ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ?
നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും.
ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്.
ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക്ക് കഴിയില്ല. അതായത്; ദഹിപ്പിക്കാന്‍ പ്രയാസമുള്ള പ്രോട്ടീന്റെ തകര്‍ച്ചയും വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്ന ഹൈഡ്രോക്ലോറിക് ആസിഡ് തീര്‍ച്ചയായും അതിനെ നേര്‍പ്പിക്കുകയും ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും.
കഴിക്കുന്ന ഭക്ഷണം വെള്ളത്തിന്റെ ആവശ്യകതയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന്, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്വാഭാവികമായും വെള്ളം വലിച്ചെടുക്കുന്നു. സാലഡ് കഴിച്ചതിന് ശേഷം കൂടുതല്‍ ദാഹം അനുഭവപ്പെടുന്നതായി പലപ്പോഴും നിരീക്ഷിച്ചേക്കാം. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍, മെച്ചപ്പെട്ട ദഹനത്തിന് വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിന് മുമ്പോ ഭക്ഷണം കഴിച്ച് നിശ്ചിത സമയത്തിന് ശേഷമോ കുടിക്കുന്ന വെള്ളവും പ്രധാനമാണ്. ആല്‍ക്കലൈന്‍ അടങ്ങിയ വെള്ളം കുടിക്കുന്നത് വയറിലെ ആസിഡുകളെ കൂടുതല്‍ നിര്‍വീര്യമാക്കും. അതേ സമയം ആപ്പിള്‍ സിഡര്‍ വിനെഗര്‍ പോലുള്ള അസിഡിറ്റി ഉള്ള വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. വെള്ളം കുടിക്കുകയോ, കുടിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരപ്രകൃതിയെ അടിസ്ഥാനമാക്കിയാണ്. ഏറ്റവും അനുയോജ്യമായത് ചെയ്യുക. ദാഹം തോന്നുകയും വെള്ളം കുടിക്കുകയും ചെയ്യണമെങ്കില്‍, അതു ചെയ്യുക. ആവശ്യമില്ലെങ്കില്‍, അത് ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിന് മുമ്പ്-ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഭക്ഷണത്തിന് മുമ്പോ ഭക്ഷണത്തിന് ശേഷമോ ഉടനെയോ വെള്ളം കുടിക്കരുതെന്ന് ഓര്‍മ്മിക്കുക. കാരണം വെള്ളം ദഹനരസങ്ങളെ നേര്‍പ്പിക്കുന്നു. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഈ ശീലം കൊണ്ട് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയും.
നമ്മുടെ ശരീരത്തിന് ആവശ്യമായ വെള്ളം കൃത്യമായി മുൻകൂട്ടി കണക്കാക്കുക പ്രയാസമായതിനാൽ ദാഹത്തിനനുസരിച്ച് നമ്മൾ വെള്ളം കുടിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴും ചില ജോലികൾ ചെയ്യുമ്പോഴും കാലാവസ്ഥകൾ മാറുമ്പോഴും നമ്മുടെ ദാഹത്തിനും കുടിക്കേണ്ട വെള്ളത്തിന്റെ അളവിലും വ്യത്യാസം ഉണ്ടാകാം. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ആവശ്യമുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.