൽ പെടുന്ന അപൂർവ്വം ചില വ്യക്തികളിൽ ഒരാളായിരുന്നു . അദ്ദേഹം ഒരു ശാസ്ത്രജ്ഞനും ഉപരി ഒരദ്ധ്യാപകനും കൂടിയായിരുന്നു .
ചിന്തയുടെയും അറിവിന്റെയും അതിനു മുകളിൽ ആത്മവിശ്വാസത്തിന്റെയും ശക്തിയിൽ വിശ്വസിക്കാൻ അദ്ദേഹം എന്നും യുവതലമുറയെ പ്രചോദിപ്പിക്കുമായിരുന്നു . ആളുകൾക്ക് അദ്ദേഹം പ്രിയങ്കരനായത് , ശാസ്ത്രലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മാത്രം കൊണ്ടല്ല , മറിച്ച് അദ്ദേഹത്തിന്റെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വത്തിലാണ് . ആളുകൾക്ക് പ്രചോദനമേകുന്ന ഒരുപാട് സവിശേഷതകൾക്ക് ഉടമയായിരുന്നു എ പി ജെ അബ്ദുൽ കലാം .
അബ്ദുൽ കലാമിൽ നിന്നുൾക്കൊളേണ്ട മറ്റൊരു പാഠം , വ്യത്യസ്തമായി ചിന്തിക്കുവാനുള്ള ധൈര്യം ഉണ്ടാവുക എന്നതാണ് . ഇന്നത്തെ തലമുറ അവരുടെ കഴിവുകളും ചിന്താശക്തിയുമെല്ലാം ഒരു എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ സീറ്റ് ലഭിക്കുവാൻ വേണ്ടി ചിലവഴിക്കുന്നു . എന്നാൽ നമ്മുടെ ചിന്തകളെ ഒന്ന് വ്യതിചലിപ്പിച്ചു കൊണ്ട് വ്യത്യസ്തമായി ചിന്തിക്കുകയാണെങ്കിൽ , മറ്റുള്ളവരിൽ നിന്ന് എങ്ങിനെ വ്യത്യസ്തനാകാം എന്ന ആശയം ലഭിക്കുകയും , വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കാനുള്ള ധൈര്യം ലഭിക്കുകയും ചെയ്യും.
നിങ്ങൾ ഒരു രാജ്യത്തിന്റെ തലവൻ ആണെങ്കിൽ കൂടി വിനയം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഡോക്ടർ എ പി ജെ അബ്ദുൽ കലാം പറഞ്ഞിരുന്നു . അഹംഭാവം പരാജയപെടുന്നിടത്ത് വിജയം കൈവരിക്കാൻ സഹായിക്കുന്ന ഒരു സവിശേഷ ഗുണമാണ് വിനയം .
2015 ജൂലൈ 27-ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികൾക്കായി 'ക്രിയേറ്റിങ് എ ലൈവബിൾ പ്ലാനറ്റ് എർത്ത്' എന്ന വിഷയത്തിൽ പ്രഭാഷണം തുടങ്ങാനിരിക്കേയാണ് എ പി ജെ അബ്ദുൾകലാം കുഴഞ്ഞു വീണത്. ആശുപത്രിയിലെത്താൻ സമയമുണ്ടായില്ല. സൂര്യനെപ്പോലെ ജ്വലിക്കണമെങ്കിൽ അതുപോലെ ചുട്ടുപൊള്ളണമെന്നു പറഞ്ഞ കലാം, ക്ലാസ്റൂമിലെ പിറക് ബെഞ്ചിലാണ് ഇന്ത്യയുടെ ഭാവി ഇരിക്കുന്നതെന്നു പറഞ്ഞ കലാം, വിട പറയുമ്പോൾ ചുരുക്കിപ്പറയണമെന്ന പറഞ്ഞ കലാം...എ.പി.ജെ അബ്ദുൾ കലാമിന്റെ മഹദ് വചനങ്ങൾ പങ്കു വെക്കുന്നു. കലാം യുവത്വത്തിനും വിദ്യാര്‍ത്ഥികള്‍ക്കും എന്നും ആവേശവും പ്രചോദനവുമായിരുന്നു. കലാമിന്റെ പ്രശസ്തമായ വചനങ്ങള്‍ നമ്മുടെ രാജ്യത്തെ യുവത്വത്തെ ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും ബലമുള്ളതായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ....
രണ്ടേ രണ്ട് സന്ദർഭങ്ങളിൽ നമ്മൾ മൗനം പാലിച്ചേ മതിയാകൂ; ഒന്ന് നിങ്ങൾ പറയുന്നത് മറ്റുളളവർ ഉൾക്കൊള്ളുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ, രണ്ടാമതായി ഒരക്ഷരവുമുരിയാടാതെ തന്നെ നിങ്ങളെ മനസ്സിലാവുന്നവരുടെ മുമ്പിലും!
ഭാവിയെ ഒരുപക്ഷേ നിങ്ങൾക്ക് തിരുത്തിയെഴുതാനായെന്നു വരില്ല, എന്നാൽ നിങ്ങളുടെ ശീലങ്ങളെ തിരുത്താം, അതിലൂടെ ഭാവിയെയും!
സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ സ്വപ്നം കണ്ടേ മതിയാകൂ....
മികവ് എന്നത് ഒരു തുടർപ്രക്രിയയാണ് അതൊരിക്കലും ആകസ്മികമല്ല!
സ്വപ്നം, സ്വപ്നം, സ്വപ്നം....സ്വപ്നങ്ങൾ ചിന്തകളായി രൂപാന്തരം പ്രാപിക്കണം, ആ ചിന്തകൾ പ്രവർത്തികളായും!
