കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം...
രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു.
കുറച്ച് നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്ചില്‍ കുറയ്ക്കാൻ മികച്ചതാണ് ഈ പാക്ക്.
പകുതി പൊടിച്ച അവാക്കാഡോയില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ചേർത്ത് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് 20 മിനുട്ട് നേരം തലയില്‍ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക. ഈ മാസ്ക് വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് അനുയോജ്യമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.