ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പഴമാണ് ആപ്പിൾ


ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പഴമാണ് ആപ്പിൾ എന്നാണ് പറയപ്പെടുന്നത്. അത് എന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആപ്പിളിന്റെ പോഷകമൂല്യത്തെക്കുറിച്ചുള്ള ഈ വസ്തുതകൾ അത് നിങ്ങൾക്ക് മനസിലാക്കി തരുന്നതാണ്.





പോഷകഗുണങ്ങളാലും ആരോഗ്യ ഗുണങ്ങളാലും പേരുകേട്ടതാണ് ആപ്പിൾ. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ആപ്പിളിനെ ആരോഗ്യകരമായ പഴമായാണ് കണക്കാക്കുന്നത്. ആപ്പിളിൽ ഡയറ്ററി ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആപ്പിളിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്, ഇത് പഴത്തിന്റെ തൊലിയിലാണ് കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നത് ആപ്പിളിന്റെ തൊലിയിലാണ്. തിരക്കുപിടിച്ച ജോലിക്കിടയിൽ ആപ്പിൾ തനിയെ കഴിക്കുകയോ, കുക്കികൾ, മുഫിനുകൾ, ജാം, സാലഡുകൾ, ഓട്സ്, സ്മൂത്തികൾ എന്നിവയിൽ ചേർത്തോ ആപ്പിൾ കഴിക്കാം. ലഘുഭക്ഷണമായി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച പഴമാണ് ആപ്പിൾ.



ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ച്...


പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത്?
      

നമ്മുടെ ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ലഭ്യമായതില്‍ ഏറ്റവും മികച്ച ഭക്ഷണം തന്നെ തെരഞ്ഞെടുത്ത് കഴിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.


കഴിയുന്നതും പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഇക്കാരണത്താലാണ്. പഴങ്ങളും പച്ചക്കറികളുമാണെങ്കില്‍ ഓരോന്നിനും ഓരോ തരത്തിലുള്ള ധര്‍മ്മമാണുള്ളത്


ഇക്കൂട്ടത്തില്‍ നിങ്ങളേറ്റവുമധികം കഴിക്കണമെന്ന നിര്‍ദേശം കേട്ടിരിക്കുക, ആപ്പിളിനെ കുറിച്ചാകാം. ദിവസത്തിലൊരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താം എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്തുകൊണ്ടാണ് ആപ്പിള്‍ ആരോഗ്യത്തിന് അത്രമാത്രം ഗുണകരമാകുന്നത്? അല്ലെങ്കില്‍ എങ്ങനെയെല്ലാമാണ് ആപ്പിള്‍ ആരോഗ്യത്തിന് അത്രയും ഗുണകരമാകുന്നത്? 


ഫൈബര്‍, വൈറ്റമിൻ-സി, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, ബീറ്റ-കെരാട്ടിൻ, വൈറ്റമിൻ കെ എന്നിങ്ങനെ ശരീരത്തെ പലവിധത്തില്‍ സ്വാധീനിക്കുന്ന ഒരുപിടി ഘടകങ്ങളുടെ സ്രോതസാണ് ആപ്പിള്‍. 


വണ്ണം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ദഹനപ്രശ്നങ്ങളകറ്റാനുമെല്ലാം ആപ്പിള്‍ സഹായിക്കുന്നുണ്ട്. മറ്റൊന്നുമല്ല- ആപ്പിളിലടങ്ങിയിട്ടുള്ള ഇപ്പറഞ്ഞ ഘടകങ്ങള്‍ തന്നെ ഇതിന് അവസരമൊരുക്കുന്നത്


മലബന്ധത്തിന് ആശ്വാസം നല്‍കാൻ ആപ്പിളിലുള്ള അധിക ഫൈബര്‍ സഹായിക്കുന്നു. വയറ്റിനകത്തുള്ള നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയെ സ്വാധീനിക്കാനും ആപ്പിളിനാകുന്നു. ഇതും ദഹനപ്രശ്നങ്ങളെ വലിയ രീതിയില്‍ അകറ്റുന്നു. 

ആപ്പിള്‍ പീനട്ട് ബട്ടറിനൊപ്പം കഴിക്കുന്നത് ചിലരുടെ രീതിയാണ്. ഇത് പ്രോട്ടീൻ കണ്ടെത്തുന്നതിന് ഏറ്റവും നല്ലൊരു ഭക്ഷണമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, പ്രമേഹം നിയന്ത്രിക്കുകയുമെല്ലാം ചെയ്യുന്നത് ആപ്പിളിന്‍റെ ഏറ്റവും പ്രത്യേകതകളേറിയ ഗുണങ്ങള്‍ തന്നെ. ആപ്പിളിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണെങ്കില്‍ പലവിധത്തില്‍ ആരോഗ്യത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. 


തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിൾ സഹായിക്കും. ആപ്പിള്‍ ജ്യൂസ് ധാരാളം കുടിക്കുന്നത് തലച്ചോറില്‍ അല്‍ഷിമേഴ്‌സിനെ ചെറുക്കുന്ന അസറ്റോകൊളിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കും.


ഇങ്ങനെ നിരവധി ആരോഗ്യഗുണങ്ങളാണ് ആപ്പിളിനുള്ളത്. ഇതിനാല്‍ തന്നെയാണ് ആപ്പിള്‍ പതിവായി കഴിക്കുന്നത് ഏറെ നല്ലതാണെന്ന് പറയുന്നത്.ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതും പോഷകഗുണമുള്ളതുമായ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. നിങ്ങൾക്ക് ഇത് കടിച്ചെടുക്കാം അല്ലെങ്കിൽ കഷണങ്ങളായി മുറിച്ച് മറ്റ് പഴങ്ങൾക്കൊപ്പം സാലഡായി കഴിക്കാം അല്ലെങ്കിൽ ആപ്പിൾ ഉപയോഗിച്ച് മധുരപലഹാരം ഉണ്ടാക്കാം. ആപ്പിൾ കഴിക്കുന്നതിനുള്ള വഴികൾ പലതാണ്. അതുപോലെ ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളും.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.