രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍ ഏതൊക്കെയെന്ന് നോക്കാം…
ബനാന സ്മൂത്തി
വാഴപ്പഴം, ജെറി, നട്സ്, പാല് എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്ക്കും സഹായിക്കുന്നു.
പൈനാപ്പിള്‍ സ്മൂത്തി
ശരീരത്തിന് ഉന്മേഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില്‍ മാമ്ബഴം ചേർക്കുന്നത്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
കിവി സ്മൂത്തി
ആൻ്റിഓക്സിഡന്റുകള്‍ നിറഞ്ഞ പഴവർഗമാണ് കിവി ഫ്രൂട്ട്. ഇത് എല്ലാ ദിവസും രാവിലെ കഴിക്കുന്നത്, ശരീരത്തിനും നല്ലതാണ്. കിവി സ്മൂത്തിയില്‍ പാല് അധികമായി ചേർക്കുന്നത് ഉത്തമമായിരിക്കും. കിവിയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു.
ആപ്പിള്‍ സ്മൂത്തി
പൊതുവെ, ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. സ്മൂത്തി ഉണ്ടാക്കുന്നതിനായി ആപ്പിള്‍ വളരെ ചെറിയ കഷ്ണങ്ങളായാണ് മുറിക്കേണ്ടത്. ഇതിലേക്ക് ബദാം, കശുവണ്ടി എന്നിവയും ചേർക്കാവുന്നതാണ്. ആപ്പിള്‍ സ്മൂത്തി എല്ലാ ദിവസും കഴിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കാനും ചർമ സംരക്ഷണത്തിനും സഹായകമാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.