എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും.
മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്.
ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും.
നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മുടിവളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇവ കൃത്യമായി പാലിയ്ക്കുക
ആദ്യമായി വേണ്ടത് മുടിയ്ക്കു ചേര്‍ന്ന ചീപ്പുപയോഗിക്കുകയെന്നതാണ്. വല്ലാതെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. എന്നാല്‍ വല്ലാതെ ചുരുണ്ട മുടിയുള്ളവരാണെങ്കില്‍ അല്‍പം അകലമുള്ള പല്ലുകളുള്ള ചീപ്പുപയോഗിക്കാം.
ചീപ്പിനു പകരം ഹെയര്‍ ബ്രഷുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി തീരെ കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള പ്രവണതയുള്ളതുമാണെങ്കില്‍ ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
മുടി മുകളില്‍ നിന്നാണ് എല്ലാവരും ചീകുക. എന്നാല്‍ ജട പിടിച്ച മുടിയാണെങ്കില്‍ ജട വേര്‍പെടുത്തിയ ശേഷം മാത്രം മുടി ചീകുക. ചുരുണ്ട മുടി പെട്ടെന്നു ജട പിടിക്കാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ഇത്തരം മുടി കുറേശെ വീതമെടുത്ത് ചീകുന്നതായിരിക്കും നല്ലത്.
നനഞ്ഞ മുടി യാതൊരു കാരണവശാലും ചീകരുത്. ഇത് മുടി ജട പിടിക്കാനും പൊട്ടിപ്പോകാനും കാരണമാകും. പുരുഷന്മാര്‍ മിക്കവാറും പുറകിലോട്ട് മുടി ചീകുന്നവരാണ്. എന്നാല്‍ അടുപ്പിച്ച് ഇങ്ങനെ ചീകുന്നത് കഷണ്ടിയുണ്ടാകാന്‍ കാരണമാകും.
ചീപ്പ് തലയോടില്‍ വല്ലാതെ അമര്‍ത്തുകയും ചെയ്യരുത്. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും. ഇതുപോലെ മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പുപയോഗിക്കുകയും ചെയ്യരുത്.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.