ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം!
യാത്രയിലും പഠിക്കുമ്പോഴും എന്തിന് ജോലി ചെയ്യുമ്പോള്‍ പോലും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്. നമുക്കിടയില്‍ പലരും ഇയര്‍ഫോണ്‍ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് തന്നെ. ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേള്‍വിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കേള്‍വി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും.
തുടര്‍ച്ചയായി കുറേ സമയം ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അത് കേള്‍വി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ ആന്തരിക ഭാഗത്ത് കേള്‍വിശക്തിയെ നിയന്ത്രിക്കുന്ന വളരെ നേര്‍ത്ത ഒരു സ്ഥലമുണ്ട്. കൊക്ലിയ എന്നാണ് ഇതിന്റെ പേര്. ഇയര്‍ഫോണിലൂടെയുള്ള ഉയര്‍ന്ന ശബ്ദം ചെവിയിലേക്ക് എത്തുമ്പോള്‍ അത് മര്‍ദ്ദം കൂടാന്‍ കാരണമാകുന്നു. നേര്‍ത്ത ഫ്‌ളൂയിഡ് അടങ്ങിയ കൊക്ലിയയെ ഇത് സാരമായി ബാധിക്കും. ഇയര്‍ഫോണിലെ ഉയര്‍ന്ന ശബ്ദം വളരെ സാരമായി തന്നെ കേള്‍വി ശക്തിയെ ബാധിക്കും.
അതുകൊണ്ട് വലിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരാശരി ശബ്ദത്തില്‍ മാത്രമായിരിക്കണം ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കേണ്ടത്. മാത്രമല്ല ഇയര്‍ഫോണിനേക്കാള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിനു നല്ലത്.
ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ, എല്ലാവരുടെ കയ്യിലും എപ്പോഴും ഒരു ഇയർഫോണുമുണ്ടാകും. സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പാട്ടു കേൾക്കുമ്പോൾ ഇയർ ഫോൺ മാറി മാറി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലവുമാണ്.
ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. കാരണം നമ്മുടെയൊക്കെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് മൊബൈല്‍ ഫോണും, ടാബും, ലാപ്ടോപുമെല്ലാം. മണിക്കൂറുകള്‍ ചെവിക്കുള്ളില്‍ ഇയര്‍ ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കാനും സിനിമ കാണാനും താത്പര്യപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഇയര്‍ ഫോണിന്‍റെ അമിതോപയോഗം ചെവിയുടെ കേള്‍വി ശക്തിയെ ബാധിക്കുമെന്ന് ഇതിനോടകം തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.
ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഇനി പറയാന്‍ പോകുന്നത്.
ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കാനും സിനിമ കാണാനും താത്പര്യപ്പെടുന്നവര്‍ 85 ഡെസിബലില്‍ കൂടുതല്‍ ശബ്ദം ഉയരാതിരിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘനേരം ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രവണ വൈകല്യത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു സാധാരണ സംഭാഷണത്തിന് 60 ഡിബി മതിയാകുമെന്നാണ് പഠനം പറയുന്നത്.
ഇയര്‍ ഫോണും ചെവിയും ഇടയ്ക്ക് വൃത്തിയാക്കുക. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ ഇയർഫോണില്‍ പറ്റിപിടിച്ചിരിക്കുന്നുവെങ്കിൽ വൃത്തിയാക്കുന്നതിലൂടെ അത് ഒഴിവാക്കാന്‍ സാധിക്കും.
എന്നാൽ, ഇതിൽ വലിയൊരു അപകടം ഒളിഞ്ഞ് കിടപ്പുണ്ട്. നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തേയാണ് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നത്. ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഒരാൾ ഉപയോഗിച്ച ഇയർ ഫോൺ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ബഡ് വഴി ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഇത് ചെവിയിൽ പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.
ഭാവിയിൽ കേൾവിക്കുറവിനും ഇത് ഇട വരുത്തും. മാത്രമല്ല, ഈ ബാക്ടീരിയകൾ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് ചർമ്മത്തിൽ അണുബാധയുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് പാട്ട് കേട്ടോളു. ഇയർഫോണും ഉപയോഗിച്ചോളു. പക്ഷേ മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
യാത്രകളിലും കിടക്കുമ്പോഴുമൊക്കെ ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതുമൊക്കെ പലരുടെയും ശീലമാണ്. ഇന്നത്തെ കാലത്ത് ആ ശീലം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുക കൂടി ചെയ്തു.
പാട്ടു കേള്‍ക്കുന്നവരാണെങ്കില്‍ മുപ്പത് മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ് ചെവിയ്ക്ക് വിശ്രമം നല്‍കണം. ഇയര്‍ഫോണ്‍ വയ്ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കേള്‍വി ശക്തിയെ ബാധിയ്ക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ശബ്ദം ചെവിയിലെ രക്തകുഴലുകളെ ചുരുക്കി രക്ത സമ്മര്‍ദ്ദം ഉയര്‍ത്തും. ചെവിക്കുള്ളിലെ ഫ്‌ളൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രോം ഉണ്ടെങ്കില്‍ തലചുറ്റലുണ്ടാകും.
ശരീരത്തില്‍ അസിഡിറ്റി ഉയര്‍ത്തും. പ്രമേഹ രോഗികള്‍ക്ക് ഇതു ദോഷം ചെയ്യും. മനസിന്റെ ഏകാഗ്രത നഷ്ടമാകും. കുട്ടികളെ ഇതു മോശമായി ബാധിക്കും. അവരുടെ ചെവിയില്‍ ഇത് സാരമായ ബുദ്ധിമുട്ടുണ്ടാക്കും. ഗര്‍ഭിണികള്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ മറ്റുള്ളവരുടെ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചെവിയില്‍ അണുബാധയുണ്ടാകുന്നതിനും കാരണമാകും.