വിവാഹം പൂർണ്ണതയിലെത്തുന്നത് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ വിവാഹം എന്ന മാന്ത്രിക ചരടിലൂടെ ഒന്നാകുമ്പോഴാണ് . രക്തബന്ധമോ കടപ്പാടുകളോ ഇല്ലാതെയുള്ള ബന്ധമാണത് . പക്ഷേ നാളുകൾ കഴിയുന്നതോടെ ചില ദാമ്പത്യ ബന്ധങ്ങൾ വേർപിരിലിലേക്ക് നീങ്ങുന്നു .ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി പറയുന്ന അഞ്ചു സുചനകൾ ജീവിതത്തിൽ പിൻതുടരുക.
1: പരസ്പരം ബഹുമാനിക്കുക. പങ്കാളി തന്റെ സ്വന്തം ആയതിനാൽ എന്തും ഏതും പറയാമെന്നു വിചാരിക്കരുത്. പങ്കാളിയെ നിസ്സാരമായി കാണാതിരിക്കുക . തന്നെ ബഹുമാനിക്കുന്ന ആളെ ഏതൊരാളും ഇഷ്ടപ്പെടും. പങ്കാളി സ്നേഹത്തോടേയും ബഹുമാനത്തോടെയും സംസാരിക്കുമ്പോൾ ഒരു അഭിമാനം തോന്നാറില്ലേ?.
അതുപോലെ തന്നെയാണവർക്കും എന്നറിയണം.. പങ്കാളിയിൽ കുറ്റം കണ്ടുപിടിക്കാതെ ബഹുമാനിക്കാൻ അവരിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക.
2:എത്ര ജോലി തിരക്കിനിടക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു സന്ദർഭോചിതമായി പറയുക. പങ്കാളിയിൽ നിന്ന് നല്ലവാക്കുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവർ കാണാനിടയില്ല. ഇങ്ങനെ പറഞ്ഞു ശീലം ഇല്ലായെങ്കിൽ പരസ്പരം കണ്ണിലെങ്കിലും ഒന്നു നോക്കാമല്ലോ. ഞാൻ പോകട്ടെ എന്നു സ്നേഹത്തോടെ പറയാമല്ലോ!. ''അങ്ങനെ തുടരുമ്പോൾ മടി മാറി വരും
3: എന്നും പങ്കാളിയെക്കുറിച്ച് ഒരു നല്ല വാക്ക് പറയുമെന്ന് തീരുമാനിക്കുക. ഉദാഹരണമായി. "നീ വെച്ച കറി സൂപ്പറാണ്. "നീ നീല ചുരിദാർ ഇടുമ്പോൾ സുന്ദരിയായിരിക്കുന്നു. ശരിക്കും എനിക്ക് ഇഷ്ടമായി.""ചേട്ടൻ ജീൻസിട്ടപ്പോൾ പത്തുവയസ്സ് കുറച്ചേ തോന്നുന്നുള്ളു".." ചുളളൻ ചെക്കൻന്മാരെ പോലെയായി" ഇങ്ങനെയൊന്നും ചിലപ്പോൾ പറയാൻ പറ്റിയെന്നു വരില്ലാ എങ്കിലും നല്ല പ്രതികരണങ്ങളാകട്ടെ!.
4: ഭാര്യയും ഭർത്താവും നേരെ നോക്കി പോയാൽ കീരിയും പാമ്പും പോലെ ആണെന്നാണല്ലോ ചില ബന്ധുക്കളുടെ പരാതി?. അങ്ങനെ ജീവിച്ചിട്ട് എന്ത് കിട്ടാനാണ്. തിരിച്ചറിയുക. തന്റെ മോശം പറച്ചിലുകൾ നിർത്തുമെന്ന് തന്നെ തീരുമാനിക്കുക.പങ്കാളിക്ക് സന്തോഷം തോന്നുന്ന കാര്യങ്ങളേ ഇനി സംസാരിക്കൂ!. അല്ലെങ്കിൽ മൗനം പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. അത് നടപ്പിലാക്കുക.
5: മറ്റുള്ളവരുടെ നെഗറ്റീവായ ഉപദേശങ്ങളിൽ നിന്നും മാറി നിൽക്കുകയെന്നതാണ്.മറ്റെല്ലാ ബന്ധങ്ങളേക്കാളും ശ്രേഷ്ഠമാണ് ദാമ്പത്യ ബന്ധങ്ങൾ, പ്രശ്നം ഉണ്ടാകുമ്പോഴാണ് അതിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുന്നത്. പങ്കാളിയുമായി വഴക്കിടുമ്പോൾ ഏകാന്തത അനുഭവപ്പെടും. ജീവിതം വ്യർത്ഥമാണെന്ന് തോന്നും!. അത്തരം ചിന്തകൾ ഉണ്ടാകാതെയിരിക്കാൻ
മറ്റുള്ളവരുടെ കെണിയിൽ നിന്ന് മാറിനിൽക്കുക. തന്റെൻറെ വളർച്ചയ്ക്ക് പങ്കാളി ആവശ്യമാണെന്ന് തിരിച്ചറിയുക. അതിന് കളങ്കം വരുത്തുകയില്ലാ എന്ന് തീരുമാനിക്കുക. ഇങ്ങനെ പ്രവത്തിക്കുമ്പോൾ ദാമ്പത്യം ഊഷ്മളമായിരിക്കും.
KHAN KARICODE
CON: PSYCHOLOGIST