നമ്മുടെ ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്പന്നമാണ് യൂറിക് ആസിഡ്. ഇതിന്റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം.
യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം.
2. സന്ധി വേദന
യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം.
3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍
സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്റെ സൂചനയാകാം. പ്രത്യേകിച്ച് കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം.
4. കാലുകളില്‍ കാണപ്പെടുന്ന നീര്
കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, മുട്ടിലെ നീര് എന്നിവയും സൂചനയാകാം.
5. കൈ- കാലുകളിലെ മരവിപ്പ്
കൈ- കാലുകളിലെ മരവിപ്പും യൂറിക് ആസിഡ് കൂടിയതിന്റെ സൂചനയാകാം.
6. കൈ- കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്
കൈ- കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്, മുട്ടുവേദന എന്നിവയും യൂറിക് ആസിഡ് കൂടിയതിന്റെ സൂചനയാകാം. കാല്‍മുട്ടുകളിലും കൈമുട്ടുകളിലും ഉണ്ടാകുന്ന കാഠിന്യം പലപ്പോഴും ഉയർന്ന യൂറിക് ആസിഡിന്റെ അളവിനൊപ്പം ഉണ്ടാകാറുണ്ട്.
7. ചർമ്മത്തിനടിയില്‍ കട്ടിയുള്ള മുഴകള്‍
ചർമ്മത്തിനടിയില്‍ കട്ടിയുള്ള മുഴകള്‍ ഉണ്ടാകുന്നതും ചിലപ്പോള്‍ യൂറിക് ആസിഡ് കൂടിയതിന്റെ സൂചനയാകാം. അതുപോലെ ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാലും അമിത ക്ഷീണം ഉണ്ടാകാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.