നമ്മുടെ എല്ലാവരുടെയും എല്ലാ പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനസ്സമാധാനത്തോടെ ഉള്ള ജീവിതം ആണ്...
നമ്മുടെ എല്ലാവരുടെയും എല്ലാ പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനസ്സമാധാനത്തോടെ ഉള്ള ജീവിതം ആണ്... ഈ ആയുഷ്കാലത്തിനിടയിൽ ഉപയോഗിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ പ്രതിഭയോടെയും സ്വാഭാവികശേഷിയോടെയും വിജയം, നേട്ടം, സമൃദ്ധി എന്നിവ കൈവരിക്കാനാവശ്യമായ അസാധാരണ ആന്തരികശക്തി നമുക്കുണ്ട് എന്നതാണ് സത്യം. ജീവിതത്തിന്റെ എല്ലാ തലത്തിലുമുള്ള വിജയത്തിന്റെ അടിസ്ഥാനയോഗ്യത ആത്മവിശ്വാസമാണ്. സാധാരണയിൽക്കവിഞ്ഞ് എന്തെങ്കിലും നിറവേറ്റിയിട്ടുള്ള എല്ലാ സ്ത്രീപുരുഷന്മാരും സാധാരണ വ്യക്തിയെക്കാൾ മഹത്തരമായ ആത്മവിശ്വാസമുള്ളവരാണെന്നു തെളിഞ്ഞിട്ടുണ്ട്. യഥാർഥത്തിൽ ആഗ്രഹിക്കുന്ന എന്തും മിക്കവാറും നിറവേറ്റാൻ കഴിയുമെന്ന് അറിയാവുന്ന വിധം നിങ്ങളിൽത്തന്നെയുള്ള നിങ്ങളുടെ വിശ്വാസം വളരെ ശക്തമാകുന്നിടത്തോളം വികസിക്കുമ്പോൾ, നിങ്ങളുടെ ഭാവി പരിധിയില്ലാത്തതായിരിക്കും. മനസ്സമാധാനം കിട്ടാൻ മരുന്നന്വേഷിച്ച് നടക്കുന്നവരാണ് പലരും. മനസ്സമാധാനം സ്വന്തം ഉള്ളിൽ തന്നെയുണ്ടെന്നും അതു കണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് നമ്മൾ ആദ്യം അറിയേണ്ടത്. ആദ്യം ചെയ്യേണ്ടത് നമ്മുടെ തന്നെ ചിന്തകളെ അറിയുകയും വിശകലനം ചെയ്യുകയുമാണ്. നമ്മുടെ പല പ...