ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്.
പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു.

അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിന് ബുദ്ധിമുട്ടും വീക്കവും ഉണ്ടാക്കുന്നതോടൊപ്പം ഹോർമോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഇത് കാരണമാകും. ഹോർമോണ്‍ അസന്തുലിതാവസ്ഥ പിന്നീട് പേശീഭാരം കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് കൂട്ടുകയും ചെയ്യും. അതിനാല്‍, വ്യായാമം ചെയ്യുമ്ബോള്‍ അതിന്റെ ദൈർഘ്യം, തീവ്രത, എണ്ണം എന്നിവ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്.

നിങ്ങള്‍ക്ക് ഓവർട്രെയിനിങ് സിൻഡ്രോം ഉണ്ടോയെന്ന് തിരിച്ചറിയാൻ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ പരിശോധിക്കൂ:

നിരന്തരമായ ക്ഷീണമാണ് ആദ്യത്തെ ലക്ഷണം. വ്യായാമത്തിനിടയില്‍ ശരീരത്തിന് വിശ്രമിക്കാനുള്ള സമയം ലഭിക്കാതിരിക്കുമ്ബോഴാണ് ക്ഷീണമുണ്ടാകുന്നത്. ഉറങ്ങാനുള്ള പ്രയാസമാണ് മറ്റൊന്ന്. അമിതമായി വ്യായാമം ചെയ്യുമ്ബോള്‍ ഹൃദയമിടിപ്പ് കൂടുകയും ഇത് അഡ്രിനാലിൻ ഉത്പാദനം കൂട്ടുകയും ചെയ്യും. ഇങ്ങനെ ശരീരത്തിന് റിലാക്സ് ചെയ്യാൻ പറ്റാതെ വരികയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.

അടിക്കടി പേശികള്‍ക്കും സന്ധികള്‍ക്കുമുണ്ടാകുന്ന മുറിവും ഓവർട്രെയിനിങ് സിൻഡ്രോമിന്റെ ഭാഗമായുള്ളതാവാം. ഇത് ശരീരത്തിന് സ്ഥിരമായ വീക്കവുമുണ്ടാക്കും. വിശപ്പില്ലായ്മയാണ് മറ്റൊന്ന്. വ്യായാമം കൂടുമ്ബോള്‍ ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാവുകയും ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യും. കൂടാതെ, ചില പ്രത്യേക ഭക്ഷണത്തോടുള്ള ആഗ്രഹവും കൂടും. ഇത് അസാധാരണമായ ഭക്ഷണക്രമത്തിലേക്ക് നയിക്കും.

മാനസികസമ്മർദങ്ങളെ ചെറുക്കാൻ വ്യായാമം സഹായിക്കുമെങ്കിലും അമിതമായ വ്യായാമം ഒരു വ്യക്തിയെ ഉത്കണ്ഠാകുലനും വികാരനിർഭരനുമാക്കും. വിഷാദം പോലെയുള്ള ദീർഘകാല അസുഖങ്ങളിലേക്കും ഇത് നയിക്കും. സ്ത്രീകളില്‍ ഇത് ആർത്തവചക്രത്തിന്റെ താളം തെറ്റിക്കുകയും ചെയ്യാം. ഇത് പിന്നീട് ബോണ്‍ ഡെൻസിറ്റി സംബന്ധമായ പ്രശ്നങ്ങള്‍, ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവയിലേക്കും നയിക്കാം.

രോഗപ്രതിരോധശേഷി കുറയ്ക്കുക, പേശികളുടെ വളർച്ച കുറയുക എന്നിവയാണ് ഓവർട്രെയിനിങ് സിൻഡ്രോമിന്റെ മറ്റുചില ലക്ഷണങ്ങള്‍. കൂടാതെ, തങ്ങളുടെ ശരീരവും അതിന്റെ ഫിറ്റ്നെസുമായി ഭ്രാന്തമായ അഭിനിവേശവുമുണ്ടാവും ഇത്തരക്കാർക്ക്. എത്ര വ്യായാമം ചെയ്താലും മതിയാവില്ല എന്ന തോന്നലും ഉണ്ടാകും.

