കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.
ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം.
പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്.
പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം.
ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല.
👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ഉണ്ടായെന്ന് വന്നേക്കാം.
👉 പഠന വൈകല്യം വ്യത്യസ്ഥത രീതിയിലാണ് പ്രകടമാകുന്നത്.
പഠന വൈകല്യം ശാരീരികമോ മാനസികമോ ആയ രോഗം, സാമ്പത്തിക സ്ഥിതി, സാംസ്ക്കാരിക പശ്ചാത്തലം മൂലമൊന്നും ഉണ്ടാകില്ല. ഇത് കുട്ടി ദുര്‍ബലനോ മടിയനോ ആണെന്നതിന്റെ സൂചനയും അല്ല.
👉 രണ്ടാമതായി, പഠനത്തിൽ പിന്നോക്കത്തിലെക്ക് നയിക്കുന്ന മറ്റു കാര്യങ്ങൾ.എന്തൊക്കെയാകാമെന്നു കൂടി മനസ്സിലാക്കിയാലെ വൈകല്യത്തെ കുറിച്ച് ശരിയായി തിരിച്ചറിവ് ഉണ്ടാക്കവാൻ കഴിയൂ!?.
👉 ചില കുട്ടികള്‍ വളരെ സാവധാനത്തില്‍ പഠിക്കുന്നവരായിയിരിക്കാം. എന്നാല്‍ ഇവര്‍ ക്രമേണ സാധാരണ വേഗത്തില്‍ പഠിക്കാനുള്ള ശേഷി നേടുകയും ചെയ്യും.
👉ചില കുട്ടികള്‍ ചില പ്രത്യേകതരം പഠനങ്ങളില്‍ താല്പര്യമുള്ളവരെന്നു വരില്ല .ഉദാഹരണമായി പുതിയ ഭാഷ പഠിക്കല്‍, ചില പ്രത്യേക പ്രവർത്തനങ്ങള്‍ അല്ലെങ്കില്‍ പാഠ്യ വിഷയങ്ങള്‍. ഈ സ്വഭാവങ്ങള്‍ കുട്ടിയുടെ താല്പര്യങ്ങളാണ് അല്ലാതെ അവ പഠനവൈകല്യത്തിന്റെ സൂചനകളല്ല.
👉 പഠിച്ചിട്ടും പരീക്ഷകളിൽ മാർക്ക് ലഭിക്കാതെ പോകന്നത് പഠന വൈകല്യം മൂലമാകാം. പഠനവൈകല്യം . തിരിച്ചറിയപ്പെടാതെ, പോകുകയാണെങ്കില്‍, നിരാശ്ശയും. ആത്മാഭിമാനക്കുറവ് മൂലം സ്വന്തം സ്വപ്നങ്ങൾ നിറവേറ്റാനാകാതെ കുട്ടി പഠനത്തിൽ കുറേകൂടി പിന്നോക്കം പോകുവാനിടയാക്കിയേക്കാം.
👉 പൊതുവില്‍ സ്കൂളില്‍ പോകുന്ന പ്രായത്തിലുള്ള കുട്ടികളില്‍ അമ്പത് ശതമാനം പേരുo പഠനവൈകല്യങ്ങളുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനവൈകല്യമുള്ള കുട്ടികളില്‍ എ .ഡി എച്ച് .ഡിയും ഉണ്ടായേക്കാം. പഠന വൈകല്യത്തിന്റെ സൂചനകളില്‍ ഓരോ ഘട്ടത്തിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
👉 പഠന വൈകല്യo ഡിസ്ലെക്സിയ , ഡിസ്ഗ്രാഭിയ, ഡിസ്കാൽകൂലിയാ, ഡിസ് പ്രാക്സിയ എന്നി രീതികളിലാണ് കുട്ടികളെ ബാധിക്കുന്നതെന്ന് മുൻപ് തന്നെ സൂചിപ്പിച്ചല്ലോ. ഇവയെല്ലാം പ്രത്യേകമായി മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്.
KHAN KARICODE
CON PSYCHOLOGIST