ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്




അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്.


പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം.


വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ...


മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. ഇവയെ വീട്ടിൽ വളർത്താൻ ആ​ഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ ഇത് എത്രത്തോളം അലർജിയുണ്ടാക്കുന്നു എന്നതിനെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ? വളർത്തുമൃ​ഗങ്ങൾ വീട്ടിലുണ്ടെങ്കിൽ നിങ്ങൾക്ക് അലർജിയുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവയുടെ രോമം, മൂത്രം, തുപ്പല്‍ എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കിടപ്പ് മുറികൾ തുടങ്ങി അടുക്കള വരെ ഇവ ഓടി നടക്കും. അങ്ങനെ വരുമ്പോൾ ഇവയുടെ രോമങ്ങൾ എല്ലായിടത്തും ഉണ്ടാകും. കൃത്യമായ ഇടവേളകളിൽ വളർത്ത് മൃ​ഗങ്ങളെവൃത്തിയാക്കണം. ദിവസവും വീട് വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. വളര്‍ത്ത് മൃഗങ്ങളുമായി അടുത്ത് ഇടപഴകിയാല്‍ കൈയും കാലും കഴുകാനും മറക്കരുത്.


പുസ്തകങ്ങളിലെ പൊടികൾ...


ഒത്തിരി വായിക്കുന്നവരുടെ വീടുകളിൽ ഷെൽഫുകളിലായി പുസ്തകങ്ങൾ അടുക്കിവെയ്ക്കാറുണ്ട്. എന്നാൽ ഇവയിൽ എത്രത്തോളം പൊടിയുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? പൊടിയില്‍ നിന്ന് വളരുന്ന സൂക്ഷ്മ ജീവികള്‍, ഫംഗസുകള്‍ എന്നിവ പുസ്തകങ്ങളില്‍ വളരെയധികം ഉണ്ടാകാറുണ്ട്. ഇവ തുടച്ച് വൃത്തിയാക്കി വയ്ക്കുകയും പുസ്തകത്തില്‍ ഈര്‍പ്പം തട്ടാതെ നോക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കൃത്യമായി വൃത്തിയാക്കുന്നില്ല എങ്കിൽ  പുസ്തകങ്ങൾ കൂടി വൃത്തികേടാകാനുള്ള സാധ്യതയുണ്ട്.


ഫ്ലോർ മാറ്റ്/പരവതാനി തുടങ്ങിയവ...


വീടിനുള്ളിൽ നമ്മൾ മാറ്റ് ഉപയോ​ഗിക്കാറുണ്ട്. ഇവയിൽ പൊടി അടിഞ്ഞ് കൂടാറുണ്ട്. കാർപ്പറ്റുകളിൽ അടിഞ്ഞ് കൂടുന്ന പൊടി അലർജിക്ക് കാരണമാകും. അലര്‍ജി ഉണ്ടാക്കുന്ന തരത്തിലുള്ള ചെറു ജീവികളും സൂക്ഷമാണുക്കളും മാറ്റിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പൊടിയിൽ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വാക്വം ക്ലീനര്‍ ഉപയോഗിച്ച് കാര്‍പെറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.


എസി/എയർ കണ്ടീഷണർ...


ഇന്ന് എസി ഇല്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും. എല്ലാ വീടുകളിലും എയർ കണ്ടീഷണർ ഉണ്ടാകും. മുറികള്‍ തണുപ്പോടെയും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കാന്‍ എയര്‍ കണ്ടീഷണറുകള്‍ സഹായിക്കും. എസി ഉപയോ​ഗിക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. എസി ഡക്ടുകളില്‍ പൊടി വരാൻ തുടങ്ങിയാല്‍ അത് ഫംഗസ് ഉണ്ടാകാന്‍ കാരണമാകുന്നു. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ എസി വൃത്തിയാക്കണം.


 തുടങ്ങിയ കാര്യങ്ങളൊക്കെ കൃത്യമായി രീതിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമ്മുടെ വീടിനകത്ത് ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ!

  ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ! നമ്മുടെ ചിന്തകൾക്ക് ശരീരത്തോട് സംസാരിക്കാൻ കഴിയുമോ?  ഇല്ല എന്നാണോ നിങ്ങൾക്ക് കരുതുന്നത് എന്നാൽ ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത് മനസ്സും ശരീരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സന്തോഷം വരുമ്പോൾ ശരീരം ഉന്മേഷഭരിതമാകുന്നതും, ഭയം തോന്നുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതും, മാനസിക സമ്മർദം ഉണ്ടാകുമ്പോൾ തലവേദനയും ശരീരവേദനയും അനുഭവപ്പെടുന്നതുമെല്ലാം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങളാണ്. എന്നിട്ടും മനസ്സും ശരീരവും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ പലരും അതിനെ ഗൗരവമായി കാണാറില്ല.  മനസ്സിൽ ഉണ്ടാകുന്ന ചിന്തകളും വികാരങ്ങളും ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പദമാണ് സൈക്കോസോമാറ്റിക് (Psychosomatic). 'സൈക്കോ' എന്നാൽ  മനസ്സിനെയും മാനസിക പ്രവർത്തനങ്ങളെയും, 'സൊമാറ്റിക്' എന്നാൽ ശരീരത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതിനിധീകരിക്കുന്നു.. അതായത് മാനസിക ഘടകങ്ങൾ ശരീരത്തിന്റ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഷേക്ക് കുടിച്ചോളൂ

വിവിധ പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഷേക്കുകൾ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ മിൽക്ക് ഷേക്ക് ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മിൽക്ക് ഷേക്ക് പരിചയപ്പെട്ടാലോ?..ബനാന പീനട്ട് ബട്ടർ മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ വാഴപ്പഴം 1 എണ്ണം പീനട്ട് ബട്ടർ 1 സ്പൂൺ ആൽമണ്ട് മിൽക്ക് 1 ഗ്ലാസ് ചിയ സീഡ് 2 സ്പൂൺ കറുവപ്പട്ട 1 സ്പൂൺ പൊടിച്ചത് തയ്യാറാക്കുന്ന വിധം ആദ്യം വാഴപ്പഴം, പീനട്ട് ബട്ടർ, ആൽമണ്ട് മിൽക്ക്, ചിയ വിത്തുകൾ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളിൽ വിതറുക. ശേഷം തണുപ്പിച്ച് കുടിക്കുക. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നു. ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണ...

സ്ട്രെസ് നല്ലതാണോ...? സ്ട്രെസ്സിനെ കുറിച്ചു കൂടുതലറിയാം

ഞാൻ ഇന്നിവിടെ പ്രതിപാദിക്കാൻ പോകുന്ന വിഷയം പിരിമുറുക്കത്തെ (സ്ട്രെസ്) കുറിച്ചാണ്. യഥാര്ഥത്തിൽ സ്ട്രെസ് ഒരാൾക്ക് വേണ്ടതാണോ.. അത് അതിന്റെ സ്വാഭാവിക അളവിലാണെങ്കിൽ വേണം എന്ന് തന്നെയാണ് പറയാനുള്ളത്..അതിനാണ് ദൈവം തമ്പുരാൻ ഈ സ്ട്രെസ് മനുഷ്യർക്ക് നൽകിയിട്ടുള്ളത്.. എന്നാൽ നിർഭാഗ്യവശാൽ ആളുകൾ ഇത് മനസ്സിലാക്കാതെ, അതിനെ അനാവശ്യമായരീതിയിൽ കൈകാര്യം ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, ഒരു മനുഷ്യന് നിശ്ചിത അളവിൽ സ്ട്രെസ് ഉണ്ടെങ്കിലേ അയാൾക്ക്‌ എന്തെങ്കിലും കാര്യങ്ങൾ ഉർജ്ജസ്വലതയോടെ ചെയ്യാൻ കഴിയു..കാലത്തു അലാറം അടിച്ചാൽ ബെഡിൽ നിന്നെണീക്കാൻ ചെറിയ സ്ട്രെസ് ബോഡിയിൽ ഉണ്ടെങ്കിലേ സാധിക്കു..അതുപോലെ ഓരോ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ ബോഡിയിൽ സ്ട്രെസ് വേണം. ഇനി ഈ സ്ട്രെസ്സിനെ നമ്മുക്ക് രണ്ടായി തരം തിരിക്കാം.. ഇതിൽ ക്രോണിക് സ്ട്രെസ് ഉണ്ട് അതുപോലെ അക്യുട്ട് സ്ട്രെസ് ഉണ്ട്.. ഇതിൽ അക്യുട്ട് സ്ട്രെസ് നല്ല ഒരു സ്ട്രെസ് ആണെന്ന് പറയാം..കാരണം എന്ത് കാര്യം ചെയാനും ഒരു ഉത്സാഹം വേണമെങ്കിൽ ഈ അക്യുട്ട് സ്ട്രെസ് വേണം..ഒരു ഉദാഹരണത്തോടെ വ്യക്തമാക്കാം..അക്യുട്ട് സ്ട്രെസ് ഉണ്ടെങ്കിലേ ഒരു സമയത്തിന് യാത്രക...

കൊളസ്ട്രോൾ നിയന്ത്രിക്കാനായി കഴിക്കേണ്ട പഴങ്ങൾ

കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ  പഴങ്ങള്‍... മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് പല ശാരീരിക പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.... അവക്കാഡോ... ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.  പപ്പായ... പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.  ആപ്പിൾ... നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിള്‍. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

മോട്ടിവേഷൻ ചിന്തകൾ :വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്

`വർദ്ധക്യത്തിലേക്ക് നടന്ന് പോകുന്നവരെ കുറിച്ച് ;അതെ നമ്മെ കുറിച്ച് തന്നെ ....` ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. `വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്, കാരണം ജീവിതത്തിൻ്റെ മുഴുവൻ അനുഭവവും നിങ്ങൾക്ക് പിന്നിലുണ്ട്.` വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ലൈഫിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാൽപത് വയസ്സിലാണ്ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ പറയുന്നത്.മൂപ്പർ ആരാണെന്നറിയോ?  നമുക്കെല്ലാവർക്കും പ്രായമാകുക എന്നത് ജീവിതത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയയാണ്. വാർദ്ധക്യം എന്നത് ഒന്നിന്റെയും അവസാനമല്ല, മറിച്ച് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള കാൽവെയ്പ്പാണ്. ഈ ഘട്ടത്തിൽ, നമ്മൾ നേടിയ അനുഭവങ്ങളും അറിവുകളുമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. Amazon Great Freedom Festival  രണ്ടു ദിവസം കൂടി മാത്രം ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്! വാർദ്ധക്യത്തെ ഭയത്തോടെ കാണാതെ, അതിനെ...

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

അർദ്ധരാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍..

രാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍... രാത്രിഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കണം എന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. അർദ്ധരാത്രി വിശപ്പ് അനുഭവപെടുന്ന പലർക്കും യഥാർത്ഥ വിശപ്പുമായി യാതൊരു ബന്ധവുമില്ല. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുകൊണ്ടാകാം. ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസിനെ ബാധിക്കുന്നു, ഇത് വിശപ്പിന്കാരണമാകുന്നു . സമ്മർദവും വിരസതയും രാത്രിയിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്. രാത്രിയിൽ  വിശപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് , കൂടുതലും ആളുകൾ പുലർച്ചെ ലഘുഭക്ഷണത്തിനായി തെറ്റായ തരത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിനാലാണ്. അതുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ  ഉറക്കം നൽകുന്ന പോഷകങ്ങളാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക. രാത്രിയിലുണ്ടാകുന്ന വി...

'എന്റെ പേര് ഗൂഗിള്‍ ചെയ്യൂ, നിങ്ങള്‍ക്ക് കാണാം' തട്ടുകടക്കാരൻ ആരാണെന്നറിഞ്ഞപ്പോള്‍ അമ്ബരന്ന് വിദേശി

ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും അതിനൊത്ത ജോലി നേടാൻ കഴിയാതെ പോയവരേയും അത്തരം ഉദ്യോഗങ്ങള്‍ക്ക് പോകാതെ കുഞ്ഞുകുഞ്ഞ് ബിസിനസുകളും മറ്റുമായി ജീവിക്കുന്നവരേയും നാം ഒരുപാട് കണ്ടിട്ടുണ്ടാവും. എന്തായാലും, അങ്ങനെ ഒരിന്ത്യക്കാരൻ യുവാവ് അടുത്തിടെ ഒരു വിദേശിയെ ഞെട്ടിച്ചു കളഞ്ഞു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പിഎച്ച്‌‍ഡി സ്കോളറായ ഒരു യുവാവ് വഴിയരികില്‍ കച്ചവടം നടത്തുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുക. തമിഴ്‌നാട്ടിലെ ഒരു തെരുവ് ഭക്ഷണ ശാലയില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അവിടെ ഒരു വിദേശിയെ കാണാം. ഒരു പ്ലേറ്റ് ചിക്കൻ 65 എത്രയാണ് വില എന്നാണ് ഇയാള്‍ ചോദിക്കുന്നത്. 100 ഗ്രാമിന് 50 രൂപ എന്ന് കടക്കാരൻ മറുപടിയും നല്‍കുന്നു. ഒരു പ്ലേറ്റ് ചിക്കനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. പിന്നാലെ, ചിക്കനെടുക്കുന്ന സമയത്ത് വിദേശി കടക്കാരനോട് ഈ കട ഞാൻ ഗൂഗിള്‍ മാപ്പിലാണ് കണ്ടെത്തിയത് എന്നും പറയുന്നുണ്ട്. ഈ സാധാരണ സംസാരം ചെന്നെത്തിയത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യത്തിലേക്കാണ്. താൻ ഈ കട നടത്തുന്നതിനോടൊപ്പം പഠിക്കുക കൂടി ചെയ്യുന്നുണ്ട് എന്നാണ് യുവാവ് ഇയാളോട് പറയുന്നത്...