നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ ചിക്കൻ - 300 ഗ്രാം മൈദ - 1 കപ്പ് സവാള - 2 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 5 അല്ലി മുട്ട - 3 എണ്ണം ഉപ്പ് - ആവശ്യത്തിന് തയാറക്കുന്ന വിധം ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ് തയാറാക്കാം. ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...