മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം.
പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്
ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്.
ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കുന്നത്. എന്നാൽ മുന്തിരിയിൽ ഉള്ള വിഷാംശങ്ങൾ ഇങ്ങനെ ചെയ്യുന്ന വഴി പോകുന്നില്ല. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.
നല്ല പോലെ തന്നെ മുന്തിരി വൃത്തിയാക്കിയതിനുശേഷം വേണം കഴിക്കുവാൻ. എങ്ങനെയാണ് വീട്ടിൽ മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ കളയുക എന്നതിനെക്കുറിച്ച് നോക്കാം. ഇതിനുവേണ്ടി നന്നായി കഴുകിയെടുത്ത് മുന്തിരിങ്ങ കുരുകളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക.
ഇതിനുശേഷം മുന്തിരി വച്ചിരിക്കുന്ന പാത്രത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒരു ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഏകദേശം അര മണിക്കൂർ നേരത്തേക്ക് ഇത് മാറ്റി വെച്ചതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി മുന്തിരിയിൽ നിന്നും ഒട്ടുമിക്ക വിഷവസ്തുക്കളും അകന്നുപോകും.
വിഷത്തെ പുറന്തള്ളുന്നതിന് ഈ പൊടിക്കൈ ഫലം ചെയ്യും. മുന്തിരിയിൽ ചെയ്തിട്ടുള്ള രാസപ്രയോഗങ്ങളിൽ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷ നേടാൻ ഇങ്ങനെ സാധിക്കും. കൃത്രിമ വസ്തുക്കളും രാസവസ്തുക്കളും ചേർത്തുള്ള മുന്തിരിയിൽ നിന്ന് പൂർണമായി മുക്തി നേടാൻ വീട്ടിൽ തന്നെ ഇത് കൃഷി ചെയ്യാനാകും.
അതായത്, മുന്തിരിയുടെ കാലാവസ്ഥയും മണ്ണും കേരളത്തിന് ഇണങ്ങുന്നതല്ലെന്ന ധാരണയും മുന്തിരിയെ അത്രകണ്ട് കൃഷി ചെയ്യുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നു. എന്നാൽ, മുന്തിരി കൃഷി ചെയ്യേണ്ട രീതി നന്നായി മനസിലാക്കി അവയെ പരിചരിച്ച് വളർത്താൻ തയ്യാറാണെങ്കിൽ നിങ്ങളുടെ വീട്ടിലും മുന്തിരി വളർത്താവുന്നതാണ്. എല്ലുപൊടി, മണൽ, ചകിരിച്ചോറ് തുടങ്ങിയ ജൈവവളപ്രയോഗങ്ങൾ മാത്രം മതി മുന്തിരി ഫലഭൂയിഷ്ടമായി നിറഞ്ഞു നിൽക്കുന്നതിന്.