ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Spiritual Though എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മോട്ടിവേഷൻ ചിന്തകൾ

നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ ജീവിതത്തിന്റെ കരുത്താക്കി മാറ്റാൻ ശ്രമിക്കണം നഷ്ടങ്ങളിൽ നിന്നുള്ള പാഠമുൾക്കൊണ്ടുകൊണ്ടാണ് നേട്ടങ്ങളിലേക്കും വിജയങ്ങളിലേക്കുമുള്ള യാത്ര തുടരേണ്ടത്. നിരന്തരമായ തോൽവികളിലൊന്നും തന്നെ മനസ്സുതളരാതെ പ്രയത്നങ്ങൾ തുടരുന്നവരാണ് വിജയത്തെ കീഴടക്കുന്നത്. നമ്മുടെ ജീവിതത്തില്‍ നാം എല്ലാവരും തന്നെ നിര്‍ബന്ധമായും ഉറപ്പു വരുത്തേണ്ട സവിശേഷമായ ഗുണമാണ് ശുഭപ്രതീക്ഷ. സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും വിജയപരാജയങ്ങളും കൂടിച്ചേര്‍ന്നതാണ് ജീവിതം. ജീവിതത്തില്‍ എന്തിനെയും ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അഭിമുഖീകരിക്കണം. ശുഭപ്രതീക്ഷയാണ് ജീവിതത്തിന് കരുത്തും മനസ്സിന് സംതൃപ്തിയും നല്‍കുന്നത്. ക്രിയാത്മകമായി ചിന്തിക്കാനും നിഷേധാത്മകമായി വികാരപ്പെടാതിരിക്കാനും സാധിക്കണം. ക്രിയാത്മക ചിന്തയാണ് ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്.  അസാധ്യത എന്ന ഒന്നില്ലെന്ന് ഉറച്ചു വിശ്വസിക്കണം. എന്തിനും സാധിക്കും, ഭാവി ഭാസുരമാണ്, സാധ്യതകളുടെ കലയാണ് ജീവിതം തുടങ്ങിയ ജീവസ്സുറ്റ തത്ത്വങ്ങളാവണം ജീവിതത്തിന്റെ അടിസ്ഥാനം. നിഷേധാത്മക വികാരം ജീവിതത്തെ അധോഗതിയിലേക്കാണ് നയിക്കുന്നത്. ഒന്നിനും സാധിക്ക...

മോട്ടിവേഷൻ ചിന്തകൾ

പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങളാണ്. ജീവിച്ച വർഷങ്ങളുടെ കണക്ക് നോക്കിയല്ല അനുഭവങ്ങളെ വിലയിരുത്താറ്.പക്വതയ്ക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ട് നമ്മുടെ ജീവിതത്തിൽ. പ്രായത്തോടൊപ്പം വിത്തിട്ട് വളർത്തിയില്ലെങ്കിൽ കെട്ടിപ്പൊക്കി എന്ന് നമ്മൾ അഹങ്കരിച്ചതിന്റെ അകം പൊള്ളയായി ഒരിക്കൽ പൊട്ടിത്തകരും. മറ്റൊരാൾ ചെയ്യട്ടെ ഞാൻ പിന്നാലെ കൂടിക്കൊള്ളാം" എന്ന സമീപനം ഉള്ളവരാണ് മിക്കവരും. പരാജയഭീതി നമ്മെ പിന്തിരിപ്പിക്കാതെ "എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ " എന്ന് സ്വയം ചോദിക്കുക. ചില കാര്യങ്ങൾ  മുഷിപ്പനാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.                                                                                            നമ്മളൊന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്...

സിം വാലിഡിറ്റിക്കായി ഞെട്ടിക്കുന്ന റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്‌എന്‍എല്‍

സർക്കാർ ഉടമസ്ഥതയില്‍ ഉള്ള ടെലികോം കമ്ബനിയായ ബിഎസ്‌എൻഎല്‍, മിതമായ നിരക്കില്‍ ദീർഘകാല സിം ആക്ടിവേഷൻ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചു. സ്വകാര്യ ടെലികോം സേവനങ്ങളുടെ വർദ്ധിച്ച്‌ വരുന്ന ചെലവുകള്‍ക്ക് മറുപടി എന്ന പോലെ, ബിഎസ്‌എൻഎല്ലിൻ്റെ പുതിയ പ്ലാൻ ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ ദീർഘകാല സാധുത തേടുന്നവർക്ക് ചെലവ് കുറഞ്ഞ പരിഹാരം വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 3 രൂപയില്‍ താഴെ, ഉപയോക്താക്കള്‍ക്ക് 300 ദിവസത്തെ സജീവ സേവനം ആസ്വദിക്കാനാകും. ഇത് വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന പ്ലാനുകളില്‍ ഒന്നായി മാറുന്നു. സിം വാലിഡിറ്റി ഇടയ്ക്കിടയ്ക്ക് പുതുക്കേണ്ടി വരുന്നത് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കളെ തലവേദന പിടിപ്പിക്കുന്ന കാര്യമാണിത്.എന്നാല്‍ ഇതിനൊരു പരിഹാരം വന്നിരിക്കുകയാണ്.  300 ദിവസത്തേക്ക് സിം ആക്ടീവായി നിലനിര്‍ത്താനുള്ള റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചു. ഇതിനൊപ്പം ഡാറ്റയും സൗജന്യ കോളും മെസേജും ലഭിക്കും എന്നതാണ് ഈ റീച്ചാര്‍ജ് പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. 300 ദിവസത്തെ സിം വാലിഡിറ്റിയില്‍ 797 രൂപയുടെ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്‌എന്‍എല്...

മോട്ടിവേഷൻ ചിന്തകൾ

എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം? എന്റെ ജീവിതം എനിക്ക് എങ്ങനെ സംതൃപ്തിയും അര്‍ത്ഥസമ്പൂര്‍ണ്ണതയും ഉള്ളതാക്കിത്തീര്‍ക്കാം? എന്തെങ്കിലും നിലനില്‍കുന്ന കാര്യങ്ങൾ ചെയ്തു തിര്‍ക്കുവാൻ എനിക്ക്‌ കഴിയുമോ? ഈ ചോദ്യങ്ങൾ പലരും ജീവിതത്തിൽ പലപ്പോഴും ചോദിക്കും. അവരുടെ ജീവിതം കൊണ്ട്‌ അവർ ചെയ്യുവാനുദ്ദേശിച്ചതൊക്കെ സാധിച്ചിട്ടും ജീവിതത്തിലേക്ക്‌ തിരിഞ്ഞു നോക്കി അതിന്റെ അര്‍ത്ഥ ശൂന്യത കണ്ട്‌ പലരും ആശ്ചര്യപ്പെടാറുണ്ട്‌. ബേസ്ബോള്‍ കളിയിൽ അഗ്രഗണ്യനായി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കളിക്കാരനോട്‌ ഒരിക്കൽ ഒരാൾ ഇങ്ങനെ ചോദിച്ചു: "നിങ്ങള്‍ കളി ആരംഭിക്കുന്ന കാലത്ത്‌ ആരെങ്കിലും നിങ്ങള്‍ക്ക്‌ എന്തുപദേശം തന്നിരിക്കണമെന്നാണ്‌ നിങ്ങൾ ഇന്നാഗ്രഹിക്കുന്നത്‌?" അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: "'നിങ്ങള്‍ ജീവിതത്തിന്റെ ഉച്ചകോടിയില്‍ എത്തുമ്പോൾ അവിടെ ഒന്നും ഉണ്ടായിരിക്കയില്ല' എന്ന്‌ ആരെങ്കിലും അന്ന്‌ എന്നോട്‌ ‌പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു". പല ജീവിതലക്ഷ്യങ്ങളും അനേകവര്‍ഷങ്ങൾ പിന്നിട്ട ശേഷം മാത്രമേ അവയുടെ അര്‍ത്ഥ ശൂന്യതവെളിപ്പെടുത്താറുള്ളു. മനുഷ്യജീവ...

നമ്മൾ എന്ത് ചെയ്താലും മറ്റുള്ളവർക്ക് എപ്പോഴും നമ്മളെപ്പറ്റി പറയാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവും

നമ്മൾ എന്ത് ചെയ്താലും മറ്റുള്ളവർക്ക് എപ്പോഴും നമ്മളെപ്പറ്റി പറയാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവും. അത് വ്യക്തിപരമായി എടുക്കാതിരിക്കാൻ ശ്രമിക്കുക . മറ്റുള്ളവരുടെ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത ആളുകൾ അവരെ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യും . നമുക്ക് ചെയ്യാനുള്ളത് നമ്മൾ ചെയ്യുക .അതിന് മറ്റുള്ളവരുടെ അംഗീകാര മോ സമ്മതപത്രമോ ആവശ്യമില്ല. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ആവശ്യത്തിലധികം കടന്നുചെന്ന് അധികാരമോ അവകാശമോ കാണിക്കാതിരിക്കുക. നമ്മൾ സ്വയം വേദനിക്കാതിരിക്കാനും , ചിലഘട്ടങ്ങളിൽ അപമാനിതനാവാതിരിക്കാനും അത് തന്നെയാണ് നല്ലത് . ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ തിരിച്ചെടുക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. നഷ്ടപ്പെടുത്തിയ അവസരം.. കഴിഞ്ഞുപോയ സമയം പറഞ്ഞുപോയ വാക്കുകൾ  നഷ്ടപ്പെടുത്തിയ വിശ്വാസം.. നമ്മൾ ഒരാളെ പ്രതിസ്ഥാനത്ത് നിർത്തി കുറ്റപ്പെടുത്തുമ്പോൾ അയാളുടെ അവസ്ഥകൂടി  മനസ്സിലാക്കണം.സത്യം എന്തെന്നറിയാതെ നമ്മൾ ഉന്നയിക്കുന്ന ഓരോ വാക്കുകളും അവരിൽ  ചങ്ക് പൊട്ടുന്ന വേദനയാണ് സൃഷ്ടിക്കുക. ഇന്ന് നമ്മൾ പുച്ഛിച്ചുതള്ളിയ ആളായിരിക്കാം നാളെ ഒരു പക്ഷേ നമുക്ക് ഉപകാരമായി വരിക. അതുകൊണ്ട് ആരെയും ചെറു...

നേർവഴി ചിന്തകൾ

ഏതു ലക്ഷ്യ പൂർത്തീകരണത്തിനും ആദ്യം നമ്മുടെ മനസ്സിൽ ഇച്ഛാശക്തി വളർത്തിയെടുക്കുകയാണ് വേണ്ടത്. "എനിക്കിത് നേടണം.., ഏത് വിധേനയും ഞാനത് നേടും.., എനിക്കതിന് തീർച്ചയായും കഴിയും.." എന്ന് ഉള്ളിൽ നിന്ന്  നിരന്തരം പ്രചോദിപ്പിക്കണം. ഇങ്ങനെ ഉൽക്കടമായ ഒരു ആഗ്രഹം നമ്മളെ നയിക്കാനുണ്ടെങ്കിൽ വിജയം നമ്മുടെ കൈപ്പിടിയിലാകും. ഒഴുക്കിനെതിരെ നീന്താനും വഴികാട്ടിയായി നിങ്ങളുടെ പാതയിലൂടെ മറ്റുള്ളവരെ നയിക്കുന്നതിനും അസാധാരണവും അനശ്വരങ്ങളുമായ കാര്യങ്ങൾ ചെയ്യുന്നതിനും അപാരമായ ഇച്ഛാശക്തി ആവശ്യമാണ്. എത്തിയ ഉയരത്തിൽ തുടരാൻ കഴിയണമെങ്കിൽ അവിടെയെത്താൻ എടുത്തതിനേക്കാൾ കടുത്ത പരിശ്രമവും അസാധാരണ ഇച്ഛാശക്തിയും ആവശ്യമാണ്.നിരന്തരം പരിശീലിക്കുന്നവരും ഔന്നത്യത്തിൻ്റെ  പരകോടിയിലെത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമായിരിക്കും സമൂഹത്തിലെ എക്കാലത്തെയും  ശ്രേഷ്ഠമാതൃകകളാകുക. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കടന്നു വരുന്നത് നമ്മളെ തകർക്കാനല്ല മറിച്ച് നമ്മുടെ ഉള്ളിലെ കഴിവുകളെയും ഇച്ഛാശക്തിയേയും തിരിച്ചറിഞ്ഞ് സഹായിക്കുന്നതിനാണ്. ഒരാളിൽ സുനിശ്ചിതത്വം, നിശ്ചയദാർഢ്യം ,ഉറച്ച തീരു...

മോട്ടിവേഷൻ ചിന്തകൾ

നിലനിൽപ്പ് നമുക്ക് ആവശ്യമാണ്. നിലപാട് അത്യാവശ്യവും. സ്വന്തമായി നിലപാടില്ലാത്തവരുടെ നിലനിൽല്പാകട്ടെ അക്ഷരാർത്ഥത്തിൽ ഉപയോഗശൂന്യവും. നമ്മുടെ നിലപാടാണ് ശരിയെങ്കിൽ അതിൽ ഉറച്ചു നില്ക്കുക. സ്വന്തമായൊരു നിലപാടുള്ളവർക്കേ  ജിവിതത്തിൽ ശത്രുക്കൾ ഉണ്ടാകൂ ... അല്ലാത്തവർ എല്ലാവർക്കും എന്നും പ്രിയപ്പെട്ടവർ ആയിരിക്കും  ഒന്നോർക്കുക.... നമ്മുടെ ആദർശങ്ങൾ ആർക്കു വേണ്ടിയും മാറ്റേണ്ടതില്ല. അത് നമ്മൾ കണ്ടെത്തിയ ശരികളാണ്. നിലപാട് ...അത് എന്ത് തന്നെ ആയാലും വ്യക്തതയോടെയും ആർജ്ജവത്തോടെയും പറയണമെങ്കിൽ കുനിയാത്ത ശിരസ്സും വളയാത്ത നട്ടെല്ലും ഉള്ളവർക്കു മാത്രമെ കഴിയൂ .. മറ്റുള്ളവരുടെ വാക്കുകളിൽ നിന്ന് നിലപാട് സ്വീകരിക്കാൻ ആർക്കും എളുപ്പത്തിൽ കഴിയും. അതിനധികം ചിന്താശേഷിയുടെ ആവശ്യമില്ല. സ്വന്തമായി കാര്യങ്ങൾ പഠിച്ച്  ഉറച്ച ഒരു നിലപാട് സ്വീകരിച്ച് തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവർക്കേ കഴിയൂ .. നമ്മൾ ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പുണ്ടെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ വഴങ്ങാതിരിക്കുക. നിങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ തീർച്ചയായും ജീവിതം ഒരവസരം തരും. ആൾക്കൂട്ടങ്ങളുടെ കൈയടികൾക്ക് വേണ്ടി മാറ്റാനുള്ളത...

മോട്ടിവേഷൻ ചിന്തകൾ

നമ്മുടെ ലക്ഷ്യം ശക്തമാണെങ്കിൽ എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും നമുക്കു മുന്നിൽ ഒരു മാർഗ്ഗം തെളിഞ്ഞുവരും . മുന്നോട്ടുപോകുവാനുള്ള ധൈര്യം മാത്രം ഉണ്ടായാൽ മതി. ആയിരം ആളുകൾ തളർത്താൻ ഉണ്ടായാലും തളരില്ല എന്നുള്ള മനസ്സ് മാത്രം മതി.. വിജയം തീർച്ചയായും നമ്മോടൊപ്പം ഉണ്ടാകും  നേടിയെടുക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ച് വ്യാകുലപ്പെട്ടിരുന്ന് സമയം പാഴാക്കിയാൽ കൈവരിക്കാനുള്ള നേട്ടങ്ങൾ കൈ തൊടാതെ അകന്നുപോകും.ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം പിഴച്ചുവെന്ന് തോന്നുമ്പോൾ മാർഗ്ഗമാണ് മാറ്റേണ്ടത് ലക്ഷ്യമല്ല. ഓരോ പരാജയവും വിജയത്തിലേക്കുള്ള ചവിട്ടുപടികൾ ആയിരിക്കും. ലക്ഷ്യം തെറ്റാതെ മുന്നോട്ടു പോകുമ്പോൾ പരാജയങ്ങൾ അനുഭവങ്ങളായി മാറും .അനുഭവങ്ങളാണല്ലോ യഥാർത്ഥ അധ്യാപകർ .നേടണമെന്ന ലക്ഷ്യം മനസ്സിലുണ്ടെങ്കിൽ തോൽക്കുമെന്ന് ഭയം താനെ പടിയിറങ്ങും ചിലപ്പോൾ തോൽവികൾ തുടർച്ചയായി സംഭവിച്ചെന്നിരിക്കും. അതിലൊന്നും പിന്മാറാതെ വിജയം നേടിയെടുക്കാൻ വീണ്ടും വീണ്ടും പരിശ്രമിക്കുക .ഒടുവിൽ നമ്മുടെ പരിശ്രമത്തിൻ്റെ ഫലമായി വിജയം നേടുക തന്നെ ചെയ്യും. ജ്വലിച്ചു നിൽക്കുന്ന ഒരു സ്വപ്നത്തിനും  അക്ഷീണ പ്രയത്നത്തിന്നും മുന്നിൽ കീഴടങ്ങ...

മോട്ടിവേഷൻ ചിന്തകൾ

പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ പാഠങ്ങൾ സമ്മാനിക്കുന്നുണ്ട്. നാം ചിലർക്ക് നല്കുന്ന വിശേഷണങ്ങളിലൊന്നാണ് തൊട്ടാവാടി. ആളൊരു തൊട്ടാവാടി എന്ന് പറഞ്ഞാൽ പെട്ടെന്ന് തളർന്നുപോകുന്ന, ദുർബലനായ ഒരു വ്യക്തി എന്നാണ് ഉദ്ദശിക്കുന്നത്. എല്ലായ്പ്പോഴും അത് നെഗറ്റീവായ അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ശരിയാണ് ഒരു വിരൽത്തുമ്പ് കൊണ്ടാൽ പോലും തൊട്ടാവാടി വാടിപോകും. ഇനി അതിന്റെ മറുവശം നോക്കാം. തൊട്ടാവാടി, വാടി പോകുന്നത് ഏതാനും നിമിഷനേരത്തേക്ക് മാത്രമാണ്. ഏതാനും സമയം കഴിയുമ്പോൾ അത് പൂർവ്വസ്ഥിതിയിലെത്തും. ജീവിതത്തിൽ നാം സ്വീകരിക്കേണ്ട ഒരു മനോഭാവവും ജീവിതവീക്ഷണവും ഇതുതന്നെയായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. മറ്റുള്ളവർ നമ്മെ പലരീതിയിൽ തളർത്തിയേക്കാം, പരാജിതരാക്കാൻ ശ്രമിച്ചേക്കാം. നാം ചിലപ്പോൾ അതിന് കീഴ്പ്പെട്ടുപോയെന്നും വരാം. എന്നാൽ അത് താല്ക്കാലികമായിരിക്കണം. ആ നേരത്തെ തളർച്ചയിൽ നിന്ന...

വിദേശ ഹാജിമാർക്ക് മാർഗ്ഗ നിർദ്ദേശം; ദ്രാവകങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും അനുവദിക്കില്ല

വിദേശ ഹാജിമാർക്ക് മാർഗ്ഗ നിർദ്ദേശം; ദ്രാവകങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും അനുവദിക്കില്ല ഹജ്ജിനായി സൗദി വിമാനത്താവളങ്ങളിലെത്തുന്ന ഹാജിമാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ് മന്ത്രാലയം. പ്ലാസ്റ്റിക് കവറുകൾ, വെള്ളകുപ്പികൾ, ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ, തുണിയിൽ പൊതിഞ്ഞ ബാഗേജുകൾ എന്നിവ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും അനുവദിക്കില്ല. ഹാജിമാർ കൊണ്ട് വരുന്ന വിലപിടിപ്പുള്ള ആഭരണങ്ങൾ, പണം, സമ്മാനങ്ങൾ എന്നിവ അറുപതിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ളതാവരുത്. പരിധിയിൽ കവിഞ്ഞ വസ്തുക്കളുടെ വിവരങ്ങൾ വിമാനത്താവളത്തിൽ മുൻകൂട്ടി അറിയിച്ച് അനുമതി തേടണം. സൗദിയിൽ സെലക്ടീവ് ടാക്സ് നിലവിലുള്ള വാണിജ്യ ഉൽപന്നങ്ങളുടെ പരിധി മൂവായിരം റിയാലിൽ അധികരിക്കരുതെന്നും മന്ത്രാലം ഓർമ്മിപ്പിച്ചു.

മോട്ടിവേഷൻ ചിന്തകൾ

വേദന നിങ്ങളുടെ ജീവിതം കൂടുതല്‍ പൂര്‍ണമാക്കും. വൈരുദ്ധ്യമെന്ന് തോന്നുമെങ്കിലും, വേദന നിങ്ങളെ കൂടുതല്‍ പൂര്‍ണതയുള്ള ജീവിതം നയിക്കാന്‍ സഹായിക്കും.പക്ഷേ നിങ്ങള്‍ വേദനയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണത്. വേദനകൾ ഇല്ലാത്തവരായി ലോകത്ത്‌ ആരും തന്നെ ഉണ്ടാവണം എന്നില്ല. അതിന്റെ തരംഗ ദൈർഘ്യത്തിൽ വ്യത്യാസം ഉണ്ടായാലും . ഓരോരുത്തരും പലവിധ വേദനകളിലൂടെ ആവും കടന്നു പോവുന്നത്‌.വേദനകൾ കൊണ്ട്‌ സഹിക്കാൻ കഴിയാതാകുമ്പോൾ ഓരോരുത്തരും ചിന്തിക്കുന്നത്‌ എനിക്ക്‌ മാത്രം ദൈവം എന്ത്‌ കൊണ്ടിങ്ങനെ വേദനകൾ തന്നു എന്നാവും . ആ സമയത്ത്‌ ഈ വേദനകൾ നാം മാത്രമാണ്‌ അനുഭവിക്കുന്നത്‌ എന്ന് സ്വയം തോന്നും എന്നാല്‍ സത്യത്തില്‍ ഓരോരുത്തരും വ്യത്യസ്തമായ വേദനകളിലൂടെ കടന്നു പോകുന്നുണ്ട്. പുറമേ നിന്ന് നോക്കിയാലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമൊന്നും അത് കാണണമെന്നില്ല. 'വേദനാജനകമായ അനുഭവങ്ങളിലും ഒളിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളുണ്ട്.' നമ്മളെല്ലാവരും എങ്ങനെയും വേദന ഒഴിവാക്കാനാണ് ശ്രമിക്കുക. എന്നാല്‍ വേദന അനുഭവിക്കുന്നത് ഏറെ അസുഖകരമാണെങ്കിലും നമ്മുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ചില നിമിഷങ്ങള്‍ വിലമതിക്കാ...

ജീവിതത്തിലേക്ക് ഇണകളെ കൂട്ടി ചേർക്കുമ്പോൾ.

ജീവിതത്തിലേക്ക് ഇണകളെ കൂട്ടി ചേർക്കുമ്പോൾ. ഒരു വ്യക്തിയുടെ നല്ല വശങ്ങള്‍ മാത്രം കണ്ട് അവരെ സ്‌നേഹിക്കരുത്. ചീത്ത വശങ്ങള്‍ കൂടുതല്‍ മനസിലാക്കി വെക്കാം, അവിടെ പരസ്പരം ഒന്ന് താണ് കൊടുക്കാന്‍ കഴിയും, ഈഗോ മാറ്റിവെച്ച്‌ മറ്റേ ആളുടെ ദേഷ്യത്തില്‍ മിണ്ടാതിരിക്കാം, അഡ്ജസ്‌റ്‌മെന്റ് അത് രണ്ട് ഭാഗത്തു നിന്നും വരുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയും. ജീവിതത്തിൽ സ്‌നേഹവും വിശ്വാസവും പിന്തുണയും അത്യാവശ്യമാണ്. ജീവിതത്തില്‍ ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും നേടിയെടുക്കാന്‍ അത്തരമൊരാളുടെ സാന്നിധ്യം ഏറെ ഗുണകരമാവും. സ്‌ട്രെസും ടെന്‍ഷനും കുറക്കാന്‍ നമ്മളെ ഒരുപാട് മനസിലാക്കുന്ന നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാള്‍ക്കു കഴിയും. ജീവിതത്തിൽ പല കാര്യങ്ങൾക്കുമായി നമ്മളെ തേടി വരുന്നവർ എല്ലാം നമ്മെ പൂർണമായി അറിഞ്ഞ് , വിശ്വസിച്ച് വരുന്നവർ ആകണം എന്നില്ല. അത് സ്‌നേഹമോ പ്രണയമോ ആവണമെന്നില്ല. മറിച്ച്‌ അയാളുടെ ആ സമയത്തെ വികാരവിക്ഷോഭങ്ങളില്‍ ഒരു സഹായത്തിനോ ആശ്രയത്തിനോ പറ്റുന്ന ഒരാളെ ഓര്‍ത്തെടുക്കുന്നതാവാം. അത് പെട്ടെന്ന് വന്ന ചിന്ത ആകണം എന്നില്ല. കൂട്ടുകാരിലും, കണ്ടു പരിചയമുള്ള മുഖങ്ങളിലും ഏറ്റവും മികച്ച ഒരാളെന്ന ഏറെക്കാലത്തെ തോ...

നിന്നെയെനിക്ക്‌ ഇഷ്ടമാണ്‌. പക്ഷേ, അൽഭുതം അതല്ല.

നിന്നെയെനിക്ക്‌ ഇഷ്ടമാണ്‌.  പക്ഷേ, അൽഭുതം അതല്ല. • നിറയേ ചുവന്ന റോസാപ്പൂക്കൾ തുന്നിച്ചേർത്തൊരു ബൊക്കേ കയ്യിലൊതുക്കിപ്പിടിച്ച്‌ അയാൾ ബസ്സിലേക്ക്‌ കേറിവന്നു. ഒരു പൂവിനുപോലും പോറലേൽക്കാതെ കരുതലോടെ സീറ്റിലൊതുങ്ങിയിരുന്നു. അടുത്ത സ്റ്റോപ്പിൽനിന്നു കേറിയ പെൺകുട്ടി അദ്ദേഹത്തിന്നരികിലാണ്‌ വന്നിരുന്നത്‌. ചുറ്റുമുള്ളതെല്ലാം മറന്ന് ആ പൂക്കളിൽ മാത്രമായി അവളുടെ ശ്രദ്ധ. ചുവന്ന റോസാപ്പൂക്കൾ അവൾക്കേറ്റവും ഇഷ്ടമുള്ള കാഴ്ചയാണ്‌. ആ ഇഷ്ടമെത്രയുണ്ടെന്ന് അവളുടെ നോട്ടത്തിൽനിന്ന് അദ്ദേഹമറിഞ്ഞു. ഇറങ്ങാനുള്ള സ്ഥലമെത്താനായി, അദ്ദേഹം എഴുന്നേറ്റു. ആ മോൾടെ മടിയിലേക്ക്‌ ബൊക്കേ വെച്ചുകൊടുത്തുകൊണ്ട്‌ ഇത്രമാത്രം പറഞ്ഞു: ‘ചുവന്ന റോസ്‌ ഇഷ്ടാണല്ലേ. ഇത്‌ മോളെടുത്തോളൂ. എന്റെ ഭാര്യക്കുവേണ്ടി വാങ്ങിയതാണ്‌. സാരല്ല മോൾക്ക്‌ തന്നാലും അവൾക്ക്‌ സന്തോഷാവും. വിധിയുണ്ടെങ്കിൽ ഇനിയും കാണാം. ഞാനിറങ്ങട്ടെ.’ വാർധക്യമെത്തിയപ്പോൾ കൂടുതൽ തേജസ്സുകിട്ടിയ ആ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞത്‌ അവൾ ശ്രദ്ധിച്ചു. ബസ്സിൽനിന്ന് ഇറങ്ങിനടക്കുന്ന ആ മുത്തശ്ശനെ അവൾ പിന്നെയും ഏന്തിയേന്തി നോക്കി. അല്ല, അയാൾ നടന്നുപോകുന്നത്‌ വീട്ടിലേക്കല്ല, സെമിത്ത...

ഞാൻ അവളുടെ രണ്ടാമത്തെ ഉപ്പയാവുമ്പോൾ..

ഞാൻ അവളുടെ രണ്ടാമത്തെ ഉപ്പയാവുമ്പോൾ.. • ഭർത്താവിനൊപ്പം മൃഗശാലയിലൂടെ നടക്കുമ്പോളാണ്‌ അവളാ കാഴ്ച ശ്രദ്ധിച്ചത്‌. സ്നേഹത്തോടെ തൊട്ടുരുമ്മി ഇരിക്കുന്ന കുരങ്ങുകൾ. ആൺകുരങ്ങ്‌ പെൺകുരങ്ങിന്റെ തലനോക്കുന്നു, പേനെടുക്കുന്നു. ‘എന്തൊരു സ്നേഹാണ്‌ അവർ തമ്മിലല്ലേ..’ ആ കാഴ്ചയിലേക്കു ചൂണ്ടി അവൾ ഭർത്താവിനോട്‌ പറഞ്ഞു. അയാൾക്കും അതുതന്നെ തോന്നി. പക്ഷേ, അപ്പോഴാണ്‌ പെൺകുരങ്ങിനുനേരെ ആരോ കല്ലെറിഞ്ഞത്‌. പൊടുന്നനേ അവ ഓടിപ്പോയി. ഏറ്റവും വേഗത്തിൽ ഓടിമറഞ്ഞത്‌ ആൺകുരങ്ങായിരുന്നു. ‘ഇത്രേയുള്ളോ സ്നേഹം!’ എന്നാശ്ചര്യപ്പെട്ട്‌ മുന്നോട്ടുനടന്ന് രണ്ടാളും സിംഹക്കൂടിന്റെ അരികിലെത്തി. രണ്ടു സിംഹങ്ങളേ അതിനകത്തുള്ളൂ. ഇണകളാണ്‌. പക്ഷേ, തമ്മിലൊരു സ്നേഹവും കാണുന്നില്ല. രണ്ടാളും കൂടിന്റെ രണ്ടറ്റത്തു കിടക്കുന്നു. ‘ഇവർക്കെന്താ ഒരു സ്നേഹോല്ലാത്തത്‌‌!’ എന്നാശ്ചര്യപ്പെട്ട്‌ നോക്കിനിൽക്കുമ്പോളാണ്‌ പെൺസിംഹത്തെ എറിയാൻ ഒരാൾ കല്ലെടുത്തത്‌‌. എറിഞ്ഞില്ല, എറിയാൻ ഒരുങ്ങിയിട്ടേയുള്ളു. ഒറ്റനിമിഷം കൊണ്ട്‌ ആൺസിംഹം അത്‌ തിരിച്ചറിഞ്ഞു, ജ്വലിക്കുന്ന ശബ്ദത്തോടെ മുന്നോട്ടോടിവന്ന് പെൺസിംഹത്തിന്‌ കാവലായ്‌ നിന്നു. കല്ലെറിഞ്ഞാലും അവളുടെമേൽ ഇനി തട...