ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

News എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

നമ്മുടെ വീട്ടിലെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്? അതിനുവേണ്ടി ചില പൊടിക്കൈകള്‍ അറിയാം

നമ്മുടെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്?  വീട്ടിലെ ജോലികൾ എളുപ്പത്തിൽ ചെയ്യാൻ  ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം. ഇതിലൂടെ നിരവധി ഗുണങ്ങളുണ്ട്. ഇന്ധന ലാഭം , സമയലാഭം, അധ്വാന ലാഭം എന്നിങ്ങനെ പ്രയോജനങ്ങള്‍ ലഭിക്കുന്നു. അടുക്കളയില്‍ ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം തയാറാക്കി വച്ചതിനു ശേഷമേ ഗ്യാസ് കത്തിക്കാവൂ. അരിഞ്ഞ പച്ചക്കറികള്‍ വേവിക്കുമ്ബോള്‍ വെള്ളം തിളപ്പിച്ചതിനശേഷം വേണം ഇടാൻ. തിളച്ചു കഴിഞ്ഞാല്‍ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങള്‍ എന്നിവ വെള്ളത്തില്‍ കുതിർത്ത ശേഷം പാചകം ചെയ്‌താല്‍ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറകള്‍ ആഴ്‌ചയിലൊരിക്കല്‍ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച്‌ വൃത്തിയാക്കണം. വർഷത്തിലൊരിക്കല്‍ ട്യൂബ് മാറ്റണം. പാചകംചെയ്യുന്ന പാത്രത്തിന്റെ മുകളില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വച്ച്‌ ചൂടാക്കിയെടക്കാം. ഫ്രിഡ്‌ജില്‍ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങള്‍ ഗ്യാസില്‍ വച്ചാല്‍ ഇന്ധനം കൂടുതല്‍ വേണ്ടിവരും. അതിനാല്‍ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കുക. കഴിയന്നതും പാചകം പ്രഷർ കുക്കറിലാക്കിയാല്‍ നന്ന്. ആവശ്യത്തിന് വെള്ളം വേണം. പരി...

സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റര്‍നെറ്റ് ആരംഭിച്ച്‌ ബി.എസ്.എൻ.എല്‍; രാജ്യത്ത് ആദ്യം

സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കിയിരിക്കുകയാണ് ബി.എസ്.എൻ.എല്‍. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജൂണ്‍ 18ന് ബി.എസ്.എൻ. എല്‍ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി‌.എസ്‌.എൻ.എല്‍ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസ് ആരംഭിച്ചു. സിം ഇല്ലാതെ ബി‌.എസ്‌.എൻ.‌എല്‍ അതിവേഗ ഇന്‍റർനെറ്റ് നല്‍കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹൈദരാബാദിലെ ഈ സേവനം ബി.‌എസ്‌.എൻ.‌എല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചില്‍ ബി‌.എസ്‌.എൻ‌.എല്‍/എം‌.ടി.എൻ.‌എല്‍ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി ഉദ്ഘാടനം ചെയ്തു. പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവില്‍ ഇത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്. എയർടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളില്‍ നിന്ന് വ്യത്...

ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം; ഈ ബാങ്കിന് ഇനി മിനിമം ബാലന്‍സ് നിബന്ധന ഇല്ല

നമ്മുടെ രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പുമായി കനറാ ബാങ്ക്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കിയതായി ബാങ്ക് പ്രഖ്യാപിച്ചു. ജൂണ്‍ 1 മുതല്‍ ഈ പുതിയ നയം പ്രാബല്യത്തില്‍ വന്നു. ഇതോടെ, മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കാത്ത ആദ്യത്തെ വലിയ പൊതുമേഖലാ ബാങ്കായി കനറാ ബാങ്ക് മാറി. ഒരു സേവിംഗ്സ് അക്കൗണ്ട് ഉടമയ്ക്കും ഇനി കുറഞ്ഞ ബാലന്‍സിന്റെ പേരില്‍ പിഴ ഈടാക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മാസവും ഒരു നിശ്ചിത തുക കുറഞ്ഞത് നിലനിര്‍ത്തേണ്ടതിനെയാണ് മിനിമം പ്രതിമാസ ബാലന്‍സ് എന്ന് പറയുന്നത്. ഇത് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അധിക പിഴ ഈടാക്കാറുണ്ട്.  കാനറ ബാങ്കിന്റെ ഈ തീരുമാനം ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. ഉദാഹരണത്തിന് മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍, ആക്‌സിസ് ബാങ്ക് ആവശ്യമായ ശരാശരി ബാലന്‍സിന്റെ 6% പിഴയായി ഈടാക്കുന്നുണ്ട്. ഇത് പരമാവധി 600 രൂപ വരെയാകാം. എല്ലാത്തരം സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ബാധകം മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയ...