കൂടെ ഉള്ളവർ എന്നും നമ്മോട് കൂടെ ഉണ്ടാവും എന്നാണ് നമ്മിൽ പലരും കരുതിയിരിക്കുന്നത്... ഒരു അസുഖം, ഒരു അപ്രതീക്ഷിതമായ അപകടം, ഒരു ചെറിയ പ്രകൃതി ദുരന്തം ഇതൊക്കെ മതി നമ്മോട് കൂടെ ഉള്ള , ഉണ്ടായിരുന്ന പലരും നമ്മിൽ നിന്ന് വേർപിരിയാൻ... നമ്മുടെ കൂടെയുള്ള പ്രിയപ്പെട്ടവരോട് കൂടെ ആയിരിക്കുക എന്നതിന്റെ പ്രാധാന്യം അവർ നമ്മിൽ നിന്ന് വിട്ടുപോകുമ്പോഴേ നമുക്ക് മനസ്സിൽ ആവൂ. തനിച്ചാക്കാതിരിക്കുക എന്നതാണ് പ്രിയപ്പെട്ട ഏതൊരാൾക്കും നൽകാവുന്ന വലിയ സമ്മാനം. കണ്ടും കേട്ടും കെട്ടിപ്പിടിച്ചും കൂടെയിരിക്കുന്ന നേരത്തേക്കാൾ വിലയുള്ളതല്ലല്ലോ മറ്റൊന്നും. ഒപ്പമായിരിക്കാൻ നമുക്കിപ്പോൾ ഒരുമിച്ചാകേണ്ട കാര്യം പോലുമില്ല. ഒരു ചാറ്റിനപ്പുറം, ഒരു ഫോൺകോളിനിപ്പുറം എത്ര ദൂരേ നിന്നും വാക്കിന്റെ പുതപ്പിട്ടു കൊടുക്കാൻ കഴിയും. സ്നേഹത്തണുപ്പിൽ തലോടാനാകും. എന്നിട്ടും നമ്മളെത്രയാണ് അതിനൊക്കെ പിശുക്ക് കാണിച്ചത് ? ഒരച്ഛന്റെ കഥ ഇങ്ങനെ; മോളോടൊപ്പം പാർക്കിലെത്തിയതാണ് അച്ഛൻ. കയറിയും മറിഞ്ഞും ഊഞ്ഞാലാടിയും കിലുങ്ങിച്ചിരിച്ചും അവൾ പാർക്കിലെങ്ങും ഓടി നടന്നു. അവളുടെ ആനന്ദം കണ്ട് അച്ഛന്റെ മനസ്സ് നിറഞ്ഞു. നേരമൊരുപാ...