ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


കൂടെ ഉള്ളവർ എന്നും നമ്മോട്‌ കൂടെ ഉണ്ടാവും എന്നാണ്‌ നമ്മിൽ പലരും കരുതിയിരിക്കുന്നത്‌... ഒരു അസുഖം, ഒരു അപ്രതീക്ഷിതമായ അപകടം, ഒരു ചെറിയ പ്രകൃതി ദുരന്തം ഇതൊക്കെ മതി നമ്മോട്‌ കൂടെ ഉള്ള , ഉണ്ടായിരുന്ന പലരും നമ്മിൽ നിന്ന് വേർപിരിയാൻ... നമ്മുടെ കൂടെയുള്ള പ്രിയപ്പെട്ടവരോട്‌ കൂടെ ആയിരിക്കുക എന്നതിന്റെ പ്രാധാന്യം അവർ നമ്മിൽ നിന്ന് വിട്ടുപോകുമ്പോഴേ നമുക്ക്‌ മനസ്സിൽ ആവൂ.
 

തനിച്ചാക്കാതിരിക്കുക എന്നതാണ്‌ പ്രിയപ്പെട്ട ഏതൊരാൾക്കും നൽകാവുന്ന വലിയ സമ്മാനം. കണ്ടും കേട്ടും കെട്ടിപ്പിടിച്ചും കൂടെയിരിക്കുന്ന നേരത്തേക്കാൾ വിലയുള്ളതല്ലല്ലോ മറ്റൊന്നും. ഒപ്പമായിരിക്കാൻ നമുക്കിപ്പോൾ ഒരുമിച്ചാകേണ്ട കാര്യം പോലുമില്ല. ഒരു ചാറ്റിനപ്പുറം‌, ഒരു ഫോൺകോളിനിപ്പുറം‌ എത്ര ദൂരേ നിന്നും വാക്കിന്റെ പുതപ്പിട്ടു കൊടുക്കാൻ‌ കഴിയും. സ്നേഹത്തണുപ്പിൽ തലോടാനാകും. എന്നിട്ടും നമ്മളെത്രയാണ്‌ അതിനൊക്കെ പിശുക്ക്‌ കാണിച്ചത്‌ ?


ഒരച്ഛന്റെ കഥ ഇങ്ങനെ; മോളോടൊപ്പം പാർക്കിലെത്തിയതാണ്‌ അച്ഛൻ. കയറിയും മറിഞ്ഞും ഊഞ്ഞാലാടിയും കിലുങ്ങിച്ചിരിച്ചും അവൾ പാർക്കിലെങ്ങും ഓടി നടന്നു. അവളുടെ ആനന്ദം കണ്ട്‌ അച്ഛന്റെ മനസ്സ്‌ നിറഞ്ഞു. നേരമൊരുപാടായി. ‘ഇനി മതി മോളേ. നമുക്ക്‌ വീട്ടിൽപ്പോവാം..’ പലവട്ടം വിളിച്ചിട്ടും അവൾ കളി നിർത്തുന്നില്ല.‌ പിന്നെയും പിന്നെയും സമയം നീട്ടിക്കൊടുത്ത്‌ പരിഭവമില്ലാതെ ‌അച്ഛനിരുന്നു....


‘നിങ്ങൾ വല്ലാത്ത ക്ഷമയുള്ള അച്ഛനാണ്‌ കേട്ടോ.... പൊതുവെ നമ്മൾ ആണുങ്ങൾക്ക്‌ ഇങ്ങനൊന്നും ക്ഷമിച്ചിരിക്കാൻ കഴിയാറില്ല .’ അപ്പുറത്തിരിക്കുന്നയാൾ ആശ്ചര്യത്തോടെ പറഞ്ഞതു കേട്ട്‌ അച്ഛനൊന്ന് പുഞ്ചിരിച്ചു.
 മറുപടിയായി ആ അച്ഛൻ പറഞ്ഞു : ‘ഞാനും ഒരിക്കൽ താങ്കൾ പറഞ്ഞ രീതിയിൽ ഉള്ള ഒരു അച്ഛൻ ആയിരുന്നു.. ഇങ്ങനെ ക്ഷമിച്ചിരിക്കാൻ പഠിപ്പിച്ചത്‌ എന്റെ മോനാണ്‌. തീരെ ക്ഷമയില്ലാതിരുന്ന എനിക്ക്‌ പലതും ‌ പഠിപ്പിച്ചുതന്ന് അവൻ പോയി..’


'പോയി എന്നോ ! എങ്ങോട്ട്‌ ?’


