കടകളിൽ നിന്ന് കിട്ടുന്ന മസാല കടലക്ക് ഒരു പ്രത്യേക രുചി തന്നെയാണ്, എന്നാൽ അതേ രുചിയിൽ തന്നെ മസാല കടല വീട്ടിലുണ്ടാക്കാം.
നിലക്കടല - 1 കപ്പ്
കടല മാവ് - 2 ടേബിള്‍സ്‌പൂണ്‍
അരിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
കായം പൊടിച്ചത് - 1/8 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 2 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍
എണ്ണ - വറുക്കാൻ ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
നിലക്കടല ഒരു ബൗളിലേക്ക് ഇടുക ശേഷം മുളകുപൊടി, പെരുംജീരകം പൊടിച്ചത്,കായം പൊടിച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കടലമാവ്, അരിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് വെള്ളം കുറച്ച് തളിച്ച് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. വെള്ളം കൂടിപ്പോകാതെ നന്നായി യോജിപ്പിച്ച് എടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയതിന് ശേഷം നിലക്കടല കുറേശ്ശേ ചേർത്ത് ചെറിയ തീയില്‍ നന്നായി വറുത്തെടുക്കുക. ഇതിനൊപ്പം കറിവേപ്പിലയും ചേർത്ത് വറുക്കുക. രുചികരമായ മസാല കടല തയ്യാർ