ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുട്ടികളിലെ മലബന്ധം ; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ




കുട്ടികളെ  പതിവായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മലബന്ധം. കുട്ടിക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ല- എന്നാല്‍ ഏതാനും ദിവസങ്ങളായി മലബന്ധം തുടരുന്നുവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പരിഹാരങ്ങള്‍
ലാണ്പറയുന്നത്.

കുട്ടികളുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കും മറ്റ് മുതിര്‍ന്നവര്‍ക്കുമെല്ലാം വരുന്ന ആശങ്കകള്‍ പലതാണ്. കുട്ടികള്‍ക്ക് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കൃത്യമായി മറ്റുള്ളവരെ ധരിപ്പിക്കാൻ സാധിക്കില്ല എന്നത് തന്നെയാണ് വലിയ ആശങ്ക. ഇത്തരത്തില്‍ പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും പ്രാധാന്യം - അല്ലെങ്കില്‍ തീവ്രത സമയത്തിന് അറിയാതെ പോകാമല്ലോ. 
എന്തായാലും കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നപക്ഷം, അത് മാതാപിതാക്കളെ തന്നെയാണ് കാര്യമായും ബാധിക്കുകയെന്ന് നിസംശയം പറയാം. 


മിക്ക കുട്ടികളിലും കണ്ട് വരുന്ന ഒന്നാണ് മലബന്ധ പ്രശ്നം. ആഴ്ച്ചയിൽ വെറും മൂന്ന് ദിവസം മാത്രം വയറ്റിൽ നിന്നും പോകുന്നത് കുട്ടികളിൽ മലബന്ധം ഉണ്ട് എന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. കുട്ടികളിൽ മലബന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അവരുടെ തെറ്റായിട്ടുള്ള ഭക്ഷണരീതിയാണ്. കൂടാതെ, മറ്റ് പല കാരണങ്ങളും മലബന്ധത്തിലേയ്ക്ക് നയിച്ചേക്കാം. കുട്ടികളിലെ മലബന്ധ പ്രശ്നം അകറ്റാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? 

കുട്ടികളെ ഇത്തരത്തില്‍ പതിവായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മലബന്ധം. കുട്ടിക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ല- എന്നാല്‍ ഏതാനും ദിവസങ്ങളായി മലബന്ധം തുടരുന്നുവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പരിഹാരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 


ഭക്ഷണത്തിലെ നാരുകൾ വർദ്ധിപ്പിക്കുന്നത് കുട്ടികളിലെ മലബന്ധം ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ മലവിസർജ്ജനം മെച്ചപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായ ആപ്പിൾ, പിയർ എന്നിവ സഹായിച്ചേക്കാം. കുട്ടികളിലെ മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ സ്മൂത്തികളും നൽകുക. 

നിർജ്ജലീകരണം മലബന്ധം വർദ്ധിപ്പിക്കും. കുട്ടി ദിവസം മതിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ജലാംശം മലം മൃദുവാക്കാൻ സഹായിക്കുന്നു. ജലാംശം വർദ്ധിപ്പിക്കുന്നതിന് വെള്ളം, പഴച്ചാറുകൾ നാരങ്ങ-വെള്ളം, തേങ്ങാവെള്ളം എന്നിവ നൽകുക.


ജ്യൂസ് (സബർജില്ലി, വെളുത്ത മുന്തിരി, ഉണക്കിയ പ്ലം): ജ്യൂസിനുള്ള ശുപാർശിത അളവ് പ്രതിദിനം 4 ഔൺസോ അതിൽ കുറവോ ആണ്. സോർബിറ്റോൾ എന്ന പഞ്ചസാരയുടെ സാന്നിധ്യം കാരണം ഈ ജ്യൂസ് മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നു. അത് നന്നായി ദഹനം ചെയ്യപ്പെടുന്നില്ല എന്നതിനാൽ ഇത് മലത്തിൽ തുടരുന്നു. ഇത് മലത്തിലെ ദ്രാവകം വർദ്ധിപ്പിക്കുകയും മൃദുവാക്കുകയും പുറത്തേക്ക് കടന്നുപോകാൻ എളുപ്പമാക്കുകയും ചെയ്യുന്നു.

പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ നിലനിർത്താനും സഹായിക്കും. പ്രോബയോട്ടിക്സ് അടങ്ങിയ തൈര് കുടലിന്റെ ആരോഗ്യത്തിനും സഹായകമാണ്. 


കുട്ടിക്കായി ഒരു സാധാരണ ടോയ്‌ലറ്റ് ദിനചര്യ ശീലമാക്കുക. എല്ലാ ദിവസവും ഒരേ സമയങ്ങളിൽ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. 

