30 ദിവസം മുൻപ് വിവാഹിതയായ ഇവർ ഒന്നരമാസമായി ഗർഭിണിയാണെന്നാണ് ഡോക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ താൻ വിവാഹശേഷമാണ് ആദ്യമായി ലെെംഗികബന്ധത്തില്‍ ഏർപ്പെടുന്നതെന്നും യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
യുവതിയുടെ പരിശോധനയില്‍ ഭ്രൂണത്തിന് 1.5 മാസം പ്രായമുണ്ടെന്നാണ് ഡോക്ടർ അറിയിച്ചത്. ഇത് ഇവരുടെ വിവാഹത്തിന് മുൻപ് തന്നെ ഭ്രൂണം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ഫലം യുവതിയെ പരിഭ്രാന്തിയാക്കിയത് കണ്ട ഡോക്ടർ പിന്നാലെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തു. എങ്ങനെയാണ് ഗർഭക്കാലം കണക്കാക്കുന്നതെന്നാണ് ഡോക്ടർ യുവതിക്ക് പറഞ്ഞു കൊടുത്തത്.
ഗർഭധാരണ ദിവസം മുതല്‍ അല്ല ഗർഭക്കാലം കണക്കാക്കുന്നത്. സ്ത്രീയുടെ അവസാന ആർത്തവത്തിന്റെ ആദ്യദിവസം മുതലാണ് ഇത് കണക്കാക്കുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. അതായത് ഗർഭധാരണം സ്ഥിരീകരിക്കുമ്ബോള്‍ അത് യഥാർത്ഥ ഗർഭധാരണ തീയതിയേക്കാള്‍ രണ്ടാഴ്ച മുൻപായിരിക്കും. അവസാന ആർത്തവത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് അണ്ഡോത്പാദനവും ഗർഭാധാരണവും സംഭവിക്കുന്നത്. അപ്പോള്‍ അള്‍ട്രാസൗണ്ട് സ്കാനില്‍ ഭ്രൂണത്തിന് 1.5 മാസം പ്രായം കാണിച്ചാല്‍ സ്ത്രീ 1.5 മാസം മുൻപ് ഗർഭം ധരിച്ചുവെന്നല്ല അർത്ഥം. പകരം ആർത്തവം വന്നിട്ട് ഏകദേശം ആറ് ആഴ്ച കഴിഞ്ഞുവെന്നാണ്.

