അത് അതിന്റെ സ്വാഭാവിക അളവിലാണെങ്കിൽ വേണം എന്ന് തന്നെയാണ് പറയാനുള്ളത്..അതിനാണ് ദൈവം തമ്പുരാൻ ഈ സ്ട്രെസ് മനുഷ്യർക്ക് നൽകിയിട്ടുള്ളത്.. എന്നാൽ നിർഭാഗ്യവശാൽ ആളുകൾ ഇത് മനസ്സിലാക്കാതെ, അതിനെ അനാവശ്യമായരീതിയിൽ കൈകാര്യം ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, ഒരു മനുഷ്യന് നിശ്ചിത അളവിൽ സ്ട്രെസ് ഉണ്ടെങ്കിലേ അയാൾക്ക് എന്തെങ്കിലും കാര്യങ്ങൾ ഉർജ്ജസ്വലതയോടെ ചെയ്യാൻ കഴിയു..കാലത്തു അലാറം അടിച്ചാൽ ബെഡിൽ നിന്നെണീക്കാൻ ചെറിയ സ്ട്രെസ് ബോഡിയിൽ ഉണ്ടെങ്കിലേ സാധിക്കു..അതുപോലെ ഓരോ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ ബോഡിയിൽ സ്ട്രെസ് വേണം.
ഇനി ഈ സ്ട്രെസ്സിനെ നമ്മുക്ക് രണ്ടായി തരം തിരിക്കാം..
ഇതിൽ ക്രോണിക് സ്ട്രെസ് ഉണ്ട് അതുപോലെ അക്യുട്ട് സ്ട്രെസ് ഉണ്ട്..
ഇതിൽ അക്യുട്ട് സ്ട്രെസ് നല്ല ഒരു സ്ട്രെസ് ആണെന്ന് പറയാം..കാരണം എന്ത് കാര്യം ചെയാനും ഒരു ഉത്സാഹം വേണമെങ്കിൽ ഈ അക്യുട്ട് സ്ട്രെസ് വേണം..ഒരു ഉദാഹരണത്തോടെ വ്യക്തമാക്കാം..അക്യുട്ട് സ്ട്രെസ് ഉണ്ടെങ്കിലേ ഒരു സമയത്തിന് യാത്രക്ക് വേണ്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ സമയത്തിനുള്ളിൽ അങ്ങോട്ട് എത്തി ചേരാൻ സാധിക്കു..സമയത്തു ഓഫീസിൽ എത്താൻ, ഒരു വിരുന്ന്കാർ വീട്ടിൽ വരുമ്പോൾ അതിനുള്ള തയാറെടുപ്പിനു, ഒരു പരിപാടിക്ക് നമ്മളെ ക്ഷണിച്ചാൽ ആ സമയത്തു തന്നെ അങ്ങണ്ട് എത്തിച്ചേരാൻ,,മുകളിൽ ഉദാഹരണത്തിലൂടെ സൂചിപ്പിച്ച ഈ കാര്യങ്ങളെല്ലാം നടന്നു കഴിഞ്ഞാൽ ആ സ്ട്രെസും നമ്മളിൽ നിന്നും അപ്രത്യക്ഷമാവും..
ഒരു പ്രസംഗത്തിന് വേണ്ടി തയ്യാറെടുക്കുമ്പോൾ, പ്രസംഗ പീഠത്തിനു മുന്നിൽ നാല്പത്തഞ് സെക്കന്റ് നേരത്തേക്കേ ഏതൊരു വ്യക്തിക്കും സ്ട്രെസും ഉണ്ടാവൂ..ഈ സ്ട്രെസ് ഉള്ളതിനാലാണ് ആ പ്രസംഗം പോലും മനോഹരമായി നടത്താൻ വേണ്ടി തയ്യാറെടുക്കാൻ സാധിക്കുന്നത്. അതായത് ഏതൊരു പരിപാടിയും കാര്യക്ഷമമായി നടക്കാൻ അക്യുട്ട് സ്ട്രെസ് വേണം.
ഇനി ക്രോണിക് സ്ട്രെസ്സിനെ കുറിച്ച് പറയാം..ഒരാളുടെ മനസ്സിൽ എന്തെങ്കിലും വിഷമങ്ങൾ, പ്രയാസങ്ങൾ, വേദനകൾ കുറച്ചധികം കാലം കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അതിനെ ക്രോണിക് സ്ട്രെസ്സിൽ ഉൾപ്പെടുത്താം..ക്രോണിക് സ്ട്രെസ് ഉള്ള വ്യക്തിയുടെ പ്രൊഡക്ടിവിറ്റി പാടെ നഷ്ടപ്പെടും..അയാൾക്ക് ഒന്നിലും ഒരു ഉത്സാഹം ഉണ്ടാവില്ല,,ചിരിക്കാൻ തോന്നില്ല, പാട്ട്, മറ്റു വിനോദങ്ങൾക്കൊന്നും താൽപ്പര്യമുണ്ടാവില്ല..യഥാർത്ഥത്തിൽ ഇന്നത്തെ ഈ പുതിയ ലോകത്തു ഇത്തരം വേദനകൾ കൊണ്ട് നടക്കേണ്ട ഒരാവിശ്യവുമില്ല..ഇന്നത്തെ കാലത്തു നിരവധി അംഗീകൃത സ്ഥാപനങ്ങൾ ക്ലാസുകൾ നൽകിയും,തെറാപ്പികൾ, മറ്റു ഹീലിംഗുകൾ വഴി മനുഷ്യന്റെ ഊർജത്തിന്റെ തോത് കൂടുവാൻ സഹായിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ മനുഷ്യന്റെ ഉള്ളിലുള്ള ഊർജം ഒന്നുയർത്തിയാൽ തീരാവുന്ന പ്രശ്നമേ ഒരാൾക്കുള്ളൂ..ഇതുപോലെ നിരവധി ക്രോണിക് സ്ട്രെസ് അനുഭവിച്ചിരുന്നവർ ഇന്ന് സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്,, ഈ ക്രോണിക് സ്ട്രെസ്സിനെ ആണ് നമ്മൾ സൂക്ഷിക്കേണ്ടത്..അതാണ് ശെരിക്കും ജീവിതത്തിലെ വില്ലൻ..ഈ ക്രോണിക് സ്ട്രെസ് (നിരന്തരമായുള്ള സ്ട്രെസ്) ഉള്ളിൽ വെച്ച് നടക്കുന്നതോടെയാണ് ഒരു മനുഷ്യൻ രോഗിയായിത്തീരുന്നത്. ആയതിനാൽ ഏതൊരാളും തന്റെ ഉള്ളിലുള്ള ഊർജ്ജലെവലിന്റെ തോത് തിരിച്ചറിഞ്ഞു കൊണ്ട് സ്വയം പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ വേഗത്തിൽ പരിഹരിച്ചുകൊണ്ടും, അങ്ങനെ സാധിക്കുന്നില്ലെങ്കിൽ ഒരംഗീകൃത ട്രെയ്നറുടെ സഹായത്തോടെയും വേഗത്തിൽ ഈ ഒരവസ്ഥയിൽ നിന്നും മാറണമെന്നാണ് ഈ സന്ദർഭത്തിൽ എനിക്ക് വിനീതമായി നിങ്ങളോടു ഓര്മിപ്പിക്കാനുള്ളത്.
Naseef Mohamed
NLP, EFT Therapist
Certified Healing Professional
Life Coach