ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'എന്റെ പേര് ഗൂഗിള്‍ ചെയ്യൂ, നിങ്ങള്‍ക്ക് കാണാം' തട്ടുകടക്കാരൻ ആരാണെന്നറിഞ്ഞപ്പോള്‍ അമ്ബരന്ന് വിദേശി


ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും അതിനൊത്ത ജോലി നേടാൻ കഴിയാതെ പോയവരേയും അത്തരം ഉദ്യോഗങ്ങള്‍ക്ക് പോകാതെ കുഞ്ഞുകുഞ്ഞ് ബിസിനസുകളും മറ്റുമായി ജീവിക്കുന്നവരേയും നാം ഒരുപാട് കണ്ടിട്ടുണ്ടാവും.


എന്തായാലും, അങ്ങനെ ഒരിന്ത്യക്കാരൻ യുവാവ് അടുത്തിടെ ഒരു വിദേശിയെ ഞെട്ടിച്ചു കളഞ്ഞു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.


പിഎച്ച്‌‍ഡി സ്കോളറായ ഒരു യുവാവ് വഴിയരികില്‍ കച്ചവടം നടത്തുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുക. തമിഴ്‌നാട്ടിലെ ഒരു തെരുവ് ഭക്ഷണ ശാലയില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അവിടെ ഒരു വിദേശിയെ കാണാം. ഒരു പ്ലേറ്റ് ചിക്കൻ 65 എത്രയാണ് വില എന്നാണ് ഇയാള്‍ ചോദിക്കുന്നത്. 100 ഗ്രാമിന് 50 രൂപ എന്ന് കടക്കാരൻ മറുപടിയും നല്‍കുന്നു. ഒരു പ്ലേറ്റ് ചിക്കനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.


പിന്നാലെ, ചിക്കനെടുക്കുന്ന സമയത്ത് വിദേശി കടക്കാരനോട് ഈ കട ഞാൻ ഗൂഗിള്‍ മാപ്പിലാണ് കണ്ടെത്തിയത് എന്നും പറയുന്നുണ്ട്. ഈ സാധാരണ സംസാരം ചെന്നെത്തിയത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യത്തിലേക്കാണ്. താൻ ഈ കട നടത്തുന്നതിനോടൊപ്പം പഠിക്കുക കൂടി ചെയ്യുന്നുണ്ട് എന്നാണ് യുവാവ് ഇയാളോട് പറയുന്നത്. ബയോ ടെക്നോളജിയില്‍ പിഎച്ച്‌ഡി ചെയ്യുകയാണ് താൻ എന്ന് കൂടി പറഞ്ഞതോടെ ചിക്കൻ വാങ്ങാനെത്തിയ വിദേശി ഞെട്ടിപ്പോയി.


എന്റെ പേര് ഗൂഗിള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് അത് കാണാം എന്നാണ് യുവാവ് പറയുന്നത്. അപ്പോള്‍ വിദേശി എന്ത് ഈ കടയോ എന്ന് ചോദിക്കുമ്ബോള്‍ അല്ല എന്റെ റിസർച്ച്‌ ആർട്ടിക്കിളുകള്‍ എന്നും യുവാവ് മറുപടി നല്‍കുന്നു. SRM യൂണിവേഴ്സിറ്റിയിലെ റിസർച്ച്‌ കോളറാണ് താൻ, പേര് തരുള്‍ റയാൻ എന്നാണെന്നും യുവാവ് പറയുന്നുണ്ട്. ഒപ്പം ഫോണ്‍ വാങ്ങി ഗൂഗിളില്‍ തന്റെ ആർട്ടിക്കിളുകള്‍ കാണിച്ചു കൊടുക്കുന്നതും കാണാം.


വളരെ പെട്ടെന്നാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയത്. താൻ വലിയ സമ്പന്നനാണെന്ന് അഹങ്കരിച്ചു നിൽക്കാതെ ജീവിക്കാനായി എന്തൊരു തൊഴിലും  ചെയ്യാനായി തയ്യാറായ തരുളിനെ പലരും അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലർ ഇവിടുത്തെ വിദ്യാഭ്യാസ സമ്ബദായത്തിന്റെ വീഴ്ചയാണ് ഒരു ചിഎച്ച്‌ഡി സ്കോളർക്ക് ഇങ്ങനെയുള്ള ജോലി ചെയ്യേണ്ടി വരുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്.