ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ.... ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചിലര്‍ യാത്രയ്ക്കിടെയുണ്ടാകുന്ന ശാരീരീകാസ്വാസ്ഥ്യം കാരണം ഇത്തരം യാത്രകളില്‍ നിന്ന് വിട്ട് നില്‍ക്കും.പലപ്പോഴും യാത്രയുടെ രസം കളയാന്‍ ഛര്‍ദ്ദിയും തലവേദനയുമാണ് വില്ലനായി വരാറുള്ളത്. ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മുടക്കേണ്ട. ഇവയൊന്ന് ചെയ്ത് നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  വെറും വയറ്റില്‍ യാത്ര ചെയ്യാതിരിക്കുക. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക ബസ്സിലോ ട്രാവലറിലോ യാത്ര ചെയ്യുകയാണെങ്കില്‍ കഴിവതും പുറകിലേക്കുള്ള സീറ്റിലിരിക്കുന്നത് ഒഴിവാക്കുക. വിന്‍ഡോ സീറ്റിലിരിക്കുകയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെ പ്രത്യേകിച്ച്‌ ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് ശര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാക്കും. ബുക്കിലോ മൊബൈലിലോ ശ്രദ്ധ കൊടുക്കാ...

കല്യാണം കഴിഞ്ഞിട്ട് ഒരു മാസം മാത്രം; ഒന്നരമാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍, ഞെട്ടി യുവതി

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാ വിഷയം. 30 ദിവസം മുൻപ് വിവാഹിതയായ ഇവർ ഒന്നരമാസമായി ഗർഭിണിയാണെന്നാണ് ഡോക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ താൻ വിവാഹശേഷമാണ് ആദ്യമായി ലെെംഗികബന്ധത്തില്‍ ഏർപ്പെടുന്നതെന്നും യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. യുവതിയുടെ പരിശോധനയില്‍ ഭ്രൂണത്തിന് 1.5 മാസം പ്രായമുണ്ടെന്നാണ് ഡോക്ടർ അറിയിച്ചത്. ഇത് ഇവരുടെ വിവാഹത്തിന് മുൻപ് തന്നെ ഭ്രൂണം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ഫലം യുവതിയെ പരിഭ്രാന്തിയാക്കിയത് കണ്ട ഡോക്ടർ പിന്നാലെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തു. എങ്ങനെയാണ് ഗർഭക്കാലം കണക്കാക്കുന്നതെന്നാണ് ഡോക്ടർ യുവതിക്ക് പറഞ്ഞു കൊടുത്തത്. ഗർഭധാരണ ദിവസം മുതല്‍ അല്ല ഗർഭക്കാലം കണക്കാക്കുന്നത്. സ്ത്രീയുടെ അവസാന ആർത്തവത്തിന്റെ ആദ്യദിവസം മുതലാണ് ഇത് കണക്കാക്കുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. അതായത് ഗർഭധാരണം സ്ഥിരീകരിക്കുമ്ബോള്‍ അത് യഥാർത്ഥ ഗർഭധാരണ തീയതിയേക്കാള്‍ രണ്ടാഴ്ച മുൻപായിരിക്കും. അവസാന ആർത്തവത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് അണ്ഡോത്പാദനവും ഗർഭാധാരണവ...

മോട്ടിവേഷൻ ചിന്തകൾ

ഓരോ പ്രഭാതവും ഒരു പുതിയ ക്യാൻവാസ് ഓരോ സൂര്യോദയവും നമുക്ക് മുന്നിൽ പുതിയൊരു ക്യാൻവാസ് തുറന്നുതരുന്നു. ഇന്നലെ എന്തായിരുന്നാലും, ആ കാനവാസിൽ പുതിയ നിറങ്ങൾ ചാലിക്കാനും മനോഹരമായ ചിത്രങ്ങൾ വരയ്ക്കാനുമുള്ള അവസരം ഇന്നുണ്ട്.  കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളോ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠകളോ ഇല്ലാതെ, ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്ക് ചുറ്റുമുള്ള സൗന്ദര്യങ്ങളെയും സാധ്യതകളെയും തിരിച്ചറിയാൻ സാധിക്കും. മനസ്സിന് ഉന്മേഷം നൽകുന്ന ഒരു പുഞ്ചിരിയോടെ ഈ ദിവസത്തെ വരവേൽക്കാം. പോസിറ്റീവ് ചിന്തകളുടെ ശക്തി നമ്മുടെ ചിന്തകൾക്ക് അതിശയകരമായ ശക്തിയുണ്ട്. പോസിറ്റീവായ ചിന്തകൾക്ക് നമ്മുടെ മനോഭാവത്തെയും ചുറ്റുപാടിനെയും മാറ്റിമറിക്കാൻ കഴിയും. രാവിലെ ഉണരുമ്പോൾ തന്നെ നല്ല ചിന്തകളോടെ തുടങ്ങുന്നത് ആ ദിവസത്തെ മുഴുവൻ ഊർജ്ജസ്വലമാക്കാൻ സഹായിക്കും.  ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും, വെല്ലുവിളികളെ അവസരങ്ങളായി കാണാനും ഇത് നമ്മളെ പ്രേരിപ്പിക്കും. ഓരോ പ്രതിസന്ധിയും നമ്മളെ കൂടുതൽ ശക്തരാക്കാനുള്ള ഒരു പാഠമാണെന്ന് ഓർക്കുക. ലക്ഷ്യബോധമുള്ള ഒരു ദിവസം ഇന്ന് നിങ...