എല്ലാ ദിവസവും രാവിലെ കുട്ടിക്ക് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നൽകുക. ദിവസവും കുതിർത്ത ഉണക്കമുന്തിരി വെള്ളം നൽകുന്നതും മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും. 



കുട്ടിക്ക് മലബന്ധ പ്രശ്നം ഉണ്ടെങ്കിൽ വേവിച്ച ഭക്ഷണങ്ങൾ നൽകുക. അവരുടെ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ജങ്ക് ഫുഡ്, സ്നാക്ക്സ് എന്നിവ ഒഴിവാക്കുക.

ഭക്ഷണത്തില്‍ മാറ്റം വരുത്തുക...

കുട്ടികളുടെ ഡയറ്റില്‍ ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതാണ് ഒരു പരിഹാരം. പൊടിക്കാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം കാര്യമായി കുട്ടികളെ കൊണ്ട് കഴിപ്പിക്കണം. ആപ്പിള്‍ പോലുള്ള ഫ്രൂട്ട്സ് പതിവായിത്തന്നെ കഴിപ്പിക്കുക. നേന്ത്രപ്പഴം, സ്ട്രോബെറി, യോഗര്‍ട്ട് എന്നിവയെല്ലാം യോജിപ്പിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇതില്‍ അല്‍പം ഫ്ളാക്സ് സീഡ്സും ചിയ സീഡ്സുമെല്ലാം പൊടിച്ച് ചേര്‍ക്കുന്നതും നല്ലതാണ്. ഇത് കുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും.



പ്രോസസ്ഡ് ഫുഡ്സ്, ജങ്ക് ഫുഡ്സ് എന്നിവയും മധുരം കാര്യമായി അടങ്ങിയ- പ്രത്യേകിച്ച് കൃത്രിമമധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് കുറയ്ക്കണം. പച്ചയ്ക്ക് കഴിക്കാൻ കൊടുക്കുന്ന ആഹാരം കുറയ്ക്കണം. എല്ലാം വേവിച്ച് തന്നെ കൊടുക്കാൻ ശ്രമിക്കുക. പച്ചക്കറികള്‍ അടക്കം. പഴങ്ങള്‍ അങ്ങനെ തന്നെ കൊടുക്കാവുന്നതാണ്. 

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദനവരാത്തവരായിട്ട് ആരും ഉണ്ടാകില്ല

പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ചിലർക്ക് പലപ്പോഴും വയറുവേദനയും വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരമാണ് ഇന്നിവിടെ പറയുന്നത്. വയറുവേദനയ്ക്കുള്ള പൊതു കാരണം പെട്ടെന്ന് ഭക്ഷണം കഴിക്കുന്നതാണ്. നിങ്ങൾ ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, ഭക്ഷണത്തോടൊപ്പം അധിക വായുവും വയറിലെത്തുന്നു. അധിക ഭക്ഷണം നിങ്ങളുടെ വയറ്റിൽ എത്തുമ്പോൾ അത് വീക്കത്തിനും ഗ്യാസിനും കാരണമാകുന്നു. ഇത് നിങ്ങളുടെ വയറിനെ വലുതാക്കി കാണിക്കുകയും അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും. "ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോ തുടങ്ങിയതാ വയറ് വേദന. എന്തോ കഴിച്ചത് അങ്ങ് ഏറ്റില്ലെന്നു തോന്നുന്നു." നമ്മളിൽ പലർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദന വരാത്തവരായിട്ട് ആരും ഉണ്ടാകില്ല. ഒന്ന് ടൌണിൽ പോയി വരുന്ന നേരത്താണ് ഭക്ഷണം കഴിച്ചത്. ശേഷമുള്ള യാത്ര ബസ്സിലാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ. ചിന്തിക്കാൻ കൂടി വയ്യ അല്ലെ.  വയറ്റിലെ അസ്...

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം.  ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘ...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത...

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് അടിവയർ ചാടുന്നതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിയുന്നതാണ് ഇതിന് കാരണം. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. വ്യായാമക്കുറവും തെറ്റായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം.  വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഫ്രഞ്ച് ഫ്രൈസും പെ...

മോട്ടിവേഷൻ ചിന്തകൾ

അമിതമായ ആസക്തി, അത് ജീവിതത്തോടായാലും ഭൗതിക വസ്തുക്കളുടെ പേരിൽ ആയാലും അവസാനം അവ നമ്മെ ആപത്തിൽ പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോൾ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുൻപിൽ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങൾ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ.കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോൾ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോൾ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താൻ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാൻ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ തറയിൽനിന്നും അല്പം പോലും ഉയരുവാൻ അതിന് സാധിച്ചില്ല. തുടർച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട്...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...