ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി




കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം.


കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ്


കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ മുത്താറിയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ മുത്താറി കഴിക്കുന്നത് വിളര്‍ച്ചയ്‌ക്ക് ശമനം നല്‍കും. ധാരാളം കാത്സ്യം
അടങ്ങിയതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. അതിനാല്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ഗുണപ്രദമാണ്.


മുത്താറി സാവധാനത്തില്‍ മാത്രമേ ദഹിക്കുകയുള്ളൂ. ശരീരത്തില്‍ അമിതമായി കലോറി എത്തുന്നത് തടയുന്നു. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറെ നല്ലതാണ് മുത്താറി. ഇതില്‍ അടങ്ങിയിരിക്കുന്ന ലെസിതിന്‍,
മെതിയൊണിന്‍ തുടങ്ങിയ വിവിധ തരം അമിനോ അമ്ലങ്ങള്‍ കൊളസ്ട്രോൾ കുറയാന്‍ സഹായകമാണ്. മുത്താറിയില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ ദഹനം സുഗമമാക്കും. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്ന ഭക്ഷണമാണ് മുത്താറി. ജീവകം ഡിയുടെ അപൂര്‍വ്വ ഭക്ഷ്യസ്രോതസുകളില്‍ ഒന്നാണ് മുത്താറി.

മുത്താറിയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോഅമ്ലം കടുത്ത തലവേദന, മാനസികസമ്മര്‍ദ്ദം, ഉറക്കക്കുറവ് ഏന്നിവ പരിഹരിക്കുന്നു. ധാരാളം നിരോക്സീകാരികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുത്താറി അര്‍ബ്ബുദത്തെ പ്രതിരോധിക്കും. കൂടാതെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും
യൗവനവും നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് മുത്താറി. ഇരുമ്പ്, കാത്സ്യം, ജീവകങ്ങള്‍, അമിനോ അമ്ലങ്ങള്‍ തുടങ്ങിയ വിവിധ പോഷകഘടകങ്ങള്‍ അടങ്ങിയതിനാലും വളര്‍ച്ചാഹോര്‍മോണുകളുടെ സാന്നിദ്ധ്യമുള്ളതിനാലും എളുപ്പം ദഹിക്കുന്നതിനാലും മുത്താറി അത്യുത്തമമായ ശിശുവാഹാരമാണ്. കല്‍ക്കണ്ടം പൊടിച്ചിട്ടതും, പാലും ചേര്‍ത്ത് മുത്താറി കൊണ്ടുളള കുറുക്ക് കൊച്ചു കുട്ടികള്‍ക്ക് ഏറെ നല്ലതാണ്.


ഗ്ലുട്ടൻ രഹിതമായ റാഗി തണുപ്പുകാലത്ത് ശരീരത്തിലെ ചൂടു നിലനിർത്താൻ സഹായിക്കും. കഠിനാധ്വാനം ചെയ്യുന്നവർ, പ്രമേഹരോഗികൾക്ക് എന്നിവർക്ക് ഉത്തമാഹാരമായ റാഗി പോഷകങ്ങളുടെ നിറകുടമാണ്. ഭക്ഷ്യനാരിന്റെ അധികരിച്ച അളവും കാത്സ്യത്തിന്റെയും, ഇരുമ്പിന്റെയും മികച്ച സ്രോതസ്സുകളായ മുത്താറി കുഞ്ഞുങ്ങള്ക്ക് മാത്രമല്ല മുതിര്ന്നവര്ക്കും ഏറെ നല്ലതാണ്. പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ്സ് എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. നല്ലൊരു കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ അസ്ഥിസംബന്ധമായ അസുഖമുള്ളവർക്കു വളരെയധികം ഗുണ ചെയ്യും.


കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ധാരാളമായി കൃഷിചെയ്തു വരുന്ന റാഗി ഒരുപാടു വർഷത്തോളം യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. പണ്ട് പഞ്ഞ കാലത്തു  കരുതി വയ്ക്കാൻ അനുയോജ്യമായ ധാന്യമായി റാഗിയെ കൂടെ കൂട്ടിയിരുന്നു.


നല്ലൊരു ഔഷധസസ്യം കൂടിയായ റാഗി പോലുള്ള ചെറുധാന്യങ്ങള് ജീവിതശെലീരോഗമുള്ളവര്ക്കും പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും ഉപയോഗിക്കാം.


കുറിച്യർ മുത്താറിപ്പുട്ട് വിളമ്പുന്നതുപോലെ' എന്നൊരു പറച്ചിൽ തന്നെയുണ്ട്.നാം ഇന്ന് ദിനംപ്രതി ഉപയോഗിക്കുന്ന അരിയാഹാരങ്ങളെ അപേക്ഷിച്ചു നല്ലയളവിൽ ഫൈബർ അടങ്ങിയിരിക്കുന്ന റാഗി പൊടി കൊണ്ട് അരികൊണ്ടെന്ന പോലെ വൈവിധ്യമാർന്ന പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള ദൈനംദിന വിഭവങ്ങളായ റാഗി ഉപ്പുമാവ്, കഞ്ഞി, ഇലയപ്പം, പുട്ട്, സൂപ്പ് , പായസം, കൊഴുക്കട്ട, പുട്ട്, ദോശ, പുഡിങ് തുടങ്ങിയ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. ഇത് മുളപ്പിച്ച് ഉണക്കിപ്പൊടിച്ചു ഉപയോഗിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാണ്.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...