വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം
ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം
മഞ്ഞള്‍ വെള്ളം കുടിക്കാം...
ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്.
ജീരക വെള്ളം...
തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ് ജീരകം. ഇതു ദഹനം ശക്തിപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ശരീരത്തിന് ചൂടു വര്‍ദ്ധിപ്പിച്ച് തടിയും കൊഴുപ്പുമെല്ലാം കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണിത്. പലതരം ആൻറി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളുമുണ്ട് ഇതിൽ. ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സാധിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു. ജീരക വിത്തുകളിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കി കൊണ്ട് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.
അയമോദക വെള്ളം...
തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു തരം വെളളമാണിത്. ചെറിയ മണത്തോടു കൂടിയ ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഈ രാസവസ്തു ആമാശയത്തിൽ ഗ്യാസ്ട്രിക് ജ്യൂസുകളുടെ സ്രവണം വർദ്ധിപ്പിക്കുന്നു. ശരീര ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വയറുവേദന ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകാനും അയമോദകം സഹായിക്കുന്നു. ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു
ഇഞ്ചി-നാരങ്ങാവെള്ളം...
വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണിത്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇഞ്ചി ശരീരത്തിലെ ദഹനവും ഉപാപചയ പ്രക്രിയയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വസ്തുവാണ്. ശരീരത്തിന് ചൂട് നല്‍കുന്ന ഒന്ന്. ഇതു പോലെ തന്നെയാണ് നാരങ്ങയും. ഇതിലെ സിട്രിക് ആസിഡ് തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ സഹായിക്കുന്നു. നാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. തേനും തടി കുറയ്ക്കാന്‍ സഹായിക്കുന്നു
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.