ക്ഷമ ചോദിക്കുന്നതിൻറെ മഹത്വം!.
പോലീസ് സ്റ്റേഷനുകളും കോടതിയുമെല്ലാം നീതിന്യായ വ്യവസ്ഥ നില നിർത്താനും
കുറ്റകൃത്യങ്ങൾക്ക് തടയിടാനുമാണ്.
എങ്കിലും കുറ്റകൃത്യങ്ങൾ നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. പോലീസ് സ്റ്റേഷനുകളുടെയും കോടതികളുടെയും എണ്ണവും വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു.
എല്ലാവരിലും ക്ഷമ ചോദിക്കാനുള്ള സന്മനസ്സുണ്ടായാൽ ഈ പോലീസ് സ്റ്റേഷന്റെയോ കോടതിയുടെയോ ആവശ്യo തന്നെ ഉണ്ടാകില്ല. പക്ഷേ ആരും അതിനു മുന്നോട്ടു വരുന്നില്ല. ക്ഷമ ചോദിക്കുക വലിയ കുറച്ചിലായാണ് നാം കാണുന്നത്. നമ്മുടെ ഭാഗത്ത് തെറ്റ് ഉണ്ടായാലും മറ്റുള്ളവരോട് തർക്കിക്കാൻ നാം മിടുക്കരാണ്. ഒരു സോറി പറഞ്ഞാൽ തീരാവുന്ന കാര്യമേ കാണുകയുള്ളൂ.
എങ്കിലും പറയില്ല. പല കേസുകളുടേയും പ്രത്യേകിച്ച് വിവാഹ മോചനങ്ങളുടെയും പിന്നിൽ ക്ഷമ പറയാനുള്ള മടി തന്നെയെന്നു നിസ്സംശയം പറയാം.
.
നമ്മുടെ 'ഈഗോ' ക്ഷമ പറയാൻ അനുവദിക്കില്ല. നാം തിരിച്ച് അവരോട് ക്ഷമിച്ചു കൂടെ എന്നു ചോദച്ചേക്കാം.
മറ്റുള്ളവർക്കു ക്ഷമ ചോദിക്കാനുള്ള വാതിൽ കൊട്ടിയടച്ചിരിക്കുന്നു. മറ്റുള്ളവരുടെ വാതിൽ മലർക്കെ തുറന്നു ഇടണമെന്നും നാം ആവശ്യപ്പെടുന്നു. ഈ നിലപാടുകൾ ശരിയല്ല. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും ശീലമുള്ള ഒരു ജനതെയാണ് ഇന്നു സമൂഹത്തിന് ആവശ്യമുള്ളത്.
അടുത്ത തലമുറയിലെങ്കിലും മാറ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ചെറുപ്പത്തിൽ തന്നെ മക്കളെ നന്ദി പറയാൻ ശീലിപ്പിക്കണം. സോറി, താങ്ക്സ്, എസ്ക്യൂസ്മി, എന്നി ഇംഗ്ലീഷ് പദങ്ങളുടെ മഹത്വം വളരെ വലുതാണ്. ചെറു പ്രായത്തിലേ മക്കൾക്കു
പറഞ്ഞു കൊടുത്താൽ മാത്രം പോര അതു ശീലമാക്കി മാറ്റുകയും വേണം.
മക്കളെ അകാരണമായി അടിച്ചു ''പോയാൽ വഴക്കുപറഞ്ഞു പോയാൽ നിങ്ങൾ തന്നെ മക്കളോടു സോറി പറയുക. ഇതു മനസ്സിലാക്കുന്ന കുട്ടികൾ അവരുടെ ജീവിതത്തിലും ആ സ്വഭാവം തുടർന്നിരിക്കും.
പലപ്പോഴും വില്ലനായി മാറുന്നത് നമ്മുടെ കോപമാണ്. മാനസിക നില തകരാറിലാകുമ്പോൾ അരുതാത്തത് പറഞ്ഞു പോകാം . അതിനാൽ കോപം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. നമ്മുടെ സന്തോഷം തട്ടിപ്പറിച്ച് എടുക്കുന്ന ശത്രുവാണ് കോപം.
കോപത്തിന് അന്ത്യം പശ്ചാത്താപമാണ്. അതിനാൽ കോപം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിണ്ടു ഒഴിവാക്കുക. അപ്പോൾ അശുഭകരമായ വാക്കുകളും പ്രവർത്തികളും ഉണ്ടാവില്ല ക്ഷമ ചോദിക്കേണ്ടിയും വരില്ല. നമ്മുടെ ഭാഗത്ത് വിഴ്ചയുണ്ടായാൽ ക്ഷമ ചോദിക്കാനും മടിക്കരുത്. അതിനു സന്മനസ്സുള്ളവരായി നമുക്ക് മാറാം.
KHAN KARICODE
CON : PSYCHOLOGIST