ലക്ഷണങ്ങള്‍?
മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച് വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്.
വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം
പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം.
ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്ക്ക് കുറച്ച്, ഇന്തുപ്പ്, അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവ ചേർക്കുക. അതിനുശേഷം ഈ വെള്ളത്തില്‍ ഇരിക്കാൻ ശ്രമിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍ കുറയ്ക്കാൻ സഹായിക്കും. അതുപോലെ, വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നതാണ്.
രണ്ടാമത്തെ മാർഗ്ഗമാണ് ഐസ് പാക്ക് ഉപയോഗിക്കുന്നത്. മലദ്വാരത്തില്‍ വേദനയും നീറ്റലും, നീരും ഉണ്ടെങ്കില്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്. ഈ നീര് കുറയ്ക്കാൻ സഹായിക്കും. അതുപോലെ, വേദനയും കുറയ്ക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
പൈല്‍സ് പൂർണ്ണമായും മാറ്റി എടുക്കണമെങ്കില്‍ ആഹാര ശീലത്തിലും, അതുപോലെ, ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. പൈല്‍സ് ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ധാരാളം നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
അതുപോലെ, ആവശ്യത്തിന് വെള്ളം കുടിക്കുക. ചെറിയ രീതിയില്‍ വ്യായാമം ചെയ്യുക. കൂടാതെ, ദീർഘനേരം ഇരിക്കുന്നതും നീല്‍ക്കുന്നതും പൈല്‍സിന് കാരണാണ്. ഇതും ഒഴിവാക്കുക.രാത്രി ഭക്ഷണം നേരത്തെ കഴിക്കുക.നേരത്തെ ഉറങ്ങി, നേരത്തെ എഴുന്നേൽക്കുക.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പൈല്‍സ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.