നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ ജീവിതത്തിന്റെ കരുത്താക്കി മാറ്റാൻ ശ്രമിക്കണം നഷ്ടങ്ങളിൽ നിന്നുള്ള പാഠമുൾക്കൊണ്ടുകൊണ്ടാണ് നേട്ടങ്ങളിലേക്കും വിജയങ്ങളിലേക്കുമുള്ള യാത്ര തുടരേണ്ടത്.നിരന്തരമായ തോൽവികളിലൊന്നും തന്നെ മനസ്സുതളരാതെ പ്രയത്നങ്ങൾ തുടരുന്നവരാണ് വിജയത്തെ കീഴടക്കുന്നത്.
നമ്മുടെ ജീവിതത്തില്‍ നാം എല്ലാവരും തന്നെ നിര്‍ബന്ധമായും ഉറപ്പു വരുത്തേണ്ട സവിശേഷമായ ഗുണമാണ് ശുഭപ്രതീക്ഷ. സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും വിജയപരാജയങ്ങളും കൂടിച്ചേര്‍ന്നതാണ് ജീവിതം. ജീവിതത്തില്‍ എന്തിനെയും ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അഭിമുഖീകരിക്കണം. ശുഭപ്രതീക്ഷയാണ് ജീവിതത്തിന് കരുത്തും മനസ്സിന് സംതൃപ്തിയും നല്‍കുന്നത്. ക്രിയാത്മകമായി ചിന്തിക്കാനും നിഷേധാത്മകമായി വികാരപ്പെടാതിരിക്കാനും സാധിക്കണം. ക്രിയാത്മക ചിന്തയാണ് ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്.
അസാധ്യത എന്ന ഒന്നില്ലെന്ന് ഉറച്ചു വിശ്വസിക്കണം. എന്തിനും സാധിക്കും, ഭാവി ഭാസുരമാണ്, സാധ്യതകളുടെ കലയാണ് ജീവിതം തുടങ്ങിയ ജീവസ്സുറ്റ തത്ത്വങ്ങളാവണം ജീവിതത്തിന്റെ അടിസ്ഥാനം. നിഷേധാത്മക വികാരം ജീവിതത്തെ അധോഗതിയിലേക്കാണ് നയിക്കുന്നത്. ഒന്നിനും സാധിക്കില്ല, ഭാവി ഇരുളടഞ്ഞതാണ് തുടങ്ങിയ വികാരങ്ങള്‍ വിഷാദചിത്തരിലെ വിഷബീജങ്ങളാണ്. നമ്മുടെ ബോധപൂര്‍വമുള്ള ജീവിതം സ്വത്ത്വത്തെയും അതിന്റെ രണ്ട് ഭാഗങ്ങളായ ആത്മാവിനെയും യുക്തിയെയും ഓരോ നിമിഷവും നവീകരിച്ചുകൊണ്ടിരിക്കും.
അഭിമാനബോധം ശുഭപ്രതീക്ഷയുടെ മുന്നുപാധിയാണ്. സ്വന്തത്തെ ഒരാള്‍ ആദരിക്കുന്നില്ലെങ്കില്‍ ഇതരര്‍ ആരും അവനെ ആദരിക്കുകയില്ല. സ്വന്തത്തെക്കുറിച്ച് അഭിമാനബോധം ഉണ്ടാവണം. വിശ്വസിക്കുന്ന ആദര്‍ശത്തില്‍ അഭിമാനബോധം ഉണ്ടാവണം. സ്വന്തം ജോലി, കുടുംബം, സമൂഹം തുടങ്ങിയവയിലെല്ലാം അഭിമാനബോധം ഉണ്ടാവണം. അഭിമാനബോധം ഉണ്ടെങ്കിലേ ശുഭപ്രതീക്ഷ നിലനിര്‍ത്താനാവുകയുള്ളൂ.
ഒരു മുത്തശ്ശിക്കഥപോലെ നമ്മെ ഭ്രമിപ്പിക്കുന്ന പൗലൊ കൊയ്‌ലോയുടെ "ദ ആൽക്കെമിസ്റ്റ്" എന്ന നോവലിൻറെ അന്തസത്ത ശുഭപ്രതീക്ഷയാണ്. സാന്റിയാഗോ എന്ന സ്പാനിഷ് യുവാവിൻറെ സ്വപ്നം ഈജിപ്തിലെ പിരമിഡുകൾക്കരികിലുള്ള അവിടെ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തുക എന്നുള്ളതാണ്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സാന്റിയാഗോ യാത്രയാവുകയാണ് ഈജിപ്തിലേക്ക്. വഴിമധ്യേ അവന്റെ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കപ്പെടുന്നു. പക്ഷേ അല്പം പോലും നിരാശനാകാതെ വീണ്ടും ജോലിചെയ്തു പണം സമ്പാദിച്ച് യാത്രക്കുള്ള വഴിതേടുകയാണ് സാന്റിയാഗോ. മണലാരണ്യത്തിലൂടെ ഈജിപ്തിലേക്ക് യാത്രചെയ്യുമ്പോൾ അവൻ പലരെയും കണ്ടുമുട്ടുന്നു പലതരത്തിലുള്ള അനുഭവങ്ങളും അവന് ലഭിക്കുന്നു.
യഥാർത്ഥ ആൽക്കമിസ്റ്റിനെ വരെ അവൻ ആ യാത്രയിൽ കണ്ടുമുട്ടുന്നുണ്ട്. എന്തായാലും കൊള്ളാം ഒത്തിരിയേറെ കഷ്ടപ്പാടുകൾക്കൊടുവിൽ ബുദ്ധിമുട്ടുകൾക്കൊടുവിൽ പ്രതിസന്ധികളെ ഒക്കെ തരണം ചെയ്ത് സാന്റിയാഗോ ഈജിപ്തിലെ പിരമിഡുകൾക്കടുത്തെമ്പോൾ അവന് മനസ്സിലാകുന്നു യഥാർത്ഥ നിധി ഇവിടെയല്ല ആൻഡലൂസിയയിലെ അവന്റെ വിശ്രമ സങ്കേതത്തിനരികിലാണ് എന്ന്. അല്പം പോലും നിരാശനാകാതെ ഉത്സാഹത്തോടെ തന്നെ സാന്റിയാഗോ വീണ്ടും ആൻഡലൂസിയയിലെത്തുന്നു. അവിടെ നിധി കണ്ടെത്തുന്നു.
വാസ്തവത്തിൽ സാൻഡിയാഗോ കണ്ടെത്തുന്ന നിധി അവന് കിട്ടിയ രത്നങ്ങളുടെയോ സ്വർണ്ണത്തിൻറെയോ ഒന്നും ശേഖരം ആയിരുന്നില്ല മറിച്ച് സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി സാന്റിയാഗോ നടത്തിയ യാത്രയിൽ അവന് ലഭിച്ച അനുഭവങ്ങൾ അവൻ കണ്ടെത്തിയ ആളുകൾ അല്ലെങ്കിൽ അവന് ലഭിച്ച നൂതനമായ ചിന്താധാരകൾ ഇതൊക്കെയായിരുന്നു.
പ്രിയപ്പെട്ടവരെ ജീവിതത്തിൽ ഏറെ സ്വപ്നങ്ങളെ താലോലിക്കുന്നവരാണ് നമ്മളൊക്കെ. പക്ഷെ പലപ്പോഴും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ശ്രമം നടത്തുന്നതിനു മുൻപേ തന്നെ നമ്മുടെ മനസ്സിലൂടെ ഒരു ഭയം എത്തും ഓ ഇതൊന്നും നടക്കാൻ പോകുന്നില്ല എത്ര ശ്രമിച്ചാലും ഇത് ലഭിക്കാൻ പോകുന്നില്ല. ഈ ഒരു ഭഴമാണ് പലപ്പോഴും ശ്രമത്തിൽ നിന്ന് പോലും നമ്മെ പിന്തിരിപ്പിക്കുന്നത് അങ്ങനെ ഭയമല്ല നമുക്ക് വേണ്ടത് മറിച്ച് ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് കഠിനമായി പരിശ്രമത്തിനൊടുവിൽ എനിക്ക് ഈ സ്വപ്നം നേടിയെടുക്കാൻ സാധിക്കും എന്ന ഒരു സന്ദേശമാണ് അല്ലെങ്കിൽ അങ്ങനെയാണ് നമ്മുടെ ചിന്ത വേണ്ടത് എന്ന സന്ദേശമാണ് കഥാകൃത്ത് നമുക്ക് ഈ കഥയുടെ പകർന്നു തരുന്നത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി നാം നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അല്ലെങ്കിൽ ആ.. ശ്രമങ്ങളുടെ കൂടെ തന്നെ നമുക്ക് കിട്ടുന്ന ധാരാളമായ അനുഭവങ്ങൾ ഉണ്ടല്ലോ നാം കണ്ടുമുട്ടുന്ന ധാരാളമായ ആളുകൾ ഉണ്ടല്ലോ ആ അനുഭവങ്ങൾ നമുക്ക് വളരെ വിലപ്പെട്ടതായിരിക്കും അവ നമ്മുടെ ജീവിതത്തിന്റെ നന്മയായി ഭവിക്കും എന്ന ഒരു സന്ദേശം കൂടി ഈ കഥയിലൂടെ നമുക്ക് മനസ്സിലാകുന്നുണ്ട്.
അതുപോലെതന്നെ കഠിന പരിശ്രമങ്ങളിലൂടെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ശ്രമിക്കുമ്പോൾ ഒരിക്കലും ഭയമല്ല നമ്മുടെ മനസ്സിൽ നിറയേണ്ടത് മറിച്ച് എന്തുവന്നാലും ഞാനിത് നേടിയെടുക്കും എന്ന ശുഭാപ്തിവിശ്വാസമാണ്. അതേപോലെ തന്നെ നമുക്ക് എത്രയേറെ പ്രതിസന്ധികൾ ഉണ്ടായാലും എത്രയേറെ ബുദ്ധിമുട്ടുണ്ടായാലും അതൊക്കെ നേരിട്ട് നാം മുന്നോട്ട് കുതിക്കുമ്പോൾ ഇതെല്ലാം കാണുന്ന ദൈവം ദൈവത്തിൻറെ അനന്തമായ കാരുണ്യം നമ്മുടെമേൽ വർഷിക്കും അല്ലെങ്കിൽ ആ അനുഗ്രഹം ദൈവത്തിൻറെ പദ്ധതികൾ ഉൾപ്പെടുന്ന രീതിയിലുള്ള ഒരു അനുഗ്രഹം നമുക്ക് ലഭിക്കും എന്ന ശുഭാപ്തി വിശ്വാസവും നമ്മെ നയിക്കണം ഇതൊക്കെ തന്നെയാണ് വിശ്വപ്രസിദ്ധമായ ഈയൊരു കഥയുടെ സന്ദേശമായി നാം എടുക്കേണ്ടത്.
ആത്മാവിന്റെ ഔഷധമാണ് ശുഭപ്രതീക്ഷ. ശുഭപ്രതീക്ഷ ഉണ്ടെങ്കിലേ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ. ശുഭപ്രതീക്ഷയില്ലെങ്കില്‍ ആത്മാവ് തിരമാലകള്‍ ഒഴിയാത്ത സാഗരം പോലെ എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. ഏകാഗ്രതയോടെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ അത് എങ്ങോ അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കും. ആവശ്യമില്ലാത്ത ചിന്തകളായിരിക്കും ആ ആത്മാവില്‍ കൂടുകെട്ടുക. ശുഭപ്രതീക്ഷ അസ്തമിക്കുമ്പോഴാണ് ആത്മഹത്യ പോലുള്ള നിത്യവിനാശത്തില്‍ പലരും അഭയം തേടുന്നത്.
യുക്തിക്ക് തെളിച്ചവും ജീവിതത്തിന് ഉണര്‍വും ലഭിക്കണമെങ്കില്‍ ശുഭപ്രതീക്ഷ കൂടിയേ തീരൂ. നല്ല മനസ്സാണ് നല്ല ആരോഗ്യത്തിന്റെയും നല്ല ധിഷണയുടെയും നല്ല സ്വഭാവങ്ങളുടെയും അടിസ്ഥാനം. കാലുഷ്യങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും മനസ്സ് തീര്‍ത്തും മുക്തമാവുമ്പോഴാണ് അതില്‍ പ്രയോജനപരവും ആരോഗ്യകരവുമായ വിപ്ലവചിന്തകള്‍ രൂപപ്പെടുന്നത്. സര്‍ഗാത്മകതയുടെ പ്രപഞ്ചം തുറക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ ശുഭപ്രതീക്ഷയുടെയും ഭാവനയുടെയും ലോകം അവന്‍ ആദ്യം തുറന്നുകൊള്ളട്ടെ.
ജീവിതത്തില്‍ ഉണ്ടാവുന്ന വിപരീത സാഹചര്യങ്ങള്‍ തുറന്ന അവസരങ്ങളായി കാണുകയും ലക്ഷ്യം നേടുന്നതുവരെ കര്‍മത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. അങ്ങനെ ശുഭപ്രതീക്ഷ നിറഞ്ഞതാവട്ടെ നമ്മുടെയൊക്കെ ജീവിതം.