അച്ഛന്റെ പുഞ്ചിരി മാഞ്ഞു. മുഖം പെട്ടെന്നു മങ്ങി. പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു: ‘അവൻ മരിച്ചു..... ഈ റോഡിലൂടെ സൈക്കിളോടിച്ചു പോവായിരുന്നു. എതിരെ വന്ന ലോറിയിടിച്ച്‌ മരിച്ചു. അവന്‌ വെറും പതിനൊന്ന് വയസ്സായിരുന്നു. അവന്റെ കൂടെയിരിക്കാൻ ഒട്ടും സമയം കാണാത്തൊരു അച്ഛനായിരുന്നു ഞാൻ. ഓരോ തിരക്കും പറഞ്ഞ്‌ ഞാനോടി നടന്നു. എന്റെ കുട്ടിയുടെ സന്തോഷങ്ങൾക്കൊന്നും പ്രാധാന്യം കൊടുത്തില്ല. അവന്‌ നൽകാതെ പിശുക്കി വെച്ച സമയത്തെയോർത്ത്‌ ദു:ഖിക്കുകയല്ലാതെ എന്തുചെയ്യാൻ.... ഞാനിപ്പോളതെല്ലാം തിരുത്തുകയാണ്‌. അഞ്ച്‌ മിനിട്ടുകൂടി കളിക്കട്ടേയെന്ന് എന്റെ മോൾ ചോദിക്കുമ്പോൾ സത്യത്തിൽ എനിക്ക്‌ സന്തോഷമാണ്‌‌. അത്രയും നേരം കളിക്കാമല്ലോ എന്നാണവൾ ചിന്തിക്കുന്നത്‌. പക്ഷേ, അത്രയും നേരം അവളുടെ കളി കണ്ടിരിക്കാമല്ലോ എന്നാണ്‌ ഞാൻ ചിന്തിക്കുന്നത്‌.'
സാന്നിദ്ധ്യത്തിന്റെ മൂല്യം അദ്ദേഹത്തിന്‌ പറഞ്ഞു നൽകുകയാണ്‌ ആ അച്ഛൻ.


ചെറിയൊരു ആയുഷ്കാലമാണിത്‌. കൈവന്ന ബന്ധങ്ങളാണ്‌ മറ്റെന്തിനേക്കാളും മൂല്യമുള്ളത്‌. ഒറ്റപ്പെടാൻ ഒരാളേയും നമ്മൾ അനുവദിക്കരുത്‌. കേട്ടിരിക്കാനൊരാളെ കുറച്ചൊന്നുമല്ല നമുക്കാവശ്യം. മനുഷ്യരേക്കാൾ ആഴമേറിയ മറ്റൊരു കഥാപുസ്തകവുമില്ലെന്ന് കേട്ടിരിക്കുമ്പോളറിയാം. ‘കരയല്ലേ. ഞാൻ കൂടെയുണ്ടല്ലാ’ എന്നൊരു വാക്ക്‌ ഏത്‌ ദു:ഖത്തിന്റേയും ചൂടാറ്റിത്തരും. നമ്മുടെ കൂടെ ഉള്ള എത്രയോ ആത്മബന്ധങ്ങളെ തമ്മിൽ കണ്ടിട്ടും തൊട്ടിട്ടും മാസങ്ങൾ നീണ്ടിരിക്കുന്നു...ഇനി എങ്കിലും എല്ലാവരെയും ഒന്നു ചേർത്തു പിടിക്കാം..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം മെക്സിക്കോ സിറ്റി: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനില്‍ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാല്‍ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകർത്തുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ അപകടം. പലരും പാളത്തിനു സമീപം നില്‍ക്കുന്നതും ചിത്രങ്ങള്‍ പകർത്തുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.  യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രെയിൻ ഇടിച്ച്‌ വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നി...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍..

മഞ്ഞുകാലം നമ്മുടെ ചര്‍മ്മത്തിന് ഭീഷണിയുയര്‍ത്തുന്ന കാലമാണ് എന്നതില്‍ സംശയം വേണ്ട. ചര്‍മ്മം വരണ്ടതാവുന്നതിനും ചുണ്ടുകള്‍ വിണ്ടു പൊട്ടുന്നതിനും, ചുളിവുകള്‍ വര്‍ദ്ധിക്കുന്നതിനും എല്ലാം കാരണമാകുന്ന സമയമാണ്. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇതിനെ കുറച്ച്‌ സമയത്തേക്ക് പരിഹരിക്കാം. എന്നാല്‍ വീണ്ടും ഇതേ പ്രശ്‌നം രൂക്ഷമാവും. എന്നാല്‍ ശീതകാല ചര്‍മ്മ പ്രശ്‌നങ്ങളെ നമുക്ക് വീട്ടില്‍ തന്നെ പരിഹരിക്കാം. അതിനായി ചില ഫേസ്മാസ്‌കുകള്‍ സഹായിക്കും. ഇത് വീട്ടില്‍ തയ്യാറാക്കുന്നതിനാല്‍ ഉപയോഗിക്കാനും എളുപ്പമാണ്.  ആരോഗ്യ ഗുണങ്ങളും കൂടുതലാണ്. അവ പോഷണവും ജലാംശവും നല്‍കുന്നു, പ്രത്യേകിച്ച്‌ മഞ്ഞുകാലത്ത് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ ഇവ അത്യാവശ്യമാണ്. തേനും മഞ്ഞള്‍ മാസ്‌ക് തേന്‍ ഒരു സ്വാഭാവിക ഹ്യുമെക്റ്റന്റാണ്, ഇത് ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുന്നു. മഞ്ഞളിന് പ്രകോപനം ശമിപ്പിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒരു നുള്ള് മഞ്ഞളുമായ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...