പ്രായം വളരെ കുറവുള്ളവർ വരെ ചെയ്യുന്ന കാര്യമാണ് മുഖം ബ്ലീച്ച് ചെയ്യുക എന്നത്. കൂടുതലായും ചെറുപ്പക്കാരായ സ്ത്രീകളാണ് ചർമത്തിന് നിറം ലഭിക്കാൻ മുഖം ബ്ലീച്ച് ചെയ്യുന്നത്. പലരും തങ്ങൾ ഇപ്പോഴുള്ള ചർമ്മത്തിന്റെ നിറത്തിൽ തൃപ്തരല്ല എന്നതു തന്നെ കാരണം. ഭംഗിയുള്ള ചർമ്മമുള്ളവർ ബ്രോൺസ് ടോണിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ, ഇരുണ്ട നിറമുള്ള ചർമ്മമുള്ള മറ്റുചിലർ വെളുത്ത ഇളം ചർമത്തിനായി കൊതിക്കുന്നു. മുഖത്തിന് നല്ല നിറവും തിളക്കവുമൊക്കെ ലഭിക്കണമെന്നുള്ളതാണ് മിക്ക ആളുകളുടെയും ആഗ്രഹം. ചർമ്മത്തിന് നിറം ലഭിക്കാൻ പതിവായി ബ്ലീച്ച് ചെയ്യുന്നവരുണ്ട്. മുഖത്തെ കരുവാളിപ്പ് മാറി തിളക്കത്തിനാണ് പലരും ബ്ലീച്ച് ചെയ്യുന്നത്. വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിങ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് യോജിച്ചതാകണമെന്നില്ല. അവയിൽ പലതിലും ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ മുഖം ബ്ലീച്ച് ചെയ്യുന്നതിനു മുൻപ് ഒരിക്കൽകൂടി ആലോചിക്കുന്നത് നല്ലതാണ് പതിവായി ബ്ലീച്ച് ചെയ്‌താൽ എന്താണ് സംഭവിക്കുന്നത് മുഖം എപ്പോഴും സുന്ദരമായി ഇരിക്കണമെന്ന ആഗ്രഹത്തിൽ അവർ എന്തും പരീക്ഷിച്ചു നോക്കും. ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത...