നിലനിൽപ്പ് നമുക്ക് ആവശ്യമാണ്.
നിലപാട് അത്യാവശ്യവും.
സ്വന്തമായി നിലപാടില്ലാത്തവരുടെ നിലനിൽല്പാകട്ടെ അക്ഷരാർത്ഥത്തിൽ ഉപയോഗശൂന്യവും.
നമ്മുടെ നിലപാടാണ് ശരിയെങ്കിൽ അതിൽ ഉറച്ചു നില്ക്കുക.
സ്വന്തമായൊരു നിലപാടുള്ളവർക്കേ
ജിവിതത്തിൽ ശത്രുക്കൾ ഉണ്ടാകൂ ... അല്ലാത്തവർ എല്ലാവർക്കും എന്നും പ്രിയപ്പെട്ടവർ ആയിരിക്കും
ഒന്നോർക്കുക.... നമ്മുടെ ആദർശങ്ങൾ ആർക്കു വേണ്ടിയും മാറ്റേണ്ടതില്ല.
അത് നമ്മൾ കണ്ടെത്തിയ ശരികളാണ്.
നിലപാട് ...അത് എന്ത് തന്നെ ആയാലും വ്യക്തതയോടെയും ആർജ്ജവത്തോടെയും പറയണമെങ്കിൽ കുനിയാത്ത ശിരസ്സും വളയാത്ത നട്ടെല്ലും ഉള്ളവർക്കു മാത്രമെ കഴിയൂ ..
മറ്റുള്ളവരുടെ വാക്കുകളിൽ നിന്ന് നിലപാട് സ്വീകരിക്കാൻ ആർക്കും എളുപ്പത്തിൽ കഴിയും. അതിനധികം ചിന്താശേഷിയുടെ ആവശ്യമില്ല. സ്വന്തമായി കാര്യങ്ങൾ പഠിച്ച്
ഉറച്ച ഒരു നിലപാട് സ്വീകരിച്ച് തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവർക്കേ കഴിയൂ ..
നമ്മൾ ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പുണ്ടെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ വഴങ്ങാതിരിക്കുക. നിങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ തീർച്ചയായും ജീവിതം ഒരവസരം തരും.
ആൾക്കൂട്ടങ്ങളുടെ കൈയടികൾക്ക് വേണ്ടി മാറ്റാനുള്ളതല്ല ശരിയായ നിലപാടുകൾ.
അതാർക്കും കഴിയും. ശക്തമായ ഒരു നിലപാട് നമ്മൾ കൈക്കൊണ്ടാൽ
ആ തീരുമാനത്തോട് ചേർന്ന് നില്ക്കാൻ ഒരുപാടു പേരുണ്ടാകും..
✍🏻:അശോകൻ .സി . ജി