ഉറക്കത്തിൽ സംഭവിക്കുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം!
വിജയം എന്നാൽ നിങ്ങളുടെ കയ്യൊപ്പ് ഓട്ടോഗ്രാഫായി മാറുന്ന നിമിഷമാണ്.
നമ്മളൊരിക്കലും ഉപേക്ഷിക്കാനോ നമ്മളെയൊരിക്കലും അടിയറവ് പറയിക്കാനോ പാടില്ലാത്ത ഒന്നിന്റെ പേരാണ് പ്രശ്നം.
കഠിനാധ്വാനം ചെയ്യുന്നവരെയേ ദൈവം സഹായിക്കുകയുള്ളൂ, വളരെ സുതാര്യമാണ് ദൈവത്തിന്റെ തത്വം.
ഒരിക്കൽ പരാജയമറിഞ്ഞെന്നു കരുതി ഒരിക്കലും പിന്മാറരുത്, കാരണം പരാജയമെന്നത് പരിശ്രമത്തിലേക്കുള്ള ആദ്യപടിയാണ്.
മനുഷ്യജീവിതത്തിൽ ദുരിതങ്ങൾ ആവശ്യമാണ്;വിജയം ആഘോഷിക്കാൻ അത് കൂടിയേ തീരൂ..
ഒരു രാഷ്ട്രത്തിന്റെ ഏറ്റവും മികച്ച ബുദ്ധികളെ കണ്ടെത്താനായേക്കുക ഒരു ക്ലാസ് റൂമിന്റെ ഏറ്റവും ഒടുവിലത്തെ ബെഞ്ചിൽ നിന്നാണ്.
നമ്മളെല്ലാവരും ഒരേ കഴിവുള്ളവരല്ല, പക്ഷേ അവനവന്റെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ നമുക്കെല്ലാവർക്കും ഒരുപോലെയാണുള്ളത്.
നിങ്ങൾക്ക് സൂര്യനെപ്പോലെ ജ്വലിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ ചുട്ടുപൊള്ളണം.
ഒരാളെ കീഴ്പ്പെടുത്താൻ വളരെയെളുപ്പമാണ് പക്ഷേ ഒരാളെ വിജയിപ്പിക്കുക എന്നതാണ് ശ്രമകരം.
പറവ ശക്തി കണ്ടെത്തുന്നത് അതിന്റെ തന്നെ ജീവിതത്തിൽ നിന്നാണ് സ്വയം പ്രചോദനത്തിൽ നിന്നും!
നാം ഇന്നത്തേക്ക് കുറച്ച് ത്യാഗങ്ങൾ സഹിച്ചാലേ നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയെ നൽകാനാവൂ.
ഇന്ത്യ തന്റേടത്തോടെ തലയുയർത്തി നിന്നാലെ ബഹുമാനിക്കപ്പെടൂ. ഈ ലോകത്ത് ഭയപ്പെടുത്തലുകൾക്ക് യാതൊരു സ്ഥാനവുമില്ല. ശക്തരെ മാത്രമേ മറ്റ് ശക്തർ ബഹുമാനിക്കുകയുള്ളൂ.
കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണക്കൂ.ഉറപ്പിച്ചു പറയാവുന്ന ഒരു തത്ത്വമാണത്.
എവറസ്റ്റ് കീഴടക്കാനോ നിങ്ങളുടെ തൊഴിൽ മേഖലയിൽ ഉന്നതിയിലെത്താനോ, ഏതായിരുന്നാലും വേണ്ടത് ശക്തിയും ആർജ്ജവവുമാണ്.
ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷ്ണം . നമ്മുടെ കുട്ടികൾ ചോദിക്കട്ടെ.
ഒരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെ പോലെ തന്നയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു.
നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാവില്ല; നിങ്ങളുടെ പങ്കോടു കൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാവില്ല.
എല്ലാ പക്ഷികളും മഴ വരുമ്പോള്‍ കൂട്ടില്‍ രക്ഷ തേടുന്നു; എന്നാല്‍, പരുന്ത് മഴയെ ഒഴിവാക്കാന്‍ മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നു.
ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം, രണ്ടാമത്തേതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാന്ന് ഒട്ടേറെ ചുണ്ടുകളുണ്ടാവും.
നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകട്ടെ. പക്ഷേ, ചിന്തയായിരിക്കണം നിങ്ങളുടെ കൈമുതൽ.
വേഗം കിട്ടുന്ന സന്തോഷത്തിനു വേണ്ടി ശ്രമിക്കാതെ ജീവിതത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക.
ഒരു രാജ്യം അഴിമതിവിമുക്തമാകണമെങ്കില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് സമൂഹത്തിലെ മൂന്നു പേര്‍ക്കാണ് - പിതാവ്, മാതാവ്, അധ്യാപകന്‍ എന്നിവര്‍ക്ക്”
വിടവാങ്ങലുകൾ തീർച്ചയായും ചെറുതായിരിക്കണം...വളരെ ചെറുത്!
വിജയകഥകൾ വായിക്കാതിരിക്കുക, നിങ്ങൾക്ക് ഒരേയൊരു സന്ദേശം മാത്രമേ അതിൽ നിന്നും ലഭിക്കുകയുളളൂ. പരാജയകഥകൾ വായിച്ചുകൊണ്ടേയിരിക്കുക; നിങ്ങൾക്ക് വിജയിക്കാനുള്ള വഴികൾ താനേ വന്നു ചേരും.