ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Cooking എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

വിശപ്പും ദാഹവും മാറ്റം; കിടിലം ഒരു ഹെല്‍ത്തി ഡ്രിങ്ക് പരിചയപ്പെടാം

നമുക്ക് നല്ല ക്ഷീണം അനുഭവപ്പെടുമ്പോൾ  കുടിക്കാനായി കിടിലം ഒരു ഡ്രിങ്ക് തയ്യാറാക്കാം. വിശപ്പും ദാഹവും മാറാൻ നല്ലൊരു ഡ്രിങ്ക് ആണിത്. കൂടാതെ ഇതൊരു ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണിത്. വളരെ കുറഞ്ഞ ചേരുവകള്‍ മാത്രമാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. മാത്രമല്ല നട്സ് എല്ലാം ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഹെല്‍ത്തിയുമാണ്.  ആവശ്യമുള്ള ചേരുവകള്‍ ചെറുപഴം – 2 , 3 പാല്‍ – ആവശ്യത്തിന് പഞ്ചസാര- മധുരത്തിന് ഹോർലിക്സ് – ചെറിയ പാക്കറ്റ് നട്സ് – ഇഷ്ടമുള്ളത് (ഒരു പിടി) ചെറുപഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി വട്ടത്തില്‍ മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തണുപ്പിച്ചു വെച്ച പാലും, പഞ്ചസാരയും, ഹോർലിക്സിന്റെ പകുതിയും പൊട്ടിച്ചിടുക. അതോടൊപ്പം ഇഷ്ടമുള്ള നട്സുകളെല്ലാം വെള്ളത്തില്‍ കുതിർത്തി അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്.എല്ലാ ചേരുവകളും മിക്സിയില്‍ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയില്‍ അരച്ചെടുക്കണം. ശേഷം കുറച്ചു കൂടി പാല്‍ ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച ഡ്രിങ്ക് ഒരു പാത്രത്തിലേ...

നമ്മുടെ വീട്ടിലെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്? അതിനുവേണ്ടി ചില പൊടിക്കൈകള്‍ അറിയാം

നമ്മുടെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്?  വീട്ടിലെ ജോലികൾ എളുപ്പത്തിൽ ചെയ്യാൻ  ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം. ഇതിലൂടെ നിരവധി ഗുണങ്ങളുണ്ട്. ഇന്ധന ലാഭം , സമയലാഭം, അധ്വാന ലാഭം എന്നിങ്ങനെ പ്രയോജനങ്ങള്‍ ലഭിക്കുന്നു. അടുക്കളയില്‍ ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം തയാറാക്കി വച്ചതിനു ശേഷമേ ഗ്യാസ് കത്തിക്കാവൂ. അരിഞ്ഞ പച്ചക്കറികള്‍ വേവിക്കുമ്ബോള്‍ വെള്ളം തിളപ്പിച്ചതിനശേഷം വേണം ഇടാൻ. തിളച്ചു കഴിഞ്ഞാല്‍ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങള്‍ എന്നിവ വെള്ളത്തില്‍ കുതിർത്ത ശേഷം പാചകം ചെയ്‌താല്‍ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറകള്‍ ആഴ്‌ചയിലൊരിക്കല്‍ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച്‌ വൃത്തിയാക്കണം. വർഷത്തിലൊരിക്കല്‍ ട്യൂബ് മാറ്റണം. പാചകംചെയ്യുന്ന പാത്രത്തിന്റെ മുകളില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വച്ച്‌ ചൂടാക്കിയെടക്കാം. ഫ്രിഡ്‌ജില്‍ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങള്‍ ഗ്യാസില്‍ വച്ചാല്‍ ഇന്ധനം കൂടുതല്‍ വേണ്ടിവരും. അതിനാല്‍ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കുക. കഴിയന്നതും പാചകം പ്രഷർ കുക്കറിലാക്കിയാല്‍ നന്ന്. ആവശ്യത്തിന് വെള്ളം വേണം. പരി...

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

വീട്ടില്‍ തയ്യാറാക്കാം രുചികരമായ കുഴിമന്തി

റെസ്റ്റൊറന്റിൽ ലഭിക്കുന്ന അതേരുചിയിൽ സ്വാദിഷ്ടമായ കുഴിമന്തി വീട്ടിലും തയ്യാറാക്കാൻ കഴിയും. റെസിപ്പി പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ - ഒരു കിലോ ബസ്മതി അരി - 2 കപ്പ് .. ബസ്മതി അരി - 2 കപ്പ് മന്തി സ്‌പൈസസ് - 2 ടീസ്പൂണ് സവാള - 4 എണ്ണം തൈര് -4 ടീസ്പൂണ്‍ ഒലിവ് എണ്ണ - 4 നാല് ടീസ്പൂണ്‍ തക്കാളി (മിക്‌സിയില്അരച്ചെടുത്തത്)- 2 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ് നെയ്യ് - 2 ടീസ്പൂണ് പച്ചമുളക്- 5 എണ്ണം ഏലയ്ക്ക -5 എണ്ണം കുരുമുളക് - 10 എണ്ണം തയ്യാറാക്കുന്ന വിധം...                       ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍,സ്പൂണ്‍ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കനിൽ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.  ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്...

തേയില ആദ്യം ഇടണോ? പാലൊഴിച്ച്‌ ഒരുമിച്ച്‌ തിളപ്പിക്കണോ? ചായ ഉണ്ടാക്കുമ്ബോള്‍ സംശയങ്ങളാണോ? ഇതാ ഉത്തരം

ഒന്ന് ഉഷാറാകാന്‍ ഒരുകപ്പ് ചൂട് ചായ കുടിക്കണം. തലവേദനയുള്ളപ്പോഴും ക്ഷീണിച്ചിരിക്കുമ്ബോഴും സുഹൃത്തുക്കളോടൊപ്പം സൊറ പറഞ്ഞിരിക്കുമ്ബോഴും ചായ ഒരു അനിഷേധ്യ ഘടകമാണ്. എന്നാല്‍ ചായ ഉണ്ടാക്കുമ്ബോള്‍ നമ്മള്‍ക്ക് നിരവധി സംശയങ്ങളും ഉണ്ടാകും. പാലൊഴിച്ച്‌ ഒരുമിച്ച്‌ തിളപ്പിക്കണോ? തേയില ആദ്യം ഇടണോ? എത്ര തേയില ഇടണം എന്നൊക്കെ? എങ്ങനെ ഒരു കിടിലം ചായ ഉണ്ടാക്കാം എന്ന് നോക്കാം. സാധാരണ നമ്മള്‍ ചായ ഉണ്ടാക്കാൻ സ്വീകരിക്കുന്ന രീതി തിളച്ച വെള്ളത്തില്‍ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിക്കുക എന്നതാണ്. ഇങ്ങനെ ചെയ്താല്‍ കടുപ്പം കൂടും പക്ഷെ രുചിയും മണവും ഗുണവും കുറയും. ചായയ്‌ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതമായാലാണ് കിടിലൻ ചായ ഉണ്ടാക്കാൻ സാധിക്കുക. . 200 മില്ലിഗ്രാം വെള്ളത്തിനു 5.2 ഗ്രാം ചായപ്പൊടി എന്നാണ് കണക്ക്. കടുപ്പത്തിനനുസരിച്ച്‌ അളവില്‍ വ്യത്യാസം വരുത്താം. ഇനി ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വെള്ളം തിളപ്പിക്കുക, തിളക്കുമ്ബോള്‍ ചായപ്പൊടി ഇടുക. അതിനുശേഷം ചായപ്പൊടി ഇട്ട് തീയണച്ച്‌ ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്‌ക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ തേയിലയുടെ കടുപ്പം ക‍ൃത്യമായി ...