വ്യായാമം ആരംഭിക്കും മുമ്ബ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങള്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങള്‍.
  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.


  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തല്‍, വിവിധതരം കളികള്‍, ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം.
  • മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കില്‍ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കാവൂ.


  • രക്തസമ്മർദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ചിലർക്ക് ഉണ്ടാകാം. സ്ത്രീകളിലാണെങ്കില്‍ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകള്‍ക്ക് സ്ട്രെച്ചിങ് നല്‍കണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തേശഷം വ്യായാമത്തിലേക്ക് കടക്കാം.


  • വർക്ക്‌ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീല്‍സ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തില്‍ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്സണല്‍ ട്രെയിനറുടെ കീഴില്‍ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്‌ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച്‌ കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുകയും ദാഹിക്കുമ്ബോള്‍ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.










ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ!

  ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ! നമ്മുടെ ചിന്തകൾക്ക് ശരീരത്തോട് സംസാരിക്കാൻ കഴിയുമോ?  ഇല്ല എന്നാണോ നിങ്ങൾക്ക് കരുതുന്നത് എന്നാൽ ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത് മനസ്സും ശരീരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സന്തോഷം വരുമ്പോൾ ശരീരം ഉന്മേഷഭരിതമാകുന്നതും, ഭയം തോന്നുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതും, മാനസിക സമ്മർദം ഉണ്ടാകുമ്പോൾ തലവേദനയും ശരീരവേദനയും അനുഭവപ്പെടുന്നതുമെല്ലാം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങളാണ്. എന്നിട്ടും മനസ്സും ശരീരവും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ പലരും അതിനെ ഗൗരവമായി കാണാറില്ല.  മനസ്സിൽ ഉണ്ടാകുന്ന ചിന്തകളും വികാരങ്ങളും ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പദമാണ് സൈക്കോസോമാറ്റിക് (Psychosomatic). 'സൈക്കോ' എന്നാൽ  മനസ്സിനെയും മാനസിക പ്രവർത്തനങ്ങളെയും, 'സൊമാറ്റിക്' എന്നാൽ ശരീരത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതിനിധീകരിക്കുന്നു.. അതായത് മാനസിക ഘടകങ്ങൾ ശരീരത്തിന്റ...

സ്ട്രെസ് നല്ലതാണോ...? സ്ട്രെസ്സിനെ കുറിച്ചു കൂടുതലറിയാം

ഞാൻ ഇന്നിവിടെ പ്രതിപാദിക്കാൻ പോകുന്ന വിഷയം പിരിമുറുക്കത്തെ (സ്ട്രെസ്) കുറിച്ചാണ്. യഥാര്ഥത്തിൽ സ്ട്രെസ് ഒരാൾക്ക് വേണ്ടതാണോ.. അത് അതിന്റെ സ്വാഭാവിക അളവിലാണെങ്കിൽ വേണം എന്ന് തന്നെയാണ് പറയാനുള്ളത്..അതിനാണ് ദൈവം തമ്പുരാൻ ഈ സ്ട്രെസ് മനുഷ്യർക്ക് നൽകിയിട്ടുള്ളത്.. എന്നാൽ നിർഭാഗ്യവശാൽ ആളുകൾ ഇത് മനസ്സിലാക്കാതെ, അതിനെ അനാവശ്യമായരീതിയിൽ കൈകാര്യം ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, ഒരു മനുഷ്യന് നിശ്ചിത അളവിൽ സ്ട്രെസ് ഉണ്ടെങ്കിലേ അയാൾക്ക്‌ എന്തെങ്കിലും കാര്യങ്ങൾ ഉർജ്ജസ്വലതയോടെ ചെയ്യാൻ കഴിയു..കാലത്തു അലാറം അടിച്ചാൽ ബെഡിൽ നിന്നെണീക്കാൻ ചെറിയ സ്ട്രെസ് ബോഡിയിൽ ഉണ്ടെങ്കിലേ സാധിക്കു..അതുപോലെ ഓരോ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ ബോഡിയിൽ സ്ട്രെസ് വേണം. ഇനി ഈ സ്ട്രെസ്സിനെ നമ്മുക്ക് രണ്ടായി തരം തിരിക്കാം.. ഇതിൽ ക്രോണിക് സ്ട്രെസ് ഉണ്ട് അതുപോലെ അക്യുട്ട് സ്ട്രെസ് ഉണ്ട്.. ഇതിൽ അക്യുട്ട് സ്ട്രെസ് നല്ല ഒരു സ്ട്രെസ് ആണെന്ന് പറയാം..കാരണം എന്ത് കാര്യം ചെയാനും ഒരു ഉത്സാഹം വേണമെങ്കിൽ ഈ അക്യുട്ട് സ്ട്രെസ് വേണം..ഒരു ഉദാഹരണത്തോടെ വ്യക്തമാക്കാം..അക്യുട്ട് സ്ട്രെസ് ഉണ്ടെങ്കിലേ ഒരു സമയത്തിന് യാത്രക...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഷേക്ക് കുടിച്ചോളൂ

വിവിധ പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഷേക്കുകൾ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ മിൽക്ക് ഷേക്ക് ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മിൽക്ക് ഷേക്ക് പരിചയപ്പെട്ടാലോ?..ബനാന പീനട്ട് ബട്ടർ മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ വാഴപ്പഴം 1 എണ്ണം പീനട്ട് ബട്ടർ 1 സ്പൂൺ ആൽമണ്ട് മിൽക്ക് 1 ഗ്ലാസ് ചിയ സീഡ് 2 സ്പൂൺ കറുവപ്പട്ട 1 സ്പൂൺ പൊടിച്ചത് തയ്യാറാക്കുന്ന വിധം ആദ്യം വാഴപ്പഴം, പീനട്ട് ബട്ടർ, ആൽമണ്ട് മിൽക്ക്, ചിയ വിത്തുകൾ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളിൽ വിതറുക. ശേഷം തണുപ്പിച്ച് കുടിക്കുക. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നു. ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണ...

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

അർദ്ധരാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍..

രാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍... രാത്രിഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കണം എന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. അർദ്ധരാത്രി വിശപ്പ് അനുഭവപെടുന്ന പലർക്കും യഥാർത്ഥ വിശപ്പുമായി യാതൊരു ബന്ധവുമില്ല. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുകൊണ്ടാകാം. ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസിനെ ബാധിക്കുന്നു, ഇത് വിശപ്പിന്കാരണമാകുന്നു . സമ്മർദവും വിരസതയും രാത്രിയിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്. രാത്രിയിൽ  വിശപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് , കൂടുതലും ആളുകൾ പുലർച്ചെ ലഘുഭക്ഷണത്തിനായി തെറ്റായ തരത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിനാലാണ്. അതുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ  ഉറക്കം നൽകുന്ന പോഷകങ്ങളാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക. രാത്രിയിലുണ്ടാകുന്ന വി...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

കോഴിക്കോടൻ കാഴ്ചകൾ കണ്ട് ബ്ലോഗർമാർ മടങ്ങി

കോഴിക്കോടൻ കാഴ്ചകൾ കണ്ട് ബ്ലോഗർമാർ മടങ്ങി കടലുണ്ടിയിൽ കയർ പിരിച്ചും ബേപ്പൂരിലെ ഉരു നിർമ്മാണം പഠിച്ചും ബ്ലോഗർമാർ കോഴിക്കോടിന്റെ വിനോദസഞ്ചാര വൈവിധ്യം അടുത്തറിഞ്ഞു. കോഴിക്കോടിന്റെ സുന്ദരദൃശ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ വിദേശികളടക്കമുള്ള ബ്ലോഗർമാർ കേരള ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി രാവിലെയാണ് ജില്ലയിൽ പര്യടനം തുടങ്ങിയത്. 19 രാജ്യങ്ങളിൽ നിന്നുള്ള 25 ബ്ലോഗർമാരാണ് യാത്രാ സംഘത്തിലുള്ളത്.  കടലുണ്ടിയിലാണ് ബ്ലോഗർമാർ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായത്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ മാതൃകാ പദ്ധതിയായ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റിലെ കയർ സൊസൈറ്റിയും നെയ്ത്തു കേന്ദ്രവും അവർ സന്ദർശിച്ചു. കയർ പിരിക്കൽ, നെയ്ത്ത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ബ്ലോഗർമാർ പങ്കുചേർന്നു. കോഴിക്കോടിന്റെ മഹിമ വിളിച്ചോതുന്ന, ലോക പ്രശസ്തി നേടിയ ബേപ്പൂരിലെ ഉരു നിർമ്മാണ ശാലയിലെ സന്ദർശനം ബ്ലോഗർമാർക്ക് വേറിട്ട അനുഭവമായി. പിന്നീട് മലബാർ സ്റ്റൈൽ കുക്കറി ഷോയും ആസ്വദിച്ച് ബ്ലോഗർമാർ വയനാട്ടിലേക്ക് യാത്ര തിരിച്ചു.  അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്...

ഇഷ്ടത്തിൽ നിന്നും സ്നേഹത്തിലേക്ക് ഒരുപാട് ദൂരമുണ്ടോ?

സ്നേഹിക്കുക എന്നാൽ സമർപ്പണമാണ്.. ഇഷ്ടം ഒരിക്കലും സ്നേഹം ആകുന്നില്ല. ഇഷ്ടത്തിൽ നിന്നും സ്നേഹത്തിലേക്ക് ഒരുപാട് ദൂരമുണ്ട്. താൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ സന്തോഷം തന്റേതു കൂടി ആകുകയും തന്റെ ഹൃദയം ആ ഹൃദയത്തോടൊപ്പം മിടിക്കുവാൻ തുടങ്ങുകയും ചെയ്യുമ്പോൾ നിങ്ങൾ സ്നേഹത്തിൽ ആയെന്നു പറയാം. പ്രണയിക്കുന്നവർ പരസ്പരം കണ്ടെത്തുന്നവർ ആണ്. പരസ്പരം സമർപ്പിക്കപ്പെട്ടവരാണ്. പരസ്പരം സ്നേഹത്തിലാകുമ്പോൾ പ്രണയം രൂപം കൊള്ളുന്നു. അവിടെ രണ്ട് അനുഭൂതി ഒരാളിൽ ഉളവാകുന്നു. സ്നേഹിക്കുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിൻറെയും. രണ്ട് വ്യക്തിത്വങ്ങൾ പരസ്പരം ശരീരം മാറുകയാണിവിടെ. ഞാൻ നീയും നീ ഞാനും ആകുന്ന അവസ്ഥ. പരമമായ ധ്യാനമാണിത്. തേച്ചില്ലേ പെണ്ണേ… തേച്ചില്ലേ പെണ്ണേ" എന്ന ഹിറ്റായ ഒരു സിനിമാ ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. 'തേക്കല്‍' ഒരു ന്യൂജെന്‍ പദപ്രയോഗമാണെങ്കിലും അതുകൊണ്ട് അര്‍ത്ഥമാക്കുന്ന വിഷയം പണ്ടേ പ്രസക്തമാണ്. സ്വന്തമാക്കിക്കൊള്ളാമെന്ന് വാക്കുകൊടുക്കുകയും, ഒരുമിച്ചു ജീവിക്കേണ്ടവരാണ് നമ്മളെന്നതിനാല്‍ ചല 'കൊടുക്കല്‍ വാങ്ങലുക'ളൊക്കെ നടത്തണം എന്ന് പരസ്പരം പറഞ്ഞുറപ്പിക്കുകയും, അവയൊക്കെ നടപ്...