തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്.
വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്.
നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക.
പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാത്രമാണ് നൽകിക്കൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ ഗ്യാസ്ട്രബിളിന്ഒരു പ്രധാന കാരണമാണ് ഇത്തരം ദുശ്ശീലങ്ങൾ. പുകവലിയും മദ്യപാനം ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ജീവിതത്തിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.അതുപോലെ കൃത്യമായ രീതിയിൽ വ്യായാമം ചെയ്യുന്നതും ഗ്യാസ്ട്രബിളിന് നല്ലൊരു പരിഹാരം കൂടിയാണ്.
ഗ്യാസ്ട്രബിളിന് സ്ഥിരമായി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരുണ്ട് ഇത് ഒരിക്കലും നല്ല ശീലമല്ല. ഇങ്ങനെ മരുന്നുകളെ മാത്രം ആശ്രയിക്കുമ്പോൾ പിന്നീട് ഈ മരുന്നില്ലാതെ പറ്റില്ല എന്ന രീതിയിലേക്ക് മാറും.
ഇതിനുള്ള നല്ല പരിഹാരങ്ങൾ എന്നു പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരിക.വീട്ടിൽ നിന്ന് തയ്യാറാക്കാവുന്ന ചില ഭക്ഷണങ്ങൾ മാത്രം കഴിച്ചു കൊണ്ട് ഇത് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.
ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാത്രി ഭക്ഷണം നേരത്തെ കഴിക്കേണ്ടതുണ്ട്. ഉറങ്ങുന്നതിന്റെ മൂന്നു മണിക്കൂർ മുന്നേ എങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം
ഭക്ഷണം വളരെ സാവധാനത്തിൽ ചവച്ചരച്ച് ഉമിനീരുകലർത്തി ആസ്വദിച്ചു വേണം കഴിക്കാൻ. ധൃതി കൂട്ടി ഭക്ഷണം കഴിക്കരുത്.
ഗ്യാസ്ട്രബിളിനെ നിയന്ത്രിക്കാൻ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത്
വെളുത്തുള്ളി
ഗ്യാസ്ട്രബിൾ മാറാൻ ഏറ്റവും നല്ലൊരു ഭക്ഷണമാണ് വെളുത്തുള്ളി. പാലിൽ വെളുത്തുള്ളി ചതച്ചിട്ട് കുടിക്കുന്നത് നല്ലതാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച്കഴിക്കുന്നതും നല്ലതാണ്.വെളുത്തുള്ളി അരച്ച് ഇഞ്ചിനിരിൽ ചേർത്തും കഴിക്കാം.
മല്ലിയില
ഏതാനും ഉണങ്ങിയ മല്ലി ഇലകൾ ചൂടുവെള്ളത്തിൽ ഇട്ടതിനുശേഷം അത് കുടിക്കാവുന്നതാണ്.
ഇഞ്ചി
ഇഞ്ചി,വെളുത്തുള്ളി, ഏലക്ക എന്നിവ ചവച്ചരച്ച് മൂന്നു നേരമായി കുറച്ചുദിവസം കഴിക്കുന്നത് നല്ലതാണ്.കുരുമുളകും ജീരകവും പൊടിച്ച് ഇഞ്ചിനീരിൽ കൂട്ടിച്ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
ജീരകം
വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു നല്ല പരിഹാരം. ഗ്യാസിനും, വയറുവേദനക്കും, വയറു വീർക്കുന്നതിനും, നെഞ്ചെരിച്ചലിനുമെല്ലാം ജീരകം വളരെ നല്ലതാണ്.അല്പം എടുത്ത് വറുത്തതിനുശേഷം വെള്ളത്തിലോ മോരിലോ ചേർത്ത് വലിയ ജീരകം കഴിക്കാവുന്നതാണ്.
തുളസിയില
തുളസിയില വെറും വയറ്റിൽ കഴിക്കുന്നതും തുളസിയില ഇട്ട വെള്ളം പതപ്പിച്ച് കുടിക്കുന്നതും ഗ്യാസ്ട്രബിളിന് നല്ലൊരു പരിഹാരമാണ്.
കറിവേപ്പില
കറിവേപ്പില വെള്ളം കൂട്ടാതെ അരച്ചെടുത്ത് പുളിയുള്ള മോരിൽ ചേർത്ത് കഴിക്കുക.
അയമോദകം
അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുന്നതും ഗ്യാസ്ട്രബിൾ മാറാൻ നല്ലതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില് മാറ്റം വരുത്തുക.