ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...