ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം


നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ.

എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. 

വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും.

കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി ക്ലിക്ക് ചെയ്യുക

പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം.

1. മാറ്റിവയ്ക്കാം ഒരു തുക

ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ തുടക്കത്തില്‍ പണം അക്കൗണ്ടിലേക്ക് വന്നയുടന്‍ ഓട്ടോമേറ്റഡ് ആയി പണം സേവിങ് അക്കൗണ്ടില്‍ എത്തുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക. ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയൊരു തുക ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.


2. ഭക്ഷണ ആസൂത്രണം

എപ്പോള്‍ എന്ത് കഴിക്കണമെന്ന കൃത്യതയില്ലായ്മ ആരോഗ്യത്തെ മാത്രമല്ല സാമ്ബത്തിക മേഖലയെയും ബാധിക്കും. വിരല്‍ തുമ്ബില്‍ നിമിഷനേരം കൊണ്ട് ഇഷ്ട ഭക്ഷണം ചൂടോടെ എത്തുന്ന ഈ കാലത്ത് കൃത്യമായ ഭക്ഷണ ആസൂത്രണമില്ലെങ്കില്‍ ചെലവാകുന്ന തുകയ്ക്ക് കയ്യും കണക്കും ഉണ്ടാകില്ല. ഓരോ ആഴ്ച്ചയുടെ തുടക്കത്തിലും അടുത്ത ഏഴു ദിവസങ്ങള്‍ക്കുള്ള മെനു തയ്യാറാകുക. അതിലൂടെ ആവശ്യമുള്ള സാധനങ്ങള്‍ മാത്രം തിരത്തെടുത്ത് വാങ്ങിക്കാന്‍ സാധിക്കും. പരീക്ഷിച്ചു നോക്കിയാല്‍ ഓരോ ആഴ്ച്ചയിലും വലിയ തുക ലാഭിച്ചതായി മനസിലാക്കാവുന്നതാണ്. ആരോഗ്യ സമ്ബാദ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി നിരവധി മൊബൈല്‍ ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്.

3. ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുക 

കുമിഞ്ഞു കൂടിയ ഒ.ടി.ടി പ്ലാറ്റുഫോമുകളില്‍ തല പുകച്ചും ആവശ്യമറിയാതെ സബ്സ്‌ക്രിപ്ഷനുകള്‍ വാരിക്കൂട്ടുന്നതും ഈ കാലത്ത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. എന്നാല്‍ കൃത്യമായി നിരീക്ഷിച്ചാല്‍ പ്രതിമാസം 2,000 മുതല്‍ 3,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നതാണ് സത്യം. കലാ കായിക വിനോദങ്ങള്‍ക്ക് വ്യത്യസ്ത അഭിരുചികളായിരിക്കും പലര്‍ക്കും, താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു നിങ്ങളുടെ പ്ലാന്‍ തിരഞ്ഞെടുക്കുക. അനാവശ്യ പ്ലാനുകള്‍ ഒഴിവാക്കുക, കൂടുതല്‍ പ്ലാനുകളും മാസം തോറും ഓട്ടോമാറ്റിക് സബ്സ്‌ക്രിഷനിലൂടെ അപ്‌ഡേറ്റ് ആകുന്നവയാണ്. നൂുഇയര്‍ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ജിം സബ്സ്‌ക്രിപ്ഷനുകളും ഇതിലുള്‍പ്പെടും.

4. ഇന്ധന ചെലവുകള്‍ ചുരുക്കുക

ഇന്ധനച്ചെലവ് ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജോലിസ്ഥലങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് സ്വന്തം വാഹനം തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് അധികപേരും. ഓരോ ദിവസത്തെയും യാത്രാച്ചെലവുകള്‍ക്കു കണക്കു സൂക്ഷിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. കൃത്യമായി ആസൂത്രണവും ചെയ്യണം. ബസ്സ്, മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കുക. വന്‍കിട നഗരങ്ങളില്‍ കാര്‍പൂളിങ് പോലുള്ള സൗകര്യങ്ങള്‍ ഏറെ സ്വീകാര്യമായതാണ്. ഒരുമിച്ചു ജോലിചെയ്യുന്നവരോ ഒരു പ്രദേശത്തുള്ളവരോ ജോലി സ്ഥലത്തേക്ക് ഒരു കാറില്‍ ഒരുമിച്ച്‌ യാത്ര ചെയ്യുന്നതിനെയാണ് കാര്‍പൂളിങ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. യാത്രാ ചെലവ് കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

7. പണം ഉപയോഗിക്കുക 

ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പെയ്മെന്റ് സൗകര്യങ്ങളോട് നോ പറയുകയെന്നത് വലിയ നേട്ടങ്ങള്‍ക്കായിരിക്കും വഴിയൊരുക്കുക. ആവശ്യത്തിനുള്ള പണം മാത്രം കയ്യില്‍ കരുതുക. എന്തിനും ഏതിനും ഡിജിറ്റല്‍ പണമിടപാട് നടത്താനുള്ള സൗകര്യമുള്ള ഈ കാലത്ത് പണം മാത്രം കയ്യിലുള്ളത് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കും. ഭക്ഷണം, വസ്ത്രം, മറ്റു ആവശ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ സൈറ്റുകളിലെ പര്‍ച്ചേസുകള്‍ക്കും ക്രെഡിറ്റ്, പേ ലേറ്റര്‍ സൗകര്യങ്ങള്‍ ഒഴിവാക്കി കയ്യിലുള്ള പണത്തെ മാത്രം ആശ്രയിക്കുക. ക്രെഡിറ്റ്, പേ ലേറ്റര്‍ സൗകര്യങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന പലിശയെ കുറിച്ച്‌ ബോധ്യവാനാകുക.


8. നോ-സ്‌പെന്‍ഡ് ഡേ അല്ലെങ്കില്‍ വീക്കെന്‍ഡ്

മാസത്തില്‍ ഒരു ദിവസം ഞാന്‍ യാതൊരു പണമിടപാടുകളും നടത്തില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കാന്‍ ധൈര്യമുണ്ടോ? ഒരു ദിവസമെന്നത് പിന്നീട് വാരാന്ത്യങ്ങളിലേക്കും ആഴ്ചകളിലേക്കും വളര്‍ത്തിയെടുക്കുക. ഈ സമയത്ത് ഭക്ഷണം, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കല്ലാതെ പണം ചെലവഴിക്കില്ല എന്ന് തീരുമാനമെടുക്കുക. ഒരുപാട് ദിവസം ചെലവാക്കാതെ സൂക്ഷിച്ച പണം ഒറ്റ ദിവസം കൊണ്ട് ധൂര്‍ത്തടിച്ചു തീര്‍ക്കുന്നവരുമുണ്ട്. ലാഭിക്കുന്ന പണത്തെ കൃത്യമായ നിക്ഷേപങ്ങള്‍ക്കോ മാറ്റു വരുമാന മാര്‍ഗങ്ങള്‍ക്കോ വേണ്ടി മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കുക. 

ശരിയായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് പോലെ സമ്ബാദ്യവും മികച്ച ജീവിതരീതിയുടെ അടിസ്ഥാനമാണ്. വൈദ്യുതി ഉപയോഗിക്കുന്നത് പോലുള്ള വ്യക്തികളുടെ വത്യസ്ത ജീവിത ചുറ്റുപാടുകളെ തിരിച്ചറിഞ്ഞു പണം മിച്ചം വയ്ക്കാനുള്ള പരമാവധി സാധ്യതകള്‍ കണ്ടെത്തുക. പണം മിച്ചം വയ്ക്കുക എന്നതിലൂടെ അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന്‍ എന്ന് അര്‍ത്ഥമാക്കുന്നില്ല എന്നും തിരിച്ചറിയുക.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു.

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു. സംഭവത്തില്‍ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങള്‍ അസുഖം മൂലം മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയത്. തുടർന്ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോന്നു. പുലർച്ചെ രണ്ടുമണിക്ക് കുഞ്ഞിന് പാല്‍ കൊടുത്ത ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നുമാണ് ശിവാനി പൊലീസിനോട് പറഞ്ഞത്. ശിവാനിയുടെ മറുപടി ഗൗരവമായി കണ്ട പൊലീസ് സി....

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില കൂടും

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില കൂടും തി​രു​വ​ന​ന്ത​പു​രം: മ​രു​ന്നു​ക​മ്പ​നി​ക​ൾ​ക്ക്​ ക​ഴു​ത്ത​റു​പ്പി​ന്​ വ​ഴി​യൊ​രു​ക്കി മ​രു​ന്നു​വി​ല വ​ർ​ധ​ന​ക്ക്​ കേ​​ന്ദ്ര​ത്തി​​ന്‍റെ അ​നു​മ​തി. അ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്ക്​ 12 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നാ​ഷ​ന​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സി​ങ് അ​തോ​റി​റ്റി​യാ​ണ് (എ​ൻ.​പി.​പി.​എ) നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.    രാജ്യത്ത് ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും. 12 ശതമാനംവരെ വർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകുന്നത്. അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും. ആദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പാവുന്നത്. 384 തന്മാത്രകളടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്നു പട്ടികയിലുള്ളത്. ഏതാണ്ട് 900 മരുന്നുകൾ ഇതിൽ ഉൾപ്പെടും. നